Wednesday, October 22, 2025
Wednesday, October 22, 2025
Homelifestyleകത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

Published on

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കേറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്.

മമ്മൂട്ടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. വളരെ വ്യത്യസ്‌മായ പോസ്‌റ്ററിനൊപ്പമാണ് സെന്‍സറിംഗ് വിവരം താരം ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയും വിനായകനുമാണ് പോസ്‌റ്ററിലുള്ളത്. ചിത്രത്തില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളിലായാണ് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ ‘കളങ്കാവല്‍’ സെന്‍സറിംഗ് പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടി. നിരവധി പേരാണ് രസകരമായ കമന്‍റുകളുമായി രംഗത്തെത്തിയത്.

“100 കോടിയോട് മത്സരിക്കുന്ന ഒന്നല്ല കല, കലാമികവിലാണ് മത്സരം എന്ന് എത്രയോ തവണ കാണിച്ചു വിജയിച്ച നടനും, താരവുമാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന സ്വന്തത്തെ നഷ്ടപ്പെടുത്തി കഥാപാത്രത്തെ കളങ്കമറ്റതാക്കുക എന്നതാണ് നടനം. അതിൽ എത്രയോ ഉയരത്തിലാണ് മമ്മൂട്ടി. പറയാറുണ്ടല്ലോ പരകായപ്രവേശം എന്ന്. മലയാളത്തിൽ അത്തരം നടന്മാർ വളരെ കുറച്ച് പേരേ ഉള്ളു. അതിൽ ഒന്നാമൻ മമ്മൂട്ടിയും.” -ഇപ്രകാരമാണ് ഒരു കമന്‍റ്.

“കളം നിറഞ്ഞു കളിക്കാൻ അയാൾ വീണ്ടും വരുന്നു”, മറ്റൊരാള്‍ കുറിച്ചു. “ഈ വരവ് മലയാള സിനിമയുടെ മൂത്തോൻ്റെ കളം നിറഞ്ഞ് കളിക്കാൻ”, “കട്ട വെയ്‌റ്റിംഗ് മമ്മൂക്ക, ട്രെയിലര്‍ കണ്ടപ്പോള്‍ മുതൽ എക്‌സൈറ്റഡ് ആണ്..”, “അഭിനയത്തിന്‍റെ ഇതിഹാസം ഈ ചിത്രത്തിൽ എന്താവും ലോകത്തെ കാണിക്കാൻ പോകുന്നത്” -ഇങ്ങനെ നീണ്ടു പോകുകയാണ് കമന്‍റുകള്‍.

അതേസമയം ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഇനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും വില്ലനായാണ് എത്തുന്നതെന്നാണ് സൂചന. ഇതുവരെ പുറത്തിറങ്ങിയ പോസ്‌റ്ററുകളിലെ മമ്മൂട്ടിയുടെ ലുക്കുകള്‍ നല്‍കുന്ന ഹിന്‍റും അതാണ്. സിനിമയില്‍ ഗ്രേ ഷെയ്‌ഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

അടുത്തിടെ ചിത്രത്തിന്‍റെ ടീസറും റിലീസ് ചെയ്‌തിരുന്നു. ചെക്ക് ഷര്‍ട്ടും കൂളിംഗ് ഗ്ലാസും ചുണ്ടിലൊരു സിഗരറ്റുമായി കള്ളച്ചിരിയോടെ നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു ടീസറില്‍. വേറിട്ട ഗെറ്റപ്പില്‍ വിനായകനും ടീസറില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പൊലീസ് ഉദ്യോഗസന്‍റെ വേഷത്തിലാകും ചിത്രത്തില്‍ വിനായകന്‍ എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് സിനിമയുടെ നിര്‍മ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. ‘കാതല്‍’, ‘നന്‍പകല്‍ നേരത്ത് മയക്കം’, ‘ടര്‍ബോ’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്’ എന്നിവയാണ് മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച മറ്റ് ചിത്രങ്ങള്‍.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ‘കുറുപ്പി’ന്‍റെ കഥ ഒരുക്കിയ ജിതിന്‍ കെ ജോസ്‌ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘കളങ്കാവല്‍’. ജിഷ്‌ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണവും പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചു. മുജീബ് മജീദാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയത്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

കൊച്ചിയിൽ പുതിയ ആറു വരി പാത വരുന്നു

കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം പുരോഗമിക്കുകയാണ്. ഐടി ഹബ്ബായ കാക്കനാട്ടെ ഇൻഫോപാർക്കിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ സംബന്ധിച്ച...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...