Thursday, April 16, 2026
Thursday, April 16, 2026
Homelifestyleസ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

Published on

2018-ൽ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട് ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചു. ഇതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകളും സജീവമായി. പലവേദികളിലും വിദേശ യാത്രകളിലും ഇരുവരേയും ഒന്നിച്ചു കണ്ടിരുന്നുവെങ്കിലും പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നില്ല. വിജയ്‌യും രശ്‌മികയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി. ഇരുവരും കടുത്ത പ്രണയത്തിലാണെന്നും വിവാഹം ഫെബ്രുവരിയില്‍ ഉണ്ടാകുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഏറെനാളായി സിനിമാലോകം കാത്തിരിക്കുന്ന ഒന്നാണ് രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട വിവാഹം. വിവാഹ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്ത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. മാര്‍ച്ച് നാലിന് ബഞ്ചാര ഹിൽസിലെ താജ് കൃഷ്‌ണ പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാകും റിസപ്‌ഷന്‍ .
അതേസമയം സോഷ്യല്‍ മീഡിയയില്‍ ക്ഷണക്കത്ത് പ്രചരിച്ചതുമായി ബന്ധപ്പെട്ട് ഇരുതാരങ്ങളുടെയും അടുത്ത വൃത്തങ്ങള്‍ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. “ആരാധകരും മാധ്യമങ്ങളും താരങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിച്ചു. വിവാഹവുമായി ബന്ധപ്പെട്ട സ്വകാര്യ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നത് ഉചിതമല്ല. അത് അതിഥികള്‍ക്ക് അസൗകര്യമുണ്ടാക്കിയേക്കാം. വിവാഹം പൂര്‍ണമായും വ്യക്തിപരമായ ഒരു പരിപാടിയാണ്. ദയവായി അവരുടെ സ്വകാര്യതയെ മാനിക്കുക”,- അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
ചില അതിഥികൾക്ക് ഇതിനകം ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ക്ഷണക്കത്തും വ്യക്തിവിവരങ്ങളഉം ചോര്‍ന്നത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. വിവാഹ സത്കാരത്തില്‍ സിനിമാ രാഷ്‌ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്നതിനാല്‍ ക്രമീകരണങ്ങള്‍ രഹസ്യമായാണ് നടത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ക്ഷണക്കത്ത് ചോര്‍ന്നത് സുരക്ഷാ ക്രമീകരണത്തേയും മൊത്തത്തിലുള്ള ക്രമീകരണത്തേയും ബാധിച്ചേക്കാമെന്ന ആശങ്കയും അടുത്ത വൃത്തങ്ങള്‍ പങ്കുവച്ചു.
ചടങ്ങിന് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളും നിബന്ധനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിവാഹസമയത്ത് ഫോൺ ഉപയോഗിക്കരുതെന്നും ഫോട്ടോകളും വീഡിയോകളും എടുക്കരുതെന്നും അതിഥികളെ മുൻകൂട്ടി അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോരരുതെന്ന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു.
അതേസമയം വിജയ്‌യുടെ ഹൈദരാബാദിലെ വീടിന്‍റെ ഗോള്‍ഡന്‍ ലൈറ്റുകളും പുഷ്പങ്ങള്‍ക്കൊണ്ട് അലങ്കരിച്ച ദൃശ്യങ്ങളുമൊക്കെ പുറത്ത് വന്നിട്ടുണ്ട്. വിവാഹാഘോഷങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുവെന്നാണ് വിവരം.

ക്ഷണക്കത്തിന്‍റെ പൂർണരൂപം:

‘‘പ്രിയപ്പെട്ട …

ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഈ കത്തെഴുതുന്നത്.

ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്.

ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോൾ – ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓർമകൾ ആഘോഷമാക്കുമ്പോൾ – ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും.

ഞങ്ങളുടെ വിവാഹ സൽക്കാരത്തിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു.

2026 മാർച്ച് 4, ബുധനാഴ്ച വൈകുന്നേരം 7 മണി മുതൽ

താജ് കൃഷ്‌ണ ബഞ്ചാര ഹിൽസ്, ഹൈദരാബാദ്

നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവം,

വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)’’

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...