Thursday, April 16, 2026
Thursday, April 16, 2026
Homeviralബിഗ് ബോസ് പ്രതിഫലം: ഒന്നാമത് ശ്വേത, രണ്ടാമത് രഞ്ജിനി, മൂന്നാമത് അനുമോൾ

ബിഗ് ബോസ് പ്രതിഫലം: ഒന്നാമത് ശ്വേത, രണ്ടാമത് രഞ്ജിനി, മൂന്നാമത് അനുമോൾ

Published on

ബിഗ് ബോസ് മലയാളം ഏഴാം സീസൺ കഴിഞ്ഞ് അനുമോൾ കപ്പുയർത്തി നിൽക്കുമ്പോൾ പ്രതിഫലമാണ് ചർച്ച. അനുമോൾ ദിവസം 65000 വീതം 100 ദിവസം കൊണ്ട് 65 ലക്ഷമാണ് നേടിയത്. എന്നാൽ ബിഗ് ബോസ് ഇതുവരെയുള്ള സീസണുകളിൽ  ഏറ്റവും ഉയർ‌ന്ന പ്രതിഫലം വാങ്ങിയ മത്സരാർത്ഥി നടി ശ്വേത മേനോൻ ആണ്. ബി​ഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിലെ മത്സരാർത്ഥിയായിരുന്നു ശ്വേത. ഒരു ദിവസം ഒരു ലക്ഷം രൂപയായിരുന്നു ശ്വേത പ്രതിഫലമായി വാങ്ങിയത്.

ടിവി അവതാരകയായ രഞ്ജിനി ഹരിദാസാണ് രണ്ടാം സ്ഥാനത്തുള്ളത്. സീസൺ ഒന്നിൽ മത്സരാർത്ഥിയായി എത്തിയ രഞ്ജിനിക്ക് ഒരു ദിവസത്തേക്ക് 80,000 രൂപയായിരുന്നു പ്രതിഫലം.ബഡായി ബംഗ്ലാവിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയും അവതാരകയുമായ ആര്യയ്ക്ക് പ്രതിദിനം 40,000 മുതൽ 50,000 രൂപ വരെയായിരുന്നു പ്രതിഫലം. നടിയും അവതാരകയുമായ പേളി മാണിയും ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയിരുന്നു. 50000 രൂപയായിരുന്നു ഒരു ദിവസം പേളിയുടെ പ്രതിഫലം.മൂന്നാം സീസണിലെ മത്സരാർത്ഥിയായ നടൻ മണിക്കുട്ടന് പ്രതിദിനം ഏകദേശം 45,000 രൂപ പ്രതിഫലമായി ലഭിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. നാലാം സീസണിൽ നടി സുചിത്ര നായരും ഒരു ദിവസം 50000 രൂപ പ്രതിഫലമായി കൈപ്പറ്റിയിരുന്നു. 

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this