Monday, March 2, 2026
Monday, March 2, 2026
Homecommunityവീണ്ടും ചർച്ചയായി നിർമല സീതാരാമന്റെ കട്ടം കാഞ്ചീവരം സാരി

വീണ്ടും ചർച്ചയായി നിർമല സീതാരാമന്റെ കട്ടം കാഞ്ചീവരം സാരി

Published on

വെള്ള സില്‍ക്കില്‍ മജന്ത മുന്താണിയും മുന്താണിയിലും ബോര്‍ഡറിലും ഗോള്‍ഡന്‍ വര്‍ക്കും… അല്ലെങ്കിൽ മഞ്ഞ സിൽക്ക് സാരി… ഓരോ തവണയും ബജറ്റ് പെട്ടി തുറക്കും മുൻപേ ചർച്ചയാകുന്ന ഒന്നാണ് നിർമല സീതാരാമൻ്റെ സാരി. ഓരോ തവണയും ധനമന്ത്രി ഉടുത്തെത്തിയ സാരിയ്‌ക്ക് പിന്നിൽ ഓരോ കഥയുണ്ട്. അവയെല്ലാം വാർത്തകളിൽ ഇടം പിടിക്കാറുമുണ്ട്.
2019ലെ പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി മുതൽ ചരിത്രത്തിൽ ഇടം നേടിയ തുടര്‍ച്ചയായ എട്ടാമത് ബജറ്റ് അവതരണമായ 2025ലെ ഓഫ് വൈറ്റ് നിറത്തിലുള്ള കൈത്തറി സില്‍ക് സാരി വരെ വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും ട്രെൻഡിങ് ആയിരുന്നു. ഓരോ തവണയും ധനമന്ത്രിയുടെ സാരിയ്‌ക്ക് പിന്നിലെ ചരിത്രവും കഥയും മാധ്യമങ്ങള്‍ തേടിപ്പോകാറാണുള്ളത്. വിലയും നിറവും സാരിയുടെ മുന്താണിയും വരെ ചർച്ച ചെയ്യാറുമുണ്ട്. അത്തരത്തിൽ ചില ബജറ്റ് സാരികളുടെ ചരിത്രവും രാഷ്‌ട്രീയവുമറിയാം.

കട്ടം കാഞ്ചീവരം സാരി
തമിഴ്‌നാടിന് വേണ്ടി കാഞ്ചീവരം സിൽക്ക് സാരി അണിഞ്ഞാണ് ബജറ്റ് ദിനത്തിൽ ധനമന്ത്രി നിർമല സീതാരാമൻ എത്തിയിരിക്കുന്നത്. തമിഴ്‌നാടിൻ്റെ പാരമ്പര്യത്തെ വിളിച്ചോതുന്ന നെയ്ത്ത് പാരമ്പര്യത്തെ ആദരിച്ചുകൊണ്ട് ധനമന്ത്രി നിർമ്മല സീതാരാമൻ എത്തിയിരിക്കുന്നത്. കൈകൊണ്ട് നെയ്‌ത കാഞ്ചീവരം സിൽക്ക് സാരിയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള കട്ടം കാഞ്ചീവരം സാരിയാണിത്, തമിഴിൽ ‘കട്ടം’ എന്നറിയപ്പെടുന്ന ഇളം സ്വർണ്ണ തവിട്ട് നിറത്തിലുള്ള ചെക്കുകളും നൂൽ കൊണ്ട് നിർമ്മിച്ച കോഫി ബ്രൗൺ ബോർഡറും ഇതിൽ ഉൾപ്പെടുന്നു. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.

2025ൽ എത്തിയത് മധുബനി സാരി ധരിച്ച്
ബജറ്റ് അവതരണത്തിനായി 2025ൽ ധനമന്ത്രി എത്തിയത് മധുബനി സാരി ധരിച്ചാണ്. ബിഹാറിലെ മിഥില മേഖലയിൽ നിന്നുള്ള ഒരു പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല. സങ്കീർണമായ ജ്യാമിതീയ പാറ്റേണുകൾ, പുഷ്‌പ രൂപങ്ങൾ, പ്രകൃതിയുടെയും പുരാണങ്ങളുടെയും ചിത്രീകരണങ്ങൾ എന്നിവയാൽ സവിശേഷമാണ് സാരി.
മധുബനി കലയ്ക്കും 2021ലെ പത്മപുരസ്‌കാര ജേതാവ് ദുലാരി ദേവിക്കും ആദരസൂചകമായാണ് ബജറ്റ് സാരി മധുബനിയാക്കിയത്. ദുലാരി ദേവിയുടെ അഭ്യർഥനയെ തുടർന്നാണ് മധുബനി സാരി ധരിച്ച് ബജറ്റ് മന്ത്രി അവതരണത്തിന് എത്തിയതെന്നായിരുന്നു വാർത്തകള്‍. കൂടാതെ പരമ്പരാഗത ഫാഷനിൽ ഒട്ടും വിട്ടുവീഴ്‌ച ചെയ്യാത്ത ധനമന്ത്രിക്ക് സാരി സമ്മാനിച്ചത് ദുലാരി ദേവിയായിരുന്നു. സാംസ്‌കാരിക പൈതൃകത്തിൻ്റെ സൂചകമായ പരമ്പരാഗത നാടോടി കലാരൂപമാണ് മധുബനി കല.

2024ലെ ബജറ്റ് അവതരണത്തിനെത്തിയത് മംഗള്‍ഗിരി സില്‍ക്ക് സാരിയിൽ
വെള്ള സില്‍ക്കില്‍ മജന്ത മുന്താണിയും മുന്താണിയിലും ബോര്‍ഡറിലും ഗോള്‍ഡന്‍ വര്‍ക്കുമുള്ള മംഗള്‍ഗിരി സില്‍ക്ക് സാരിയായിരുന്നു 2024ൽ ബജറ്റ് അവതരണത്തിനിടെ വാർത്തകളിലെ പ്രാധന്യങ്ങളിൽ ഇടം നേടിയത്. സാരിയിലാകെ ബീയ്‌ജ് സ്ട്രിപുകളും നിറഞ്ഞതായിരുന്നു അന്നത്തെ ആ സാരി. അന്ന് ആ സാരിയ്‌ക്ക് പിന്നിൽ ഒരു രാഷ്‌ട്രീയമുണ്ടായിരുന്നു. സാക്ഷാൽ ഗുണ്ടൂർ മംഗള്‍ഗിരി സാരി… ആന്ധ്രയോടുള്ള പ്രത്യേക പരിഗണനയാണ് അന്നേ ദിവസം ഗുണ്ടൂരില്‍ നിന്നുള്ള സാരി തെരഞ്ഞെടുത്തതെന്നായിരുന്നു പലരും പറഞ്ഞത്.
ആദ്യത്തെ ബജറ്റായ 2019ലും മംഗള്‍ഗിരി സാരി തന്നെയായിരുന്നു നിർമല ധരിച്ചിരുന്നത്. സാരിയുടെ ബോഡി പാര്‍ട്ടിലെങ്ങും നെയ്‌ത ഡിസൈനുകളുണ്ടാവില്ലെന്നതാണ് സാധാരണയായുള്ള മംഗള്‍ഗിരി സാരികളുടെ പ്രത്യേകത. കടും പിങ്കില്‍ ഗോള്‍ഡന്‍ ബോര്‍ഡറുള്ളതായിരുന്നു 2019ലെ ബജറ്റ് അവതരണത്തിന് ഉടുത്തത്. സങ്കീര്‍ണമായ പ്രക്രിയയിലൂടെ നെയ്തെടുക്കുന്ന സാരിക്ക് 1999ല്‍ ജിഐ മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.

2024ലെ ഇടക്കാല ബജറ്റിൽ കാന്ത കൈത്തറി സാരി
ഇടക്കാല ബജറ്റ് അവതരിപ്പിക്കാന്‍ ധനമന്ത്രിയെത്തിയത് പശ്ചിമ ബംഗാളില്‍ നിന്നുള്ള കാന്ത തുന്നലുള്ള നീല കൈത്തറി സാരിയിലാണ്. സ്വദേശി വസ്ത്രത്തിന്‍റെ ആഢ്യത്വം തുളുമ്പുന്ന സാരിയില്‍ ബംഗാളിലെ പരമ്പരാഗത ഡിസൈനായ ഇലകളാണ് സാരിയിൽ തുന്നിച്ചേര്‍ത്തിരുന്നത്.
രാജ്യത്തെ മല്‍സ്യബന്ധന മേഖലയിലെ പുരോഗതിയെയും മത്സ്യ മേഖലയെ വികസിതമാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച പദ്ധതികളെയും ധ്വനിപ്പിക്കുന്നതായിരുന്നു നീലനിറത്തിലെ സാരിയെന്നാണ് അന്നത്തെ വാർത്തകള്‍. 2,584 കോടി രൂപയാണ് 2024–25 സാമ്പത്തിക വര്‍ഷത്തേക്ക് മത്സ്യമേഖലയ്ക്കായി അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ബജറ്റിനെക്കാള്‍ 15ശതമാനം കൂടുതലാണിത്. ബജറ്റിന് പിന്നാലെ ടസറിലുള്ള കാന്താ വര്‍ക്കിന്‍റെ ജനപ്രീതിയും കുതിച്ചുയര്‍ന്നിരുന്നു.

2023ലെ ടെമ്പിള്‍ ബോര്‍ഡറുള്ള ചുവപ്പ് സാരി
2023ല്‍ കര്‍ണാടകയിലെ ദര്‍വാഡില്‍ നിന്നെത്തിച്ച പരമ്പരാഗത ടെമ്പിള്‍ ബോര്‍ഡറുള്ള ചുവപ്പ് സാരിയാണ് ധനമന്ത്രി ധരിച്ചത്. കൈകൊണ്ട് നെയ്തെടുത്തതായിരുന്നു ആ സാരി. കസുതി വര്‍ക്കിലാകെ രഥങ്ങളും മയിലുകളും താമരയും നിറഞ്ഞിരുന്നു.

2022ൽ ബോംകായ് സാരി
2022ല്‍ ഒഡിഷയിലെ ഗഞ്ചാമില്‍ നിന്നുള്ള ബ്രൗണ്‍ ബൊംകായ് സാരിയാണ് നിര്‍മല തിരഞ്ഞെടുത്തത്. ഗഞ്ചാമിലെ കൈത്തറിത്തൊഴിലാളികള്‍ക്കുള്ള ആദരമായാണ് അന്ന് ആ സാരി ധരിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.
2021ല്‍ ഹൈദരാബാദിലെ പോച്ചംപള്ളിയില്‍ നെയ്തെടുത്ത ഓഫ് വൈറ്റ് സാരിയിലായിരുന്നു ബജറ്റ് അവതരണം. 2020ല്‍ മഞ്ഞ സില്‍ക്ക് സാരിയായിരുന്നു ധനമന്ത്രിയുടെ വേഷം. അതേ നിറത്തിലെ തന്നെ ബ്ലൗസും. രാജ്യത്തിന്‍റെ പ്രൗഢമായ സംസ്‌കാരത്തെയും സമ്പത്തിനെയും ദ്യോതിപ്പിക്കുന്നതായിരുന്നു മഞ്ഞ നിറം.

2021ലെ ഹൈദരാബാദിലെ പോച്ചംപള്ളി സാരി
2021ല്‍ ഹൈദരാബാദിലെ പോച്ചംപള്ളിയില്‍ നെയ്തെടുത്ത ഓഫ് വൈറ്റ് സാരിയിലായിരുന്നു ബജറ്റ് അവതരണം. 2020ല്‍ മഞ്ഞ സില്‍ക്ക് സാരിയായിരുന്നു ധനമന്ത്രിയുടെ വേഷം. അതേ നിറത്തിലെ തന്നെ ബ്ലൗസും. രാജ്യത്തിന്‍റെ പ്രൗഢമായ സംസ്‌കാരത്തെയും സമ്പത്തിനെയും ദ്യോതിപ്പിക്കുന്നതായിരുന്നു മഞ്ഞ നിറം.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...