Thursday, April 16, 2026
Thursday, April 16, 2026
Homestraight angleകഴിഞ്ഞത് ഒന്നുമല്ല, ജൂൺ വരെ ചുട്ടുപൊള്ളും

കഴിഞ്ഞത് ഒന്നുമല്ല, ജൂൺ വരെ ചുട്ടുപൊള്ളും

Published on

ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും അധികം ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് അറിയിപ്പ്.
ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.
ഏപ്രിൽ മാസത്തിൽ അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങൾ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡൽഹിയിലും മറ്റ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതൽ 6 ദിവസം വരെയാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്.
ഇന്ത്യയുടെ കിഴക്കൻ മേഖലയിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 10 മുതൽ 12 വരെ താപ തരംഗ തീവ്രത കൂടിയ ദിവസങ്ങളുണ്ടായേക്കാമെന്നാണ്. സാധാരണ നിലയിൽ ഏപ്രിൽ മുതൽ ജൂൺ വരെ നാല് മുതൽ ഏഴ് വരെ ദിവസങ്ങളാണ് താപതരംഗ സാധ്യതയുള്ള ദിവസങ്ങൾ ഇന്ത്യയിൽ അനുഭവപ്പെടാറുള്ളത്.
എന്നാൽ ഇത്തവണ വേനൽക്കാലം അതിരൂക്ഷമായേക്കുമെന്ന സാധ്യത നൽകിയിട്ടുള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this