Thursday, April 16, 2026
Thursday, April 16, 2026
Homeviewsഎഐ പാരയായി, ആമസോണ്‍ 30,000 ജീവനക്കാരെ പിരിച്ചുവിടും

എഐ പാരയായി, ആമസോണ്‍ 30,000 ജീവനക്കാരെ പിരിച്ചുവിടും

Published on

ചെലവ് ചുരുക്കലിലിൻ്റെ ഭാഗമായി ആമസോണ്‍ ഏകദേശം 30,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് മാധ്യമ റിപ്പോർട്ടകള്‍. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലെ നിക്ഷേപങ്ങൾ വർധിച്ചതോടെയാണ് പിരിച്ച് വിടലെന്ന് സൂചനകള്‍ . റിപ്പോർട്ട് പ്രകാരം കൂട്ട പിരിച്ചു വിടല്‍ ചൊവ്വാഴ്‌ചയോടെ ആരംഭിക്കും.
2022 അവസാനത്തോടെ ഏകദേശം 27,000 തസ്‌തികകൾ വെട്ടിക്കുറച്ചതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ബെൽറ്റ്-ഇൻ്റഗ്രേഷൻ നീക്കത്തിലൂടെയാണ് ആമസോണ്‍ ഇത്തവണ 30,000 തസ്‌തികകൾ വെട്ടിക്കുറയ്ക്കാന്‍ പോകുന്നത്. ആമസോണിൻ്റെ മുഴുവന്‍ ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിരിച്ചുവിടുന്നത് ഏകദേശം 10 ശതമാനത്തോളം ആളുകളെ മാത്രമാണ്.
എന്നാൽ കമ്പനിയുടെ 1.5 ദശലക്ഷത്തിലധികം ജീവനക്കാർ ഉള്‍പ്പെടുന്ന വിതരണ, വെയർഹൗസ് തൊഴിലാളികളെ ഇത് ബാധിക്കില്ലെന്ന് റിപ്പോർട്ടുണ്ട്. വാൾ സ്ട്രീറ്റ് ജേണൽ, ന്യൂയോർക്ക് ടൈംസ് തുടങ്ങിവയാണ് പിരിച്ച് വിടല്‍ വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് ആമസോണ്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗങ്ങളെയും സാധ്യകളെയും കുറിച്ച് ആമസോൺ ചീഫ് എക്‌സിക്യൂട്ടീവ് ആൻഡി ജാസി വ്യക്തമാക്കിയിരുന്നു. ആമസോണിൻ്റെ അവസാന പാദവാർഷിക വരുമാനം വിലയിരുത്തല്‍ വേദിയില്‍ വച്ചാണ് ജാസി ഇക്കാര്യം പറഞ്ഞ്. അതേസമയം ഉപഭോക്താക്കളുമായി ഓൺലൈനിൽ ഇടപഴകുന്നത് മുതൽ ഓഫിസ് ജോലികള്‍ കാര്യക്ഷമമാക്കുന്നത് വരെയുള്ള എഐയുടെ കഴിവിനെ അദ്ദേഹം പ്രശംസിച്ചു.
റിപ്പോർട്ടുകള്‍ പ്രകാരം ആമസോൺ വ്യാഴാഴ്‌ച അടുത്ത വരുമാനം റിപ്പോർട്ട് ചെയ്യും. കൂടാതെ എഐയിലെ വലിയ നിക്ഷേപങ്ങളുടെ ഗുണത്തെക്കുറിച്ചും പ്രതിപാദിക്കാന്‍ സാധ്യതയുണ്ട്. അടുത്തിടെയുണ്ടായ ആമസോൺ വെബ് സർവീസസ് (എഡബ്ല്യുഎസ്) തടസം ആമസോണിനെയും സമ്മർദത്തിലാക്കിയിരുന്നു. ആമസോണിൻ്റെ നിർണായക ക്ലൗഡ് നെറ്റ്‌വർക്കിലെ തകരാർ കാരണം സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകൾ, മെസേജിങ് സേവനങ്ങൾ, ബാങ്കിങ്, ഇൻ്റർനെറ്റ് സേവനങ്ങൾ എന്നിവ മണിക്കൂറുകളോളം ഓഫ്‌ലൈനിലായിരുന്നു.
ആമസോണിൻ്റെ പ്രൈം വീഡിയോ സർവീസ്, ഡിസ്‌നി തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെയും പെർപ്ലെക്‌സിറ്റി എഐ, ഫോർട്ട്‌നൈറ്റ് ഗെയിം, എയർബിഎൻബി, സ്‌നാപ്‌ ചാറ്റ്, ഡുവോലിംഗോ തുടങ്ങിയവയെയും ഇത് തടസം സൃഷ്‌ടിച്ചു. ഡൗൺഡിറ്റക്‌ടർ പ്രകാരം യൂറോപ്പിൽ മൊബൈൽ ടെലിഫോൺ സേവനങ്ങളും മെസേജിങ് ആപ്പുകളുമായ സിഗ്നൽ, വാട്‌സ്ആപ്പ് എന്നിവയേയും ബാധിച്ചു.
ആമസോണിൻ്റെ സ്വന്തം ഇ-കൊമേഴ്‌സ് ഷോപ്പിങ് വെബ്സൈറ്റുകളിലും പ്രശ്‌നങ്ങള്‍ നേരിട്ടു. ലോയ്‌ഡ്‌സ് പോലുള്ള ചില ബാങ്കുകളെയും ഇത് ബാധിച്ചു. ആമസോൺ വെബ് സർവീസസ് ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്‌ഫോമിലെ തകരാറിലേക്കാണ് ഈ തടസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this