Thursday, October 23, 2025
Thursday, October 23, 2025
Homelifestyleഅഭ്യൂഹങ്ങൾ കാറ്റിൽപറത്തി മെഗാസ്റ്റാർ, മറ്റൊരു ന്യൂഡൽഹിയാവുമോ കളങ്കാവൽ

അഭ്യൂഹങ്ങൾ കാറ്റിൽപറത്തി മെഗാസ്റ്റാർ, മറ്റൊരു ന്യൂഡൽഹിയാവുമോ കളങ്കാവൽ

Published on

കുറച്ച് നാളുകളായി മെഗാസ്റ്റാറിന്റെ ആ​രോ​ഗ്യവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. അതുകൊണ്ട് തന്നെ മമ്മുക്കയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
അഭിയനത്തിന് ഇടവേളയെടുത്ത മമ്മൂട്ടിയുടെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങിവരവ് ചിത്രമാണ് കളങ്കാവല്‍. കളങ്കാവലിന്റെ പുതിയ പോസ്റ്ററാണ് താരം. ചിലന്തി വലയുടെ പശ്ചാത്തലത്തിൽ കസേരിയിലിരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ. മുഖത്ത് നിഗൂഢ ചിരിയും കാണാം.
സോഷ്യൽ മീഡിയയിൽ താരം പോസ്റ്റർ പങ്കുവച്ചതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്നാണ് മിക്കവരുടെയും കമന്റ്.’എന്റെ പൊന്നോ കാട്ടുതീ ഐറ്റം, പുലി പതുങ്ങുന്നത് ഒളിക്കാന്‍ അല്ല, കുതിക്കാന്‍ ആണ്, മറ്റൊരത്ഭുത പ്രകടനത്തിനായ് കാത്തിരിക്കുന്നു’ എന്നിങ്ങനെ നീളുന്നു സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.
മമ്മൂട്ടി ഇതുവരെ ചെയ്യതതിൽ നിന്ന് വ്യത്യസ്തമായ വില്ലൻ വേഷമാണ് ചിത്രത്തിലെന്നാണ് സൂചന. നടൻ വിനായകനാണ് നായകൻ എന്നാണ് പറച്ചിൽ. കുറുപ്പിന്റെ എഴുത്തുകാരന്‍ ജിതിന്‍ കെ ജോസ് ആണ് കളങ്കാവലിന്റെ സംവിധാനം. ജിഷ്ണു ശ്രീകുമാറും ജിതിനും ചേര്‍ന്നാണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന സിനിമയുടെ വിതരണം ദുല്‍ഖര്‍ സല്‍മാന്‍ ആണ്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this