മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മെൽകൗ പോണ്ടിച്ചേരി.
അർജുൻ അശോകൻ, ബാലു വർഗീസ്, അൽതാഫ് സലിം, ശരത് സഭ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അരുൺ ഗോപി എക്സൈമെന്‍റ്സിന്‍റെ ബാനറിൽ അരുൺ ഗോപിയും ജസ്റ്റിൻ ആൻഡ് മാത്യു എൻ്റർറ്റെയിൻമെൻ്റ്സിൻ്റെ ബാനറിൽ ജസ്റ്റിൻ മാത്യുവും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ദിലീപ്, സലിം കുമാർ എന്നിവർ ചേർന്നാണ് റിലീസ് ചെയ്‍തത്.
ഡിജോ ജോസ് ആന്‍റണിയുടെ സഹസംവിധായകനായിരുന്നു നിഖില്‍ മോഹന്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനന്ദ ഫിലിപ്പ് ജസ്റ്റിൻ, സൗമ്യ ജോൺ അരുൺ.
സനൂപ് തൈക്കുടം ആണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. അദ്ദേഹം ഇതിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പുതുമുഖം ശ്രീലക്ഷ്മി വിജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മൊട്ട രാജേന്ദ്രൻ പ്രശസ്ത സോഷ്യൽ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അന്നാമ്മയാണ് പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകര്‍ക്ക് ചിരിയും തമാശയും ത്രില്ലും സമ്മാനിക്കുന്ന ഒരു കംപ്ലീറ്റ് ഫൺ ത്രില്ലിംഗ് റൈഡ് ആയിരിക്കും ചിത്രം എന്ന സൂചനയാണ് ഇതിൻ്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്.
ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിടുന്നതിന് മുന്നോടിയായി ചിത്രത്തിലെ താരങ്ങൾ ഒരുമിച്ച് അണിനിരന്ന രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈകാതെ പ്രേക്ഷകരുടെ മുന്നിലെത്തും.
ഈസ്റ്റര്‍ ദിനത്തില്‍ ദിലീപ്, സലീം കുമാര്‍ എന്നിവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്‌തത്. ഏറെ കൗതുകം പകരുന്ന ഈ പോസ്റ്റർ ഇതിനകം നവ മാധ്യമങ്ങളിൽ ഏറെ സ്വീകാര്യതയാണു ലഭിച്ചിരിക്കുന്നത് .
പോണ്ടിച്ചേരിയിലെ ഒരു കലാശാലയിൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ കുറച്ചു നാളുകൾക്കു ശേഷം ക്യാംപസില്‍ മടങ്ങിയെത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലൂടെ ഫുൾഫൺ ജോണറിൽ അവതരിപ്പിക്കുന്നത്.
സംഗീതം – ഇലക്ട്രോണിക്ക് കിളി, ഛായാഗ്രഹണം – സനീഷ് സ്റ്റാൻലി, എഡിറ്റിംഗ് – സാഗർ ദാസ്, കലാസംവിധാനം- അജി കുറ്റ്യാനി, മേക്കപ്പ് സ്വേതിൻ വി, സ്റ്റിൽസ് – രാംദാസ് മാത്തൂർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – പാർത്ഥൻ, പ്രൊഡക്ഷൻ മാനേജർ – വിവേക് , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിനോദ് വേണഗോപാൽപ്രൊഡക്ഷൻ കൺട്രോളർ – ഷിഹാബ് വെണ്ണല, പി ആര്‍ ഒ വാഴൂർ ജോസ്.
ദുബായിലും പോണ്ടിച്ചേരിയി ലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു.


