Thursday, April 16, 2026
Thursday, April 16, 2026
Homeeventsകൂള്‍ ക്യാപ്റ്റൻ ടി20യില്‍ നിന്ന് വിരമിച്ചു

കൂള്‍ ക്യാപ്റ്റൻ ടി20യില്‍ നിന്ന് വിരമിച്ചു

Published on

ജയമോ തോല്‍വിയോ എന്തുമാകട്ടേ, ഏത് സാഹചര്യത്തേയും കളിക്കളത്തില്‍ നിറപുഞ്ചിരിയോടെ നേരിടുന്ന ഒരു താരം, എല്ലാം ഒരു പോസിറ്റീവ് വൈബില്‍ എടുക്കുന്ന സ്‌പോര്‍ട്‌സ്‌മാൻസ് സ്‌പിരിറ്റ് ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന കിവികളുടെ ആ മുൻ നായകൻ കെയ്‌ൻ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരിക്കുന്നു. ക്യാപ്‌റ്റൻ കൂള്‍ എന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം ധോണിയെയാണ് വിശേഷിപ്പിക്കുന്നതെങ്കിലും, ആ പേര് ഒന്നുകൂടെ ചേരുന്നത് വില്യംസണാണെന്നും പറയാത്തവരുണ്ടാകില്ല. കാരണം അത്രമേല്‍ സൗമ്യമായ പെരുമാറ്റത്തിലൂടെ ശ്രദ്ധ നേടിയ താരം കൂടിയാണ് ടി20 ക്രിക്കറ്റിനോട് വിടപറയുന്നത്.
എതിര്‍ ടീമിനെ നേരിടുമ്പോഴും മത്സരത്തിലുടനീളം സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു നല്ല വ്യക്തിത്വത്തിൻ്റെ ഉടമ, അങ്ങിനെയേറെയുണ്ട് ന്യൂസിലാൻഡ് താരം വില്യംസണിനെ കുറിച്ച് പറയാൻ… ഇന്ത്യൻ ആരാധകരുടെ ഹൃദയത്തില്‍ വരെ ഇടംപിടിച്ച താരം, ടി20 ടീമിലെ പുതിയ പ്രതിഭകള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടിയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ടി20 ലോകകപ്പ് തുടങ്ങാൻ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് താരത്തിൻ്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ താരമാണ് വില്യംസണ്‍. 2021 ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ ഫൈനലിലെത്തിക്കാനും മുൻ ക്യാപ്റ്റനായ വില്യംസൺ സാധിച്ചിരുന്നു. മികച്ച കളിക്കാരനായിട്ടും നിര്‍ഭാഗ്യവശാല്‍ ഒരു ടി20 കിരീടം സ്വന്തമാക്കാൻ കഴിയാതെ മടങ്ങുമ്പോള്‍ കൂടെയുള്ളത് ഒരു പിടി റെക്കോഡുകള്‍.
33.44 ശരാശരിയിൽ 2,575 റൺസ് വില്യംസൺ നേടിയിട്ടുണ്ട്, അതിൽ 18 അർധസെഞ്ച്വറികളും 95 എന്ന മികച്ച വ്യക്തിഗത സ്കോറും ഉൾപ്പെടുന്നു. 2011 നും 2024 നും ഇടയിൽ കളിച്ച 93 ടി20 മത്സരങ്ങളിൽ 75 എണ്ണത്തിലും അദ്ദേഹം ന്യൂസിലൻഡിനെ നയിച്ചു. “വളരെക്കാലം ന്യൂസിലാൻഡിന് വേണ്ടി കളിച്ചത് ഞാൻ എന്നും ഓര്‍ക്കും, ഓർമ്മകൾക്കും അനുഭവങ്ങൾക്കും ഞാൻ വളരെ നന്ദിയുള്ളവനാണ്, എനിക്കും ടീമിനും ഇത് ശരിയായ സമയമാണ്. ടി20 ലോകകപ്പിന് വേണ്ടിയുള്ള താരങ്ങളെ കണ്ടെത്താൻ എൻ്റെ വിരമിക്കല്‍ ടീമിന് കൂടുതല്‍ വ്യക്തത നൽകും.
ഇവിടെ ധാരാളം ടി20 പ്രതിഭകളുണ്ട്, അടുത്ത കാലഘട്ടം അവരെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിനും ലോകകപ്പിനായി അവരെ തയ്യാറാക്കുന്നതിനും പ്രധാനമാണ്. മിച്ച് സാൻ്റ്‌നർ ഒരു മികച്ച ക്യാപ്റ്റനാണ്. അദ്ദേഹം ഈ ടീമുമായി ശരിക്കും പൊരുത്തപ്പെട്ടു കഴിഞ്ഞു. ഈ ഫോർമാറ്റിൽ ബ്ലാക്ക്‌ക്യാപ്‌സിനെ മുന്നോട്ട് നയിക്കേണ്ട സമയമാണിത്, ഞാൻ അവരെ ദൂരെ നിന്ന് പിന്തുണയ്ക്കും,” വില്യംസൺ പറഞ്ഞു.

കെയ്ൻ വില്യംസണിൻ്റെ അഞ്ച് പ്രധാന ടി20 റെക്കോഡുകൾ:

2021 ലെ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വില്യംസൺ നേടിയ 85 റൺസ് നോക്കൗട്ട് മത്സരത്തിൽ ഏതൊരു ക്യാപ്റ്റൻ്റെയും ഏറ്റവും ഉയർന്ന സ്‌കോറാണ്.
ടി20യിൽ ഒരു ന്യൂസിലൻഡ് ക്യാപ്റ്റൻ നേടിയ ഏറ്റവും കൂടുതൽ ഫോറുകൾ. ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ എന്ന റെക്കോഡ് സ്വന്തമാക്കി
ന്യൂസിലൻഡ് ക്യാപ്റ്റനെന്ന നിലയിൽ ടി20യിൽ ഏറ്റവും കൂടുതൽ റൺസ് നേടി. വില്യംസൺ ക്യാപ്റ്റനെന്ന നിലയിൽ 2153 റൺസ് സ്വന്തമാക്കി. ഏതൊരു ന്യൂസിലൻഡുകാരനും നേടുന്ന ഏറ്റവും കൂടുതൽ റൺസ്
ടി20യിൽ ഒരു ന്യൂസിലൻഡ് ഓപ്പണറുടെ ഉയർന്ന ശരാശരി. കിവി ഓപ്പണർമാരിൽ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി (38.52) വില്യംസണിനുണ്ട്
ന്യൂസിലൻഡ് ക്യാപ്റ്റനെന്ന നിലയിൽ ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ75 മത്സരങ്ങളിൽ നായകനെന്ന നിലയിൽ, ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ കാലം ടി20 ഐ ക്യാപ്റ്റനായിരുന്ന വില്യംസൺ, ടീമിനെ രണ്ട് സെമിഫൈനലുകളിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു 

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...