Friday, October 24, 2025
Friday, October 24, 2025
Homeheadlinesവരും ദിവസങ്ങളിൽ മഴക്ക് സാധ്യത

വരും ദിവസങ്ങളിൽ മഴക്ക് സാധ്യത

Published on

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി, വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡീഷ തീരത്തിനു സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടിരിക്കുന്നത്.
അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ വരെ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.
ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കേരളത്തിൽ 1604.7 മില്ലി മീറ്റർ മഴ ലഭിച്ചു. ലഭിക്കേണ്ടതിനേക്കാൾ 12 ശതമാനം കുറവ് മഴയാണ് ലഭിച്ചതെങ്കിലും കാലാവർഷം തുടങ്ങിയ മേയ് 24 മുതലുള്ള കണക്ക് എടുക്കുമ്പോൾ റെക്കോർഡ് മഴയാണ് ലഭിച്ചത്. 1862.8 മില്ലി മീറ്റർ മഴയാണ് ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 8 വരെ ലഭിക്കേണ്ടിയിരുന്നത്.
ലക്ഷദ്വീപിൽ 906.3 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 787.6 മില്ലി മീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂർ ജില്ലയിൽ ആണ്. 2435.4 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 2823.2 മില്ലി മീറ്റർ മഴ ലഭിച്ചു. 16 ശതമാനം കൂടുതൽ മഴ ലഭിച്ചു. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട് ജില്ലയിൽ ആണ്. സാധാരണ ലഭിക്കുന്നതിൽ നിന്നും 36 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. 2300 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത് 1480.6 മില്ലി മീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ഇടുക്കിയിലും മഴ കുറഞ്ഞു.

Latest articles

ഗുമ്മടി നർസയ്യയായി ശിവരാജ് കുമാർ

ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവുമായിരുന്ന ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ഗുമ്മടി നർസയ്യ എന്ന പേരിൽ...

ഈ സ്നേഹമാണ് കണ്ണുതുറപ്പിക്കേണ്ടത്, ഈ ത്യാഗമാണ് ഏറ്റുപാ​ടേണ്ടത്

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക...

വിവാദങ്ങൾ തൊടാത്ത ഇന്ത്യയുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ...

പട്ടിണി മാറാതെ ഗാസ

പശ്ചിമേഷ്യൻ സംഘർഷം കെട്ടടങ്ങിയിട്ടും പട്ടിണി വിട്ടുമാറാതെ ഗാസയിലെ കുടുംബങ്ങൾ. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ്റെ അളവിൽ...

More like this