Thursday, April 16, 2026
Thursday, April 16, 2026
Homeeventsപിറന്നാള്‍ ആഘോഷത്തിൽ സഞ്ജു സാംസൺ

പിറന്നാള്‍ ആഘോഷത്തിൽ സഞ്ജു സാംസൺ

Published on

ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇന്ന് 31ആം പിറന്നാള്‍. മലയാളികളുടെ അഭിമാനതാരത്തിന് ആശംസകള്‍ നേരുകയാണ് കായികലോകവും ആരാധകരും.
ടിനു യോഹന്നാനും എസ് ശ്രീശാന്തിനും ശേഷം കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ സഞ്ജു സാംസണ്‍. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുമായുള്ള ഉജ്ജ്വല പ്രകടനങ്ങള്‍ 2014ല്‍ സഞ്ജുവിനെ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിച്ചു. എന്നാല്‍ അരങ്ങേറ്റ മത്സരം കളിക്കാനായത് 2015ല്‍ സിംബാബ്‌വെക്കെതിരെയായിരുന്നു.ഇന്ന് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഇതിഹാസങ്ങള്‍ വരെ പാടിപ്പുകഴ്ത്തുമ്പോഴും സഞ്ജുവിന് പക്ഷെ അര്‍ഹിച്ച അവസരങ്ങള്‍ കിട്ടിയിട്ടില്ല. പത്ത് വര്‍ഷത്തിനിടെ 16 ഏകദിനങ്ങളും 51 ട്വന്റി 20യും മാത്രമാണ് താരത്തിന് കളിക്കാനായത്. സഞ്ജുവായിരിക്കുന്നത് ഒട്ടും എളുപ്പമല്ലെന്നതാണ് ക്രിക്കറ്റിലെ പുതിയ കാല ചൊല്ലുകളിലൊന്ന്.2024ല്‍ കുട്ടി ക്രിക്കറ്റില്‍ മൂന്ന് സെഞ്ചുറി നേടിയിട്ടും സഞ്ജുവിനെ പിന്നെയും തഴയുകയാണ്. ശുഭ്മാന്‍ ഗില്ലിന്റെ പട്ടാഭിഷേകത്തിനായി ആദ്യം ഓപ്പണര്‍ സ്ഥാനത്തില്‍ നിന്നും ഇപ്പോള്‍ പ്ലെയിങ് ഇലവനില്‍ നിന്നു തന്നെ ഒഴിവാക്കി. എന്നാല്‍, പരിഭവങ്ങള്‍ ഒന്നും ഇല്ലാതെ സഞ്ജു ഇങ്ങനെ പറയും.കഴിഞ്ഞ ട്വന്റി 20 ലോകകപ്പില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒറ്റ മത്സരം കളിക്കാനായില്ല സഞ്ജുവിന്. ഇനിയും സെലക്ടര്‍മാര്‍ ഒഴിവുകഴിവുകള്‍ പറയുമെങ്കിലും വിയര്‍പ്പുതുന്നിയിട്ട ആ കുപ്പായവുമായി പതിവ് ചിരിയോടെ അയാള്‍ വീണ്ടും പരിശ്രമിക്കും. ഈ പിറന്നാള്‍ ദിനത്തില്‍ ഏറ്റവും വലിയ ചര്‍ച്ച സഞ്ജു രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറുമോ എന്നാണ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അക്കാര്യത്തിലെ തീര്‍പ്പിനായും കാത്തിരിക്കാം.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this