Thursday, April 16, 2026
Thursday, April 16, 2026
Homelifestyleഅതെ, പ്രിയപ്പെട്ട മമ്മുക്ക വരുന്നു

അതെ, പ്രിയപ്പെട്ട മമ്മുക്ക വരുന്നു

Published on

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ സജീവമാകാനൊരുങ്ങി മമ്മൂട്ടി. ഒക്‌ടോബര്‍ ഒന്നിന് മമ്മൂട്ടി സിനിമയുടെ ഹൈദരാബാദ് ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യും. നിര്‍മ്മാതാവ് ആന്‍റോ ജോസഫ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
പ്രിയപ്പെട്ട മമ്മൂക്ക വരുന്നു…എന്ന് അടിക്കുറിപ്പോടു കൂടിയാണ് ആന്‍റോ ജോസഫ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇത്രയും കാലം ചെറിയൊരു ഇടവേളയായിരുന്നു എന്ന് മാത്രമേ കരുതുന്നുള്ളൂവെന്നും മഹേഷ് നാരായണന്‍റെ ചിത്രത്തിൽ തുടർന്ന് അഭിനയിക്കാൻ മമ്മൂട്ടി വരുന്നുവെന്നും അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചു. ഒക്ടോബർ ഒന്ന് മുതൽ ചിത്രത്തിന്‍റെ ഹൈദരാബാദ് ഷെഡ്യൂളില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുമെന്നും നിര്‍മ്മാതാവ് അറിയിച്ചു.
അപ്രതീക്ഷിതമായി വന്ന ഇടവേള ലോകമെങ്ങും ഉള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്‍റെയും ബലത്തിൽ അതിജീവിച്ചെന്നും പ്രാർത്ഥനകളിൽ കൂട്ട് വന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നുവെന്നുമാണ് ആന്‍റോ ജോസഫ് പറയുന്നത്.
“പ്രിയപ്പെട്ട മമ്മൂക്ക വരുന്നു… മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തുടർന്ന് അഭിനയിക്കുവാൻ ഒക്ടോബർ ഒന്ന് മുതൽ. ചെറിയൊരു ഇടവേളയായിരുന്നു ഇത്രയും കാലം എന്ന് മാത്രമേ കരുതുന്നുള്ളൂ.
അപ്രതീക്ഷിതമായി വന്ന ആ ഇടവേള ലോകമെങ്ങും ഉള്ളവരുടെ പ്രാർത്ഥനകളുടെയും മനസ്സാന്നിധ്യത്തിന്‍റെയും ബലത്തിൽ അതിജീവിച്ചു. മമ്മുക്ക ഹൈദരാബാദ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. പ്രാർത്ഥനകളിൽ കൂട്ട് വന്നവർക്കും, ഉലഞ്ഞപ്പോൾ തുണയായവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും, ” ആന്‍റോ ജോസഫ് കുറിച്ചു.
അതേസമയം ചെറിയൊരു ഇടവേളയ്‌ക്ക് ശേഷമാണ് മമ്മൂട്ടി സിനിമയിലേയ്‌ക്ക് തിരികെ എത്തുന്നത്. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന ഈ ബിഗ് ബജറ്റിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകരും. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ സിനിമയിലൂടെ വീണ്ടും താരരാജാക്കന്‍മാര്‍ ഒരുമിച്ചെത്തുന്നത്. ഇതിന് ട്വന്‍റി20 എന്ന സിനിമയിലാണ് ഇരുവരും ഒന്നിച്ചെത്തിയത്.
ശ്രീലങ്കയാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. ശ്രീലങ്കയ്‌ക്ക് പുറമെ അബുദാബി, ലണ്ടന്‍, തായ്‌ലന്‍ഡ്, അസര്‍ബൈജാന്‍, ഹൈദരാബാദ്, ദില്ലി, വിശാഖപട്ടണം എന്നിവിടങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനുകളാണ്. സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ആന്‍റോ ജോസഫ് നിര്‍മ്മാണവും നിര്‍വ്വഹിക്കുന്നു.
ബോളിവുഡിലെ പ്രശസ്‌ത ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. കോ പ്രൊഡ്യൂസര്‍മാര്‍ – സി.ആര്‍ സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this