Monday, March 2, 2026
Monday, March 2, 2026
Homestraight angleമോഹൻലാലിന്റെ ആനക്കൊമ്പ് നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

മോഹൻലാലിന്റെ ആനക്കൊമ്പ് നിയമവിധേയമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Published on

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്‍റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപടികളില്‍ വീഴ്‌ചയുണ്ടായെന്നും 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നത് പിഴവാണെന്നും കോടതി ചൂണ്ടിക്കാട്ടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് എറണാകുളം സ്വദേശിയടക്കം നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരന്‍ നമ്പ്യാര്‍, ജോബിന്‍ സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് വിധി പറഞ്ഞത്. മോഹന്‍ലാലിൻ്റെ കൈവശം ആനക്കൊമ്പ് എത്തിയത് നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ അല്ലെന്നായിരുന്നു വനംവകുപ്പിൻ്റെ നിലപാട്.
യഥാര്‍ഥ ഉറവിടം ശരിയെന്ന് കണ്ടെത്തിയതിനാലാണ് 4 ആനക്കൊമ്പുകള്‍ കൈവശംവയ്ക്കുന്നത് നിയമവിധേയമാക്കിയത് എന്നുമായിരുന്നു വനംവകുപ്പ് ഹൈക്കോടതിയെ അറിയിച്ചത്. 2016ൽ വീട്ടിൽനിന്നും പിടിച്ചെടുത്ത ആനക്കൊമ്പിൻ്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് മോഹൻലാലിന് അന്നത്തെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകിയിരുന്നു.
2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് സംഘം നടത്തിയ റെയ്‌ഡിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല.
ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു മോഹന്‍ലാലിന്‍റെ വിശദീകരണം. സംഭവത്തിൽ കോടനാട് ഫോറസ്റ്റ് അധികൃതര്‍ 2012 ജൂണിൽ കേസ് രജിസ്റ്റർ ചെയ്‌തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി. ഇതിന് പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച്‌ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ നിര്‍ദേശപ്രകാരമാണ് അനുമതി നല്‍കിയത്. 2015 ൽ ആനക്കൊമ്പുകൾ ഡിക്ലയർ ചെയ്യാൻ സർക്കാർ അവസരം നൽകുകയും 2016 ജനുവരി 16നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ മോഹന്‍ലാലിന് ഉടമസ്ഥതാ അവകാശം നൽകുകയും ചെയ്‌തു.
എന്നാൽ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ എ പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.
ചെരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് സർക്കാരും മോഹൻലാലും കോടതിയെ അറിയിച്ചു. അതിനാൽ ഇത് വൈൽഡ് ലൈഫ് ആക്‌ടിന്‍റെ പരിധിയിൽ വരില്ലെന്നായിരുന്നു വാദം. എന്നാൽ കോടതി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.
സാധാരണക്കാരനാണെങ്കിൽ സർക്കാർ ഇങ്ങനെ ഇളവ് നൽകുമോ എന്ന്‌ കോടതി ചോദിച്ചു. സാധാരണക്കാരൻ ആണെങ്കിൽ ഇപ്പോൾ ജയിലിൽ കിടന്നേനെ, കേസിൽ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നൽകിയത്, നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും കോടതി ഓർമ്മിപ്പിച്ചു.
തുടർന്ന് മോഹൻലാലിനെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാൻ വനംവകുപ്പ് നിർബന്ധിതരായി. വനം വന്യജീവി സംരക്ഷണ നിയമപ്രകാരം മോഹൻലാലിനെ ഒന്നാം പ്രതിയാക്കി രജിസ്‌റ്റര്‍ ചെയ്‌ത കേസിൽ 2019 ലാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.
മൂന്നുപ്രാവശ്യം മോഹൻലാലിന് അനുകൂലമായ നിലപാട് സ്വീകരിച്ച വനംവകുപ്പ് പിന്നീട് മോഹൻലാലിനെ പ്രതിചേർക്കാൻ നിർബന്ധിതരാവുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത് ഏഴ് വർഷത്തിന് ശേഷമാണ് ഇത്. കേസിലുണ്ടായ ഏഴ് വര്‍ഷത്തെ കാലതാമസത്തില്‍ പെരുമ്പാവൂർ മജിസ്ട്രേറ്റിനോട്, ഹൈക്കോടതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു.
ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിന് പിന്നാലെ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാർ ഹർജി തള്ളിയ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.
വസ്‌തുതകളോ നിയമവശങ്ങളോ പരിശോധിക്കാതെയാണ് സർക്കാർ ഹർജി കീഴ്‌ക്കോടതി തള്ളിയതെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. മാത്രമല്ല, തനിക്കെതിരെ കേസിൽ തെളിവുകൾ ഇല്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാനായി അനുമതി തേടി അപേക്ഷ നൽകിയതെന്നും ഹർജിയിൽ മോഹൻലാൽ പറഞ്ഞു. നടന് ആനക്കൊമ്പ് കൈമാറിയ പിഎൻ കൃഷ്‌ണകുമാറും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...