Monday, December 1, 2025
Monday, December 1, 2025
Homeeventsരാജയോഗം, തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് രേണു

രാജയോഗം, തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് രേണു

Published on

ബിഗ് ബോസിന് ശേഷവും ബുദ്ധിപൂർവ്വം കരിയർ പടുത്തുയർത്തുകയാണ് രേണു. ബിഗ് ബോസിൽ നൂറ് ദിവസം നിന്നാൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക രേണു ഇപ്പോൾ സമ്പാദിക്കുന്നു.  കേരളത്തിൽ മാത്രമല്ല, വിദേശത്തുനിന്നും രേണുവിനെ തേടി ഉദ്ഘാടന ക്ഷണങ്ങൾ എത്തുന്നുണ്ട്. ദുബായിലും ബഹ്റൈനിലുമൊക്കെ പ്രമോഷനുമായി തിരക്കിലായിരുന്നു രേണു.

നെഗറ്റീവ് അഭിപ്രായങ്ങളെ പോലും പ്രശസ്തിയിലേക്ക് വഴിതിരിച്ചുവിട്ട രേണുവിന് ഇത് രാജയോഗമാണെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവെയുള്ള വിലയിരുത്തൽ. ബിഗ് ബോസിൽ നിന്നും പുറത്തുവന്ന ശേഷം തിരക്കുകളിൽ നിന്ന് തിരക്കുകളിലേക്ക് പോവുകയാണ് രേണു.

കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ ശ്രദ്ധേയ താരമാണ്. അഭിമുഖങ്ങൾ, റീൽ വീഡിയോകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലൂടെയാണ് രേണു പ്രേക്ഷകർക്ക് പരിചിതയായത്. ഇന്ന് സുധിയുടെ വിധവ എന്നതിനപ്പുറം ഒരു സെലിബ്രിറ്റി പരിവേഷം രേണുവിന് ലഭിച്ചിട്ടുണ്ട്.

ബിഗ് ബോസ് മത്സരാർത്ഥിയായിരുന്ന രേണു, മികച്ച പിന്തുണയുണ്ടായിരുന്നിട്ടും ഷോ പാതിവഴിയിൽ ക്വിറ്റ് ചെയ്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ ഫിനാലെയ്ക്ക് മുൻപുള്ള റീഎൻട്രിയിലെ വരവോടെ രേണു ബിഗ് ബോസ് പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഞെട്ടിച്ചു. 

ബിഗ് ബോസ് മലയാളം സീസൺ ഏഴിലെ എക്സ് മത്സരാർഥികളുടെ റിഎൻട്രി സമയത്ത് ശിംവാഗിയുടെ മ്യൂസിക് കൺസേർട്ട് ഹൗസിനുള്ളിൽ ഒരുക്കിയിരുന്നു. അതിനിടെ ‘വസീഗര’ എന്ന പാട്ട് പാടിയാണ് രേണു  എല്ലാവരേയും ഞെട്ടിച്ചത്. 

കഴിഞ്ഞ ദിവസം ഗ്രാൻഡ് ഫിനാലെ വേദിയിലും മോഹൻലാലിനു മുൻപിൽ ‘വസീഗര’  പാട്ട് പാടി രേണു ശ്രദ്ധ കവർന്നിരുന്നു. 

ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്തതിനു ശേഷം എയർപോർട്ടിൽ എത്തിയപ്പോൾ രേണു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘ഞാൻ വസീഗര തൂക്കി, അനുമോൾ കപ്പും തൂക്കി’ എന്നായിരുന്നു രേണുവിന്റെ വാക്കുകൾ. 

Latest articles

റെയ്ൽവേ പോർട്ടറിന് ഐ എ എസ്: കൺഫ്യൂഷനിലായി വായനക്കാർ; പുലിവാൽ പിടിച്ച് പോർട്ടർ

ചുമട്ടുതൊഴിലാളി യിൽ നിന്നും ഐ എ എസ് ഓഫിസറിലേക്ക് . എറണാകുളം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗുകൾ ചുമക്കുന്ന...

പ്രകടന മികവുമായി ദുൽഖർ സൽമാൻ; ‘കാന്ത’ ക്ക് ആരാധകരേറെ

ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടി പ്രദർശനം തുടരുന്നു. ഒരു നടനെന്ന നിലയിൽ...

‘കരിമി’ഫാന്റസി ചിത്രവുമായി സുനിൽ പുള്ളോട്

ഹാഫ് ലൈറ്റ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ നന്ദൂ പാലക്കാട്‌ നിർമ്മിച്ച് സുനിൽ പുള്ളോട് തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഫാന്റസി ചിത്രമാണ്...

ഹാൽ വിവാദം; അഭിഭാഷകന്റെ പിഴവ്, പുനഃപരിശോധന ഹര്‍ജി നൽകും; സംവിധായകൻ

ഹാൽ സിനിമയുമായി ബന്ധപ്പെട്ട് ആവിഷ്കാര സ്വാതന്ത്ര്യത്തെ സംരക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കി സംവിധായകൻ റഫീഖ് വീര. ബീഫ്...

More like this