Monday, December 1, 2025
Monday, December 1, 2025
Homestraight angleപ്രശസ്തയായതിനാൽ പി ആറിന് വലിയ തുക ആയില്ല- അനുമോൾ

പ്രശസ്തയായതിനാൽ പി ആറിന് വലിയ തുക ആയില്ല- അനുമോൾ

Published on

ബിഗ് ബോസ് വിജയിയായി കപ്പ് എടുത്ത ശേഷം അനുമോൾ ആദ്യമായി നൽകിയ അഭിമുഖം അഞ്ജന നമ്പ്യാർക്കൊപ്പം. ഇതിൽ താൻ ഒരുപാട് ജീവിതം പഠിച്ച, വെല്ലുവിളികൾ നേരിട്ട, ബിഗ് ബോസ് വീട്ടിലെ അനുഭവങ്ങൾ അനുമോൾ തുറന്നു പറഞ്ഞു.

‘ബിഗ് ബോസ് വീട്ടിൽ വന്ന സമയം മുതലേ പി.ആർ. എന്ന് പറഞ്ഞ് പലരും കളിയാക്കുന്നുണ്ടായിരുന്നു. ഞാൻ അതെല്ലാം ചിരിച്ചുതള്ളി. പി.ആർ. ഇല്ല എന്ന് ആരോടും പറഞ്ഞിട്ടില്ല. ഇവിടെ വരുന്നതിനും മുൻപേ പലർക്കും പി.ആർ. ഉണ്ടെന്ന കാര്യം എനിക്കറിയാമായിരുന്നു. അത് ഞാൻ എവിടെയും വിളിച്ചു പറഞ്ഞില്ല. പി.ആർ. ഉണ്ടായിരുന്നവർ പോലും എന്നെ കളിയാക്കുന്നുണ്ടായിരുന്നു. നിരവധിപ്പേർ സോഷ്യൽ മീഡിയ പി.ആർ. ചെയ്യുന്ന കാര്യം അന്വേഷിച്ച് വിളിച്ചിരുന്നു. ചിലർ പണം തരേണ്ട എന്ന് പറഞ്ഞ് പോലും രംഗത്തു വന്നു…

ബിഗ് ബോസിൽ വന്ന് ഞാൻ വെറുതെ എവിടെയെങ്കിലും ഇരുന്ന്, ഒന്നും ചെയ്യാതിരുന്നാൽ പി.ആറിന് എന്നെ വിജയിപ്പിക്കാൻ കഴിയില്ല. ഇനി 50 ലക്ഷം കൊടുത്താലും ജയിപ്പിച്ചെടുക്കാൻ കഴിയില്ല. ഞാൻ എന്തെങ്കിലും ചെയ്തേ മതിയാവൂ. ഇവിടെ വരുന്നതിനും മുൻപേ എനിക്ക് എത്ര ദിവസം വരെ പിടിച്ചുനിൽക്കാൻ കഴിയും എന്നൊരു ധാരണ ഉണ്ടായിരുന്നു. എന്റർടെയ്‌നർ ആയി നിൽക്കാം എന്നായിരുന്നു ആഗ്രഹം. പക്ഷേ, ഗെയിമിനുള്ളിൽ അതെല്ലാം മാറി. ഞാൻ ആ വീട്ടിൽ ശരിക്കും ജീവിക്കുകയായിരുന്നു…

ജീവിതത്തിൽ ഇനി എന്തും നേരിടാൻ ബിഗ് ബോസ് ഊർജം നൽകി. ഞാൻ അത്രയേറെ കഷ്‌ടപ്പെട്ടു, അനുഭവിച്ചു. എനിക്ക് പി.ആർ. ഉണ്ട്. അതേക്കുറിച്ച് പറയുന്നതിൽ വിഷമമില്ല. ഈ പറയുന്നത് പോലെ 15, 16 ലക്ഷം വാരിക്കൊടുത്തിട്ടില്ല. അങ്ങനെ കൊടുക്കാൻ കഴിഞ്ഞെങ്കിൽ ഇങ്ങോട്ടു വരേണ്ട കാര്യമില്ല. എനിക്ക് വീട്ടിൽ ഇരുന്നാൽ മതിയായിരുന്നു. അത്യാവശ്യം കഷ്‌ടപ്പെട്ടുണ്ടാക്കിയ ഫെയിം ഉണ്ട്. ഓണം വരുന്നു, അടുത്ത സീസൺ നോക്കാം എന്നെല്ലാം ഞാൻ പറഞ്ഞു. വീട്ടിൽ ആർക്കും ഞാൻ ഇതിലോട്ടു വരുന്നതിൽ താല്പര്യമില്ലായിരുന്നു…

അവരെയെല്ലാം നിർബന്ധിച്ചും പറഞ്ഞ് സമ്മതിപ്പിച്ചുമാണ് ഇതിലേക്കെത്തിയത്. പൈസയുടെ കാര്യത്തിൽ ഞാനൊരു പിശുക്കിയാണ്. പി.ആറിന് കൊടുത്തത് ഒരു ലക്ഷം രൂപ. കളഞ്ഞ് കിട്ടുന്ന പണം പോലും എടുത്ത് അമ്പലത്തിൽ ഇടാറുണ്ട്’. ഒരു ലക്ഷം രൂപയ്ക്ക് ഇത്രയും പി.ആർ. വർക്കോ എന്ന ചോദ്യത്തിന്, അനുവിന് പ്രശസ്തിയുളളത് കൊണ്ട് അധികം തുക വേണ്ട എന്ന നിലപാടിലായിരുന്നു പലരും എന്ന് അനുമോൾ. കഷ്‌ടപ്പെട്ട്‌ മത്സരിച്ചാണ് വിജയം നേടിയത്

അവരെയെല്ലാം നിർബന്ധിച്ചും പറഞ്ഞ് സമ്മതിപ്പിച്ചുമാണ് ഇതിലേക്കെത്തിയത്. പൈസയുടെ കാര്യത്തിൽ ഞാനൊരു പിശുക്കിയാണ്. പി.ആറിന് കൊടുത്തത് ഒരു ലക്ഷം രൂപ. കളഞ്ഞ് കിട്ടുന്ന പണം പോലും എടുത്ത് അമ്പലത്തിൽ ഇടാറുണ്ട്’. ഒരു ലക്ഷം രൂപയ്ക്ക് ഇത്രയും പി.ആർ. വർക്കോ എന്ന ചോദ്യത്തിന്, അനുവിന് പ്രശസ്തിയുളളത് കൊണ്ട് അധികം തുക വേണ്ട എന്ന നിലപാടിലായിരുന്നു പലരും എന്ന് അനുമോൾ. കഷ്‌ടപ്പെട്ട്‌ മത്സരിച്ചാണ് വിജയം നേടിയത്.

അവതാരകൻ മോഹൻലാലിന്റെ കയ്യിൽ നിന്നും കപ്പ് ഏറ്റുവാങ്ങുമ്പോൾ അനുമോൾടെ മിഴികൾ നിറഞ്ഞു. അതിനും മുൻപേ അനുമോൾടെ കണ്ണുനിറയ്ക്കുന്ന സംഭവങ്ങൾ പലതും ബിഗ് ബോസ് വീട്ടിൽ അരങ്ങേറി. 16 ലക്ഷത്തിന്റെ പി.ആർ. വർക്കിന്റെ പിൻബലത്തിലാണ് തലസ്ഥാനത്തു നിന്നും വണ്ടികയറിയ ഈ യുവതി മത്സരിച്ചതെന്നാണ് ആരോപണം ഉയർന്നത്.

Latest articles

റെയ്ൽവേ പോർട്ടറിന് ഐ എ എസ്: കൺഫ്യൂഷനിലായി വായനക്കാർ; പുലിവാൽ പിടിച്ച് പോർട്ടർ

ചുമട്ടുതൊഴിലാളി യിൽ നിന്നും ഐ എ എസ് ഓഫിസറിലേക്ക് . എറണാകുളം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗുകൾ ചുമക്കുന്ന...

പ്രകടന മികവുമായി ദുൽഖർ സൽമാൻ; ‘കാന്ത’ ക്ക് ആരാധകരേറെ

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുന്നു. ഒരു നടനെന്ന നിലയിൽ...

‘കരിമി’ഫാന്റസി ചിത്രവുമായി സുനിൽ പുള്ളോട്

ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട്‌ നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ്...

ഹാൽ വിവാദം; അഭിഭാഷകന്റെ പിഴവ്, പുനഃപരിശോധന ഹര്‍ജി നൽകും; സംവിധായകൻ

ഹാൽ സിനിമയുമായി ബന്ധപ്പെട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി സംവിധായകൻ റഫീഖ് വീര. ബീഫ്...

More like this