Thursday, April 16, 2026
Thursday, April 16, 2026
Homestraight angleസംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല-സുരേഷ് ഗോപി

സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല-സുരേഷ് ഗോപി

Published on

ഗണ​ഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തെന്ന് പറഞ്ഞ സുരേഷ് ​ഗോപി സം​ഗീതം ആസ്വദിക്കാനുള്ളതാണെന്നും കൂ‌ട്ടിച്ചേർത്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ​ഗോപി ചോദിച്ചു. കേരളത്തിന് ലഭിച്ച മൂന്നാം വന്ദേഭാരത് ട്രെയിനിൽ കുട്ടികൾ ​ഗണ​ഗീതം പാടിയ സംഭവം വിവാദമായ സാഹചര്യത്തിലാണ് സുരേഷ് ​ഗോപിയുടെ പ്രതികരണം.

വിവാദം ആകാനുള്ള കാര്യങ്ങൾ വേറെയുണ്ട്. തൃശ്ശൂരിലെ മോഡേൺ നഗർ, പാടൂകാട് നഗർ എന്നിവിടങ്ങളിൽ പ്രശ്നം ഗുരുതരമാണ്. അപകടകരമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

ആർഎസ്എസ് ​ഗണ​​ഗീതം ദേശഭക്തി​ഗാനമാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡ‍ി സതീശൻ. സ്കൂൾ മാനേജ്മെന്റിനെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെ‌ട്ടു. ഔദ്യോ​ഗിക ച‌ടങ്ങിൽ ​ഗണ​ഗീതം വേണ്ടായെന്നും സതീശൻ വ്യക്തമാക്കി. ആര്‍എസ്എസ് ഗണഗീതം ആര്‍എസ്എസ് വേദിയിൽ പാടിയാൽ മതിയെന്നും സതീശൻ പറഞ്ഞു. കുട്ടികൾ നിഷങ്കളങ്കമായി പാടിയതല്ലെന്നും പിന്നിൽ ആളുകൾ ഉണ്ടെന്നും സതീശൻ ആരോപിച്ചു. 

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this