Thursday, October 23, 2025
Thursday, October 23, 2025
Homelifestyleചരിത്രം ആവർത്തിക്കുകയാണ് ഡീനോ ഡെന്നീസിലൂടെ; ബസൂക്ക റിവ്യൂ

ചരിത്രം ആവർത്തിക്കുകയാണ് ഡീനോ ഡെന്നീസിലൂടെ; ബസൂക്ക റിവ്യൂ

Published on

നവാഗതരിൽ നിന്നും പ്രതിഭയുടെ സ്പാർക്ക് കണ്ടെത്തി സംവിധായകരെ പിക്ക് ചെയ്യാനുള്ള മമ്മൂട്ടിയുടെ കഴിവ് മലയാളസിനിമയ്ക്ക് ഇത് പുതിയ അനുഭവമല്ല. ഇവിടെയും ആ ചരിത്രം ആവർത്തിക്കുകയാണ് ഡീനോ ഡെന്നീസിലൂടെ.

ഏറെ വർഷങ്ങൾക്കിപ്പുറമാണ് ഒരു മമ്മൂട്ടി ചിത്രത്തിൽ മെഗാസ്റ്റാർ എന്ന ടൈറ്റിൽ കാർഡ് വരുന്നത് എന്നു പറയാം. മലയാളസിനിമയിൽ ഇതുവരെ നമ്മൾ കാണാത്ത ഗെയിമിംഗിന്റേതായ ഒരു ലോകം എക്സ്പ്ലോർ ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ഏറ്റവും രസകരമായും ത്രില്ലിംഗായും തന്നെ ആ ലോകം ആവിഷ്കരിക്കുന്നതിൽ ബസൂക്ക വിജയിച്ചിട്ടുണ്ട്.

ബാംഗ്ലൂരിലേക്കുള്ള ഒരു ബസ് യാത്രയിൽ നിന്നാണ് കഥ  തുടങ്ങുന്നത്. ഹാക്കറും കട്ട ഗെയിമറുമായ സണ്ണി വർഗ്ഗീസ് (ഹക്കീം ഷാജഹാൻ) യാത്രയ്ക്കിടയിൽ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെ പരിചയപ്പെടുകയാണ്.

ഇടയ്ക്ക് പിണങ്ങിയും ഇണങ്ങിയുമൊക്കെ ഇരുവർക്കുമിടയിൽ പതിയെ ഒരു സൗഹൃദം രൂപപ്പെടുകയാണ്. പിന്നീടുള്ള തുടർയാത്രയിൽ തന്റെ സഹയാത്രികൻ കേവലമൊരു ചാർട്ടേർഡ് അക്കൗണ്ടന്റല്ലെന്ന കാര്യം സണ്ണി മനസ്സിലാക്കുന്നു. ഒരു അതീവ രഹസ്യ മിഷനുമായി എത്തിയ ഫോറൻസിക് എക്സ്പെർട്ട് ജോൺ സീസറാണ് (മമ്മൂട്ടി) കൂടെയിരിക്കുന്നതെന്നു സണ്ണി മനസ്സിലാക്കുകയാണ്.

കൊച്ചി നഗരത്തെ നടുക്കിയ ഒരു സീരിയൽ റോബറിയ്ക്കു പിന്നാലെയുള്ള അന്വേഷണമാണ്. ജോൺ സീസറും കൂട്ടുകാരനും കൊച്ചിൻ സിറ്റി എസിപിയുമായ ബെഞ്ചമിൻ ജോഷ്വായും (ഗൗതം വാസുദേവ് മേനോൻ ) ആണ് കേസ് അന്വേഷിക്കുന്നത്.

കുറ്റവാളികളെ കണ്ടെത്താൻ ജോൺ സീസറിനും ബെഞ്ചമിൻ ജോഷ്വായ്ക്കും സാധിക്കുമോ എന്ന ആകാംക്ഷയിൽ കൊരുത്തിട്ടാണ് ചിത്രം പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്നത്.

ബ്രില്ല്യന്റായി ഒരുക്കിയ ഒരു തിരക്കഥ തന്നെയാണ് ബസൂക്കയുടെ പ്ലസ് പോയന്റ്. ‘വളരെ പുതുമ തോന്നിയ കഥ ആദ്യ കേൾവിയിൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു,’ എന്ന് ബസൂക്കയെ മമ്മൂട്ടി വിശേഷിപ്പിച്ചത് വെറുതെയല്ലെന്ന് സിനിമ കണ്ടാൽ മനസിലാകും.

മലയാളം സിനിമ കണ്ടുമടുത്ത ക്രൈം ത്രില്ലറുകളുടെ സ്ഥിരം പാറ്റേൺ അല്ല ബസൂക്ക., ട്രാക്ക് മാറ്റി പിടിച്ച ഡീനോ ഡെന്നീസ് തിരക്കഥാകൃത്ത് എന്ന രീതിയിൽ തന്റെ വരവ് രേഖപ്പെടുത്തുന്നുണ്ട് ബസൂക്കയിൽ.

സിനിമയിൽ പല ഷെയ്ഡുകളുള്ള കഥാപാത്രമാണ് മമ്മൂട്ടിയുടെ ജോൺ സീസർ. സാധാരണക്കാരനായും മിസ്റ്ററി മാനായും ഉന്മാദിയായുമൊക്കെ ഞൊടിയിടയിൽ വേഷപ്പകർച്ച നടത്തുന്നൊരു കഥാപാത്രം.

വളരെ സ്റ്റൈലിഷായാണ് ബസൂക്കയിലെ പല രംഗങ്ങളിലും മമ്മൂട്ടിയെത്തുന്നത് എന്നു പറയാം. മമ്മൂട്ടിയിലെ താരത്തെയും മമ്മൂട്ടിയെന്ന നടനെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്നുണ്ട് സംവിധായകനായ ഡീനോ ഡെന്നിസ്.

ഒരു മാസ് എന്റർടെയിനർ ചിത്രത്തിൽ പലപ്പോഴും മിസ്സാവുന്ന ആ എലമെന്റ് ഏറ്റവും മികച്ച രീതിയിൽ തന്നെ ബസൂക്ക സാധ്യമാക്കിയിരിക്കുന്നു.

സ്പോയിലർ ആവുമെന്നതിനാൽ, മമ്മൂട്ടിയുടെ ജോൺ സീസറിനെ പറ്റി കൂടുതൽ പറയാനാവില്ല. എങ്കിലും ഒന്നുമാത്രം പറയാം, ബസൂക്കയുടെ രണ്ടാം പകുതിയിലെ മമ്മൂട്ടിയുടെ താണ്ഡവം പ്രേക്ഷകരെ അമ്പരപ്പിക്കും.

ഇത്ര നാൾ കണ്ടിട്ടും ഇതുവരെ പ്രേക്ഷകർ കാണാത്തൊരു മമ്മൂട്ടിയെ, മമ്മൂട്ടി ഭാവങ്ങളെ, സ്വാഗിനെ ബസൂക്കയിൽ പ്രേക്ഷകർക്കു കാണാനാവും എന്ന് നിസംശയം പറയാം.

ബെഞ്ചമിൻ ജോഷ്വായായി എത്തിയ ഗൗതം വാസുദേവ് മേനോനും നിർണായകമായൊരു കഥാപാത്രത്തെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കരിയറിൽ സംവിധായകൻ എന്ന രീതിയിൽ ഗ്രാഫ് അൽപ്പം ഇടിഞ്ഞുനിൽക്കുമ്പോഴും നടനെന്ന രീതിയിൽ തന്റെ ഗ്രാഫ് ഉയർത്തിയിട്ടുണ്ട് ഗൗതം വാസുദേവ് മേനോൻ. ഹക്കീം ഷാജഹാൻ്റെ സണ്ണി വർഗീസ് എന്ന കഥാപാത്രവും ചിത്രത്തെ ലൈവാക്കി മുന്നോട്ടു കൊണ്ടുപോവുന്നുണ്ട്.

സിദ്ധാർത്ഥ് ഭരതൻ, ദിവ്യാ പിള്ള, ബാബു ആൻറണി, ഐശ്വര്യ മേനോൻ, ഷൈൻ ടോം ചാക്കോ, സുമിത് നേവൽ, ബിനു പപ്പു, മീനാക്ഷി രവീന്ദ്രൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, വസിഷ്ഠ് ഉമേഷ് എന്നിവരും അവരവരുടെ കഥാപാത്രങ്ങളെ ഭദ്രമായി അവതരിപ്പിച്ചിട്ടുണ്ട്.

നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ചിത്രത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടുപോവുന്നതിൽ നിമിഷിന്റെ ക്യാമറയ്ക്ക് വലിയ റോളുണ്ട് എന്ന് എടുത്തു പറയേണ്ട കാര്യമാണ്.

ബസൂക്കയുടെ പശ്ചാത്തലസംഗീതത്തെ പറ്റിയും ഒന്നും പറയാനില്ല, മൊത്തത്തിൽ ഒരു ഓളം തീർത്ത് ചിത്രത്തിന്റെ വൈബ് നിലനിർത്തി കൊണ്ടു പോവാൻ മ്യൂസിക് ഡയറക്ടറായ മിഥുൻ മുകുന്ദനു സാധിച്ചു.

ചിത്രത്തിന്റെ സംഗീതവും ഒർജിനൽ സ്കോറും ഒരുക്കിയിരിക്കുന്നത് മിഥുനാണ്. നിഷാദ് യൂസഫും പ്രവീൺ പ്രഭാകറുമാണ് ചിത്രത്തിന്റെ എഡിറ്റർമാർ. പലയിടത്തും ത്രില്ലിംഗായൊരു ഗെയിമിംഗ് പ്ലാറ്റ്‌ഫോമിന്റെ അന്തരീക്ഷം നിലനിർത്താൻ എഡിറ്റിംഗിനു സാധിച്ചു.

കടുത്ത വെല്ലുവിളികൾ നിറഞ്ഞ പല ലെവലുകളാണ് ഗെയിമുകളുടെ പ്രത്യേകത. ആദ്യത്തെ ലെവൽ ലളിതമായിരിക്കുമെങ്കിൽ പിന്നീടുള്ള ഓരോ ലെവലിലും വെല്ലുവിളികളുടെ കാഠിന്യം കൂടിവരും.

അങ്ങനെ എല്ലാ വെല്ലുവിളികളേയും തരണംചെയ്ത് ഏറ്റവും കാഠിന്യമേറിയ ലെവലും മറികടക്കുന്നയാളായിരിക്കും ജേതാവ്. ഒരു ഗെയിമിന്റെ ഈ സ്വഭാവമാണ് ബസൂക്ക എന്ന ചിത്രത്തിലും കാണാനാവുക.

പോലീസിനെ വട്ടംകറക്കുന്ന ഒരു കുറ്റവാളി, അയാൾ തീർക്കുന്ന കെണികളും വെല്ലുവിളികളും, പോലീസ് അതിനെ എങ്ങനെ നേരിടുന്നു എന്നെല്ലാമാണ് ബസൂക്കയിലുള്ളത്.

ബെഞ്ചമിൻ ജോഷ്വ നയിക്കുന്ന പോലീസ്സേന ഒരു വശത്ത്, മറുവശത്ത് ഇവർക്ക് തലവേദന സൃഷ്ടിക്കുന്ന മാരിയോ എന്ന കൊടുംകുറ്റവാളി. ഇവർക്കിടയിലേക്ക് വരുന്ന ജോൺ സീസർ എന്ന മറ്റൊരു കഥാപാത്രം.

ഈ മൂന്നുപേരെയും അത്യന്തം ത്രില്ലിങ്ങായ ഒരു വീഡിയോ ഗെയിമിലേക്കെന്നപോലെ ചേർത്തുവെയ്ക്കുകയാണ് സംവിധായകൻ ഡീനോ ചെയ്യുന്നത്.

ഈ കളിയിൽ ജോൺ സീസർ ഗെയിം കളിക്കുന്നയാളും പോലീസും മാരിയോയും ഗെയിമിലെ രണ്ട് ചേരികളുമാണ്. മറ്റൊരർത്ഥത്തിൽ മാരിയോയിലേക്കെത്താൻ പോലീസിനെ സഹായിക്കുകയാണ് ജോൺ സീസർ ചെയ്യുന്നതെന്ന് പറയാം.

പുതുമയുള്ള പ്ലോട്ട്, പ്രേക്ഷകരെ ഹുക്ക് ചെയ്തിടുന്ന കഥാമുഹൂർത്തങ്ങൾ, ഒരു ‘കള്ളനും പൊലീസും’ കളിയുടെ ത്രില്ലിംഗ് മൊമന്റുകൾ, ട്വിസ്റ്റുകൾ, മമ്മൂട്ടിയുടെ ഹൈ വോൾട്ടേജ് പ്രകടനം, സ്റ്റൈലിഷ് മേക്കിംഗ് എന്നിങ്ങനെ നിരവധി ഘടകങ്ങൾ കൊണ്ട് കാഴ്ചക്കാരെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ബസൂക്ക എന്ന് തീർത്തും പറയാം. തിയേറ്ററിന്റെ ഓളത്തിൽ തന്നെ കാണേണ്ട ചിത്രം.

നിങ്ങളൊരു മമ്മൂട്ടി ആരാധകനല്ലെങ്കിൽ കൂടി, അഭിനയത്തോട് അടങ്ങാത്ത ‘ആർത്തി’ സൂക്ഷിക്കുന്ന, കഥാപാത്രത്തെ ആത്മാവിലാവാഹിച്ച് ‘അഴിഞ്ഞാടുന്ന’ ഒരു മമ്മൂട്ടിയെ കണ്ട് വിസ്മയത്തോടെയും ഒരു ചെറുപുഞ്ചിരിയോടെയും നിങ്ങൾക്ക് തിയേറ്റർ വിട്ടിറങ്ങാനാവും എന്ന് പറയാം.

കഥാപാത്രങ്ങൾ വായിക്കുന്ന പുസ്തകങ്ങൾ, അവരെ അവതരിപ്പിച്ചിരിക്കുന്ന രീതി, അവർ ഉപയോഗിക്കുന്ന വാഹനങ്ങൾ, കുറ്റകൃത്യത്തിന്റെ രീതി തുടങ്ങിയവയിലെല്ലാം ഗെയിമുകളുമായി ബന്ധപ്പെടുത്തിയുള്ള എന്തെങ്കിലുമൊക്കെ ഘടകങ്ങൾ കൊണ്ടുവരാൻ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. 

ചില രംഗങ്ങളിൽ എടുത്തിരിക്കുന്ന ക്യാമറാ ഷോട്ടുകൾ പോലും ഗെയിമുകളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഒരു ഗെയിമിലെന്നപോലെ അടുത്തത് എന്തുവേണമെങ്കിലും സംഭവിക്കാം എന്ന പ്രതീതി കൊണ്ടുവരാനും സംവിധായകന് സാധിച്ചിട്ടുണ്ട്.

താരപ്രകടനങ്ങളിൽ മമ്മൂട്ടിയിൽനിന്നുതന്നെ തുടങ്ങാം. സ്റ്റൈലിഷ്, മാസ് കഥാപാത്രങ്ങൾ ഇതിനുമുൻപും ചെയ്തിട്ടുണ്ടെങ്കിലും ഈ ചിത്രത്തിലെ ജോൺ സീസർ എന്ന കഥാപാത്രം വേറെ തന്നെയാണ്.

ഇതുപോലൊരു വേഷം മമ്മൂട്ടി ഇതിനുമുൻപ് ചെയ്തിട്ടില്ല എന്നതുതന്നെ അതിന് കാരണം. പൊതുവേ സ്റ്റൈലിഷ് മേക്കിങ് വരുന്ന സിനിമകളിൽ താരങ്ങൾക്കും അതിനനുസരിച്ചുള്ള പ്രകടനമാണ് സംവിധായകൻ ആ അഭിനേതാക്കൾക്ക് നൽകാറ്. എന്നാൽ ബസൂക്കയിലെ മമ്മൂട്ടിയുടെ കാര്യത്തിൽ ആ പതിവ് ഒന്ന് മാറ്റിപ്പിടിച്ചിട്ടുണ്ട്.

സ്റ്റൈലിഷ് നായകസങ്കല്പങ്ങൾ തിരുത്തിക്കുറിക്കുന്നുണ്ട് ബസൂക്കയിലെ മമ്മൂട്ടി. പ്രാധാന്യമുള്ള വേഷത്തിൽ ഗൗതം മേനോനും മലയാളത്തിലെ മുഴുനീള വേഷം മികച്ചതാക്കിയിട്ടുണ്ടെന്ന് പറയാം.

ഹക്കീം ഷാജഹാനാണ് സിനിമയിൽ എടുത്തുപറയേണ്ട മറ്റൊരു താരം. ഗെയിമർ സണ്ണിയായി കയ്യടിയർഹിക്കുന്ന പ്രകടനംതന്നെ ഹക്കീം പുറത്തെടുത്തിട്ടുണ്ട്. സുമിത് നവാൽ, ഐശ്വര്യ മേനോൻ, ബാബു ആന്റണി, സിദ്ധാർത്ഥ് ഭരതൻ, ഡിനു ഡെന്നീസ്, ഭാമ അരുൺ, ദിവ്യാ പിള്ള തുടങ്ങിയവരും അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലർത്തി.

മലയാളസിനിമ ഇതുവരെ കാണാത്തതരം ക്ലാസ്-മാസ്-സ്റ്റൈലിഷ് ചിത്രം കാണാനാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ ബസൂക്ക നിങ്ങൾക്കുള്ളതാണ്. തിയേറ്റർ കാഴ്ചയാണ് ബസൂക്ക.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....