Wednesday, October 22, 2025
Wednesday, October 22, 2025
Homeeventsമെസ്സി വരുമോ ഇല്ലയോ, ജോഷി പറഞ്ഞാൽ വരും

മെസ്സി വരുമോ ഇല്ലയോ, ജോഷി പറഞ്ഞാൽ വരും

Published on

ഫുട്‌ബോൾ മിശിഹയും അർജൻ്റീന ഫുട്‌ബോൾ ടീമും കേരളത്തിൽ എത്തുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾക്കിടെ നിർണായക വിവരങ്ങള്‍ പങ്കുവച്ച് റിപ്പോര്‍ട്ടര്‍ ടിവി ബ്രോഡ്‌കാസ്റ്റിങ് കോര്‍പറേഷൻ എം ഡിയും സ്‌പോൺസറുമായ ആൻ്റോ അഗസ്റ്റിൻ. കൊച്ചിയിൽ നടത്താൻ ഉദ്ദേശിക്കുന്ന അർജൻ്റീന-ഓസ്ട്രേലിയ മത്സരത്തിൻ്റെ നടത്തിപ്പിന് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ(എഎഫ്‌സി) പൂർണ പിന്തുണ നൽകിയതായി ആൻ്റോ അഗസ്റ്റിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഫെഡറേഷൻ മത്സര ഒരുക്കങ്ങൾ വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
‘എല്ലാ അപ്രൂവലും കിട്ടിയാൽ ടിക്കറ്റ് വിൽപ്പന ഉടനെ ആരംഭിക്കും. ഏകദേശം 24, 25 തിയ്യതികളിലായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ വിലയും മറ്റ് കാര്യങ്ങളും ഉടനെ അറിയിക്കുന്നതാണ്,’ ആന്റോ അഗസ്റ്റിൻ പറഞ്ഞു.

കൊച്ചിയിൽ നടക്കുന്ന അർജന്റീന – ഓസ്‌ട്രേലിയ മത്സരത്തിന്റെ ഒരുക്കങ്ങൾ ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡേറഷൻ വിലയിരുത്തിയിരുന്നു. സൗദിയിൽ നടന്ന യോഗത്തിൽ എഎഫ്‌സി പ്രസിഡന്റും ബഹ്‌റൈൻ രാജകുമാരനുമായ ഷെയ്ക്ക് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പങ്കെടുത്തു. ഫിഫയുടെ സീനിയർ വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. ഓസ്‌ട്രേലിയൻ ഫുട്‌ബോൾ ഫെഡറേഷൻ ചെയർമാൻ ആന്റർ ഐസക്, ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫിഫയിൽ നിന്ന് ലഭിക്കേണ്ട അനുമതികൾക്കായി മുന്നോട്ട് പോകുമെന്ന് ആന്റോ അഗസ്റ്റിൻ യോഗത്തിൽ അറിയിച്ചു. കൊച്ചിയിൽ നടക്കുന്ന മത്സരത്തിന് പൂർണ പിന്തുണ നൽകുമെന്ന് എഎഫ്‌സി ഉറപ്പ് നൽകി. ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഇത്ര വലിയൊരു അന്താരാഷ്ട്ര സൗഹൃദ മത്സരം നടത്തുന്നതിലെ സന്തോഷവും പങ്കുവച്ചു. ലോകചാമ്പ്യന്മാരായ അർജന്റീനയുടെ വരവ് ഏഷ്യയിൽ ഫുട്‌ബോളിന്റെ വളർച്ചക്ക് സഹായമാകുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.
അതേസമയം, ലയണൽ മെസി ഉൾപ്പെടുന്ന അർജൻ്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളം സന്ദർശിക്കില്ലെന്ന വാർത്ത പ്രചരിച്ചിരുന്നു. സന്ദർശനം റദ്ദാക്കിയതായാണ് സ്‌പാനിഷ്‌ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. മത്സരം നടക്കുന്ന സ്റ്റേഡിയം സംബന്ധിച്ചും സന്ദർശനം അടുത്ത വർഷത്തേയ്ക്ക് പുഃനക്രമീകരിക്കുമെന്നും അടക്കമുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.
2025 ഡിസംബർ 13നാണ് ഫുട്‌ബോള്‍ ഇതിഹാസം മെസി ഇന്ത്യയിൽ എത്തുകയെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഇന്ത്യയെയും ആരാധകരെയും കാണാൻ കാത്തിരിക്കുന്നുവെന്നും മെസി പ്രതികരിച്ചിരുന്നു. ഡിസംബര്‍ 12ന് കൊല്‍ക്കത്തയിലെത്തുന്ന മെസി 13 ന് അഹമ്മദാബാദ്, 14 ന് മുംബൈ, 15ന് ഡൽഹി നഗരങ്ങളിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതില്‍ കേരളാ സന്ദര്‍ശനത്തെ കുറിച്ച് വിവരങ്ങള്‍ പങ്കുവച്ചിരുന്നില്ല.
ഡൽഹിയിലെത്തുന്ന മെസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. മെസിയുടെ കൂടെ ഇന്‍റര്‍ മിയാമി ടീം അംഗങ്ങളായ റോഡ്രിഗോ ഡീ പോള്‍, ലൂയി സുവാരസ്, ജോര്‍ഡി ആല്‍ബ, സെര്‍ജിയോ ബുസ്‌കെറ്റ്സ് എന്നിവരും ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Latest articles

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

ഷട്ട്ഡൗൺ, ശമ്പളമില്ല, നിർബന്ധിത അവധി, ആനുകൂല്യ മുടക്കം: യുഎസിന് എന്തുപറ്റി, മാന്ദ്യമോ, പ്രതിസന്ധിയോ?

യുഎസിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സേവനങ്ങളും പ്രതിസന്ധിയിലാക്കി ഗവൺമെന്റ് ഷട്ട്ഡൗൺ ചൊവ്വാഴ്ച 21-ാം ദിവസത്തിലേക്ക് കടന്നു. അമേരിക്കയുടെ ചരിത്രത്തിലെ അഞ്ചാമത്തെ...

More like this

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...