Monday, March 2, 2026
Monday, March 2, 2026
Homelifestyleലോക നാലാം വാരം; 266 കോടി കടന്ന് കുതിപ്പ്

ലോക നാലാം വാരം; 266 കോടി കടന്ന് കുതിപ്പ്

Published on

ബോക്സോഫീസിൽ കുതിക്കുകയാണ് ലോക ചാപ്റ്റർ 1: ചന്ദ്ര. കല്യാണി പ്രിയദർശൻ പ്രധാന വേഷത്തിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് വേഫെറർ ഫിലിംസിന്‍റെ ബാനറിൽ ദുൽഖർ സൽമാനാണ്. ആഗോളതലത്തില്‍ തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന ചരിത്ര നേട്ടവും ലോക കുറഞ്ഞ ദിവസത്തിനുള്ളില്‍ തന്നെ നേടിക്കഴിഞ്ഞു.

ഇപ്പോഴും ഹൗസ് ഫുൾ ആയാണ് ലോക മിക്ക തിയറ്ററുകളിലും പ്രദർശിപ്പിക്കുന്നത്. ഇതിനിടെ ചിത്രം അധികം വൈകാതെ ഒടിടിയിലേക്ക് എത്തുമെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത നൽകിയിരിക്കുയാണ് നിര്‍മാതാവായ ദുൽഖർ സല്‍മാന്‍.

ലോക ഉടനെ ഒടിടിയിലേക്കില്ലെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘ലോക അടുത്തൊന്നും ഒടിടിയിൽ വരില്ല. വ്യാജ വാർത്തകൾ അവഗണിക്കാനും ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കണമെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്’

അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമായാണ് ലോക എത്തിയിരിക്കുന്നത്. അതിഥി വേഷത്തില്‍ ടൊവിനോയും ദുല്‍ഖര്‍ സല്‍മാനും എത്തുന്നുണ്ട്. മലയാളികൾക്കെല്ലാം സുപരിചിതമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലോക ഒരുക്കിയത്.അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. അടുത്ത ഭാ​ഗം ടൊവിനോയെ കേന്ദ്ര കഥാപാത്രമാക്കിയാകും ചിത്രമൊരുക്കുക എന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ ‘ലോക – ചാപ്റ്റർ വൺ:ചന്ദ്ര’ നാലാം വാരത്തിലേക്ക് കടക്കുമ്പോള്‍ ബ്ലോക്ക്ബസ്റ്റർ കുതിപ്പാണ് നടത്തുന്നത്. 266 കോടി രൂപ ആഗോളതല കലക്ഷന്‍ പിന്നിട്ടിരിക്കുകയാണ് ചിത്രം. ഇന്ത്യയിലെ നെറ്റ് കലക്ഷന്‍ 130.50 കോടിയാണ്. ആഗോളതലത്തില്‍ 266.00 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഓവര്‍ സീസില്‍ 113 കോടി രൂപയും ഇന്ത്യയിലെ ഗ്രോസ് കലക്ഷന്‍ 152. 70 കോടി രൂപയുമാണ്.

അതേസമയം ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപയ്ക്ക് മുകളില്‍ ഗ്രോസ് കലക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ലോക. കേരളത്തില്‍ നിന്ന് 100 കോടി ഗ്രോസ് കലക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവും. പാന്‍ ഇന്ത്യന്‍ വിജയമാണ് ചിത്രത്തിന്‍ കൈവന്നിരിക്കുന്നത് തെലുഗു, ഹിന്ദി, തമിഴ് പതിപ്പുകള്‍ക്കും വലിയ സ്വീകാര്യതാണ് ലഭിക്കുന്നത്.

കല്യാണി പ്രിയദര്‍ശനും നസ്‌ലിനുമൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്‍റെ താരനിരയിലുണ്ട്.

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം – ജേക്‌സ് ബിജോയ്, എഡിറ്റർ – ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് – റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...