Thursday, April 16, 2026
Thursday, April 16, 2026
Homelifestyleബിഗ് ബോസ് സീസൺ 7: കപ്പ് തൂക്കി അനുമോൾ

ബിഗ് ബോസ് സീസൺ 7: കപ്പ് തൂക്കി അനുമോൾ

Published on

ബിഗ് ബോസ് സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞു. വിചാരിച്ച പോലെ അനുമോൾ തന്നെ ഇത്തവണത്തെ വിജയി.

ഇന്നലെ നൂറ പുറത്തായതോടെ ‘ഫൈനൽ ഫൈവ്’ ആയി അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർ ആണ് അവസാനം ഏറ്റുമുട്ടിയത്. ഫിനാലെയിൽ അക്ബറിൻ്റെ എവിക്ഷനും സാക്ഷിയായി. പിന്നെ നാലു പേർ അവശേഷിച്ചു.

മുൻ വിന്നർ അഖിൽ മാരാർ പറഞ്ഞത് , “അവസാന അഞ്ചുപേരും വിന്നറാകാനുള്ള യോഗ്യതയുള്ളവരാണ്. എന്നായിരുന്നു.

വീട്ടിൽ നിന്ന് പുറത്തായ നൂറയും വിജയിയെ കുറിച്ച് അഭിപ്രായപ്പെട്ടു. ആദ്യം അനീഷ്, ഷാനവാസ്, നെവിൻ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞെങ്കിലും അവസാനം അനുമോളിനെയാണ് നൂറ തിരഞ്ഞെടുത്തത്.

“ആദില പോയതിനു ശേഷമാണ് ഞാൻ ഡൗൺ ആയത്. അനുമോൾ കപ്പ് എടുത്തോട്ടെ എന്ന് വിചാരിച്ചു. അനുമോൾ പറയുന്ന കാര്യങ്ങളിൽ പലതും യോജിക്കാൻ പറ്റില്ലെങ്കിലും അവൾക്ക് സ്വന്തമായൊരു കരുത്തുണ്ട്.

വീട്ടിലെ മികച്ച ഗെയിമർ അനീഷ് ആണ്. നെവിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അവൻ തന്നെ പറയും. കണ്ണടച്ച് വിശ്വസിക്കാൻ പറ്റിയത് അനീഷേട്ടനെയാണ്,” നൂറ പറഞ്ഞു.

അനുമോളോട് അനീഷിൻ്റെ പ്രണയപ്രകടനം സംബന്ധിച്ച് നൂറ അഭിപ്രായപ്പെട്ടു:

“അവസാന ആഴ്ചയിൽ പെട്ടെന്ന് പറഞ്ഞത് കൊണ്ട് എല്ലാവർക്കും സംശയം തോന്നിയെങ്കിലും പിന്നീട് അത് സത്യമാണെന്ന് തോന്നി. എന്നാൽ അനുയ്ക്ക് താത്പര്യം ഇല്ലായിരുന്നു.”

ബിഗ് ബോസ് യാത്രയെക്കുറിച്ച് നൂറ പറഞ്ഞു: “ബിഗ് ബോസ് വീട്ടിലേക്ക് കയറുമ്പോൾ സ്ട്രാറ്റജിയോ പ്ലാനോ ഒന്നുമില്ലായിരുന്നു.

ആ വീട്ടിൽ ഡ്രസ് കിട്ടാതിരുന്നതാണ് സീസൺ ഏഴിന്റെ ഏറ്റവും വലിയ പണി. ചോറിനൊപ്പം പരിപ്പും ഉരുളക്കിഴങ്ങും മാത്രം കഴിച്ചാണ് ജീവിച്ചത്. ദേഷ്യം കൺട്രോൾ ചെയ്യാനും ജീവിതം പഠിക്കാനും കഴിഞ്ഞു.”

ആദിലയുമായുള്ള ബന്ധത്തെ കുറിച്ചും നൂറ വ്യക്തമാക്കി: “ആദില എന്നെ വശീകരിച്ചതല്ല. രണ്ടുപേരും പരസ്പരം വശീകരിച്ചതാണ്.”

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this