Friday, October 24, 2025
Friday, October 24, 2025
Homeeventsഗുമ്മടി നർസയ്യയായി ശിവരാജ് കുമാർ

ഗുമ്മടി നർസയ്യയായി ശിവരാജ് കുമാർ

Published on

ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവുമായിരുന്ന ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ഗുമ്മടി നർസയ്യ എന്ന പേരിൽ തന്നെ ചലച്ചിത്ര ഭാഷ്യം ഒരുങ്ങുന്ന അദ്ദേഹത്തിന്റെ ജീവിതകഥയിൽ നായകനായി എത്തുന്നത് കന്നഡ സൂപ്പർതാരമായ ഡോ. ശിവരാജ് കുമാർ. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും കൺസെപ്റ്റ് വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നടനെന്ന നിലയിൽ കൂടി പേരെടുത്തിട്ടുള്ള പരമേശ്വർ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആർട്സ് ക്രിയേഷൻസിന്‍റെ ബാനറിൽ എൻ. സുരേഷ് റെഡ്ഡി (എൻ. എസ്. ആർ) ആണ് നിർമ്മിക്കുന്നത്. അദ്ദേഹം ഈ ബാനറിൽ നിർമ്മിക്കുന്ന ആദ്യ സിനിമ കൂടിയാണിത്.
1983 മുതൽ 1994 വരെയും 1999 മുതൽ 2009 വരെയും ഒന്നിലധികം തവണ ആന്ധ്രപ്രദേശിലെ യെല്ലാണ്ടുവിൽ നിന്നു ജനഹിതപ്രകാരം ഗുമ്മടി നർസയ്യ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിപിഎംഎംഎല്‍ നേതാവായിരുന്നെങ്കിലും സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടായിരുന്നു അദ്ദേഹം രണ്ടുതവണയും ഇലക്ഷനെ നേരിട്ടതും വിജയിച്ചതും. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹവും പ്രതിബദ്ധതയും രാഷ്ട്രീയലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഒരു യഥാർഥ ജനനായകൻ എന്ന നിലയിൽ തന്‍റെ നിയോജകമണ്ഡലത്തിന്‍റെ സ്നേഹവും ബഹുമാനവും ആവോളം നേടിയെടുത്തു.
വെളുത്ത കുർത്തയും, കണ്ണടയും പൈജാമയും, ഒപ്പം തോളിൽ ചുവന്ന സ്കാർഫും ധരിച്ച്, റോഡിൽ ഒരു സൈക്കിളിനൊപ്പം നടക്കുന്ന ശിവരാജ് കുമാറിന്‍റെ ചിത്രമാണ് സിനിമയുടെ ആദ്യ പോസ്റ്ററായി അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. ചിത്രത്തിന്‍റെ പശ്ചാത്തലത്തിൽ നിയമസഭയുടെ ചിത്രവും വ്യക്തമാണ്.
ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്‍റെ പ്രതീകമായ അരിവാളും ചുറ്റികയും ഉൾക്കൊള്ളുന്ന ഒരു ചുവന്ന പതാക ശിവരാജ് കുമാറിന്‍റെ കഥാപാത്രത്തിന്‍റെ സൈക്കിളിൽ പിടിപ്പിച്ചിട്ടുണ്ട് . വിനയവും ശാന്തതയും പ്രകടിപ്പിച്ചുകൊണ്ട് ഗുമ്മടി നർസയ്യയുടെ ആത്മാവിനെ ശിവരാജ് കുമാർ അനായാസമായി ഉൾക്കൊള്ളുമെന്ന് സംവിധായകൻ മാധ്യമങ്ങളോട് വിശദീകരിച്ചു.
ചിത്രത്തിന്‍റെ കൺസെപ്റ്റ് വിഡീയോയിലും ഈ ലളിതമായ ഭാവത്തിലാണ് നായകനെ അവതരിപ്പിച്ചിരിക്കുന്നത്. അണികളുടെ ആരവങ്ങളില്ലാതെ നിയമസഭയിലേക്ക് എത്തുന്ന ഒരു സാധാരണക്കാരനായ നേതാവിനെയാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ഗുമ്മടി നർസയ്യയുടെ ജീവിതത്തിന്‍റെ സത്യസന്ധവും മാന്യവും പ്രചോദനാത്മകവുമായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പരമേശ്വർ ഹിവ്രാലെ ലക്ഷ്യമിടുന്നതെന്ന് നിർമാതാക്കൾ വ്യക്തമാക്കുന്നുണ്ട്. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നിർമാതാക്കൾ കൂട്ടിച്ചേർത്തു.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ഒരേസമയം സിനിമ പുറത്തിറങ്ങും. സമഗ്രതയുടെയും ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും കഥ പറയുന്ന ഈ ചിത്രം വെറുമൊരു രാഷ്ട്രീയ സിനിമയല്ല എന്ന് നിർമ്മാതാക്കൾ അടിവരയിട്ട് പറയുന്നുണ്ട്. ചലച്ചിത്ര ഭാഷ്യം ഒരുക്കുമ്പോൾ സാംസ്കാരികപരമായി നിലകൊള്ളുന്ന ചില കാര്യങ്ങളെ മറ്റു ഭാഷയിലുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ആസ്വദിക്കാൻ സാധിക്കും എന്നും നിർമ്മാതാക്കൾ പറയുന്നു. ഇന്ത്യയിലെ ഒരു മികച്ച രാഷ്ട്രീയ നേതാവിന്‍റെ ആഴമുള്ള ജീവിതവും അദ്ദേഹത്തെ ആഘോഷിക്കുന്ന ഒരു കൂട്ടം ജനതയുടെയും കഥ ചലച്ചിത്ര ഭാഷ്യം ആക്കുന്നതിലൂടെ നർസയ്യ എന്ന വ്യക്തി ഇന്ത്യയിലെ ചലച്ചിത്ര പ്രേക്ഷകർക്ക് പ്രചോദനാത്മകമാകും.
തിരക്കഥാകൃത്ത്, സംവിധായകൻ-പരമേശ്വർ ഹിവ്രാലെ, നിർമ്മാതാവ്- എൻ. സുരേഷ് റെഡ്ഡി (എൻഎസ്ആർ), ബാനർ-പ്രവല്ലിക ആർട്സ് ക്രിയേഷൻസ്, ഛായാഗ്രഹണം -സതീഷ് മുത്യാല, എഡിറ്റർ-സത്യ ഗിഡുതൂരി, സംഗീത സംവിധായകൻ-സുരേഷ് ബോബിലി, പിആർഒ- ശബരി.

Latest articles

ഈ സ്നേഹമാണ് കണ്ണുതുറപ്പിക്കേണ്ടത്, ഈ ത്യാഗമാണ് ഏറ്റുപാ​ടേണ്ടത്

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക...

വിവാദങ്ങൾ തൊടാത്ത ഇന്ത്യയുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ...

പട്ടിണി മാറാതെ ഗാസ

പശ്ചിമേഷ്യൻ സംഘർഷം കെട്ടടങ്ങിയിട്ടും പട്ടിണി വിട്ടുമാറാതെ ഗാസയിലെ കുടുംബങ്ങൾ. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ്റെ അളവിൽ...

പിഎം ശ്രീ; പൊട്ടിത്തെറി, അഭിനന്ദനം

പിഎം ശ്രീ പദ്ധതിയെച്ചൊല്ലി കേരളത്തിലെ എല്‍ഡിഎഫ് രാഷ്ട്രീയം പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കവേ കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം....

More like this

ഈ സ്നേഹമാണ് കണ്ണുതുറപ്പിക്കേണ്ടത്, ഈ ത്യാഗമാണ് ഏറ്റുപാ​ടേണ്ടത്

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക...

വിവാദങ്ങൾ തൊടാത്ത ഇന്ത്യയുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ...

പട്ടിണി മാറാതെ ഗാസ

പശ്ചിമേഷ്യൻ സംഘർഷം കെട്ടടങ്ങിയിട്ടും പട്ടിണി വിട്ടുമാറാതെ ഗാസയിലെ കുടുംബങ്ങൾ. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ്റെ അളവിൽ...