Thursday, April 16, 2026
Thursday, April 16, 2026
Homeeventsജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം സ്‌പോർട്‌സ് സിറ്റിയാക്കും

ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയം സ്‌പോർട്‌സ് സിറ്റിയാക്കും

Published on

ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം പൊളിച്ച് സ്‌പോർട്‌സ് സിറ്റി നിർമ്മിക്കാൻ കേന്ദ്ര സർക്കാർ പദ്ധതി. ഈ വർഷം ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നത് ഇവിടെയാണ്. ഇവിടെ ഇപ്പോൾ പ്രധാനമായും അത്‌ലറ്റിക്‌സ് മത്സരങ്ങൾ മാത്രമാണ് നടക്കുന്നത്. നൂറേക്കറിലധികം സ്ഥലം ഇവിടെയുണ്ടെങ്കിലും അത്‌ലറ്റിക്‌സ് മത്സരങ്ങൾ മാത്രമായി ഒതുങ്ങുന്നതിനെ തുടർന്നാണ് ഫുട്‌ബോളും ഇൻഡോർ ഗെയിമുകളും ഉൾപ്പടെയുള്ള കളികൾക്ക് ആവശ്യമായ സൗകര്യമുള്ള സ്‌പോർട്‌സ് സിറ്റി നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ വന്നത്.
കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യ അടുത്തിടെ ഖത്തറിലേയും ഓസ്‌ട്രേലിയയിലെയും സ്‌പോർട്‌സ് സിറ്റികൾ സന്ദർശിച്ചിരുന്നു. ഈ മാതൃകയിൽ സ്‌പോർട്‌സ് സിറ്റി സ്ഥാപിക്കാനാണ് പ്‌ളാൻ. വിശദമായ ബഡ്ജറ്റും രൂപരേഖയും തയ്യാറാക്കാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ അത്‌ലറ്റിക്‌സ് സറ്റേഡിയത്തിന് പുറമേ സ്‌പോർട്‌സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്‌സും ഖേലോ ഇന്ത്യ പ്രോജക്ട് ഓഫീസും ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയുടെ ഓഫീസും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസും ഇവിടെയുണ്ട്.
1982ൽ ഏഷ്യൻ ഗെയിംസിന് വേണ്ടിയാണ് ന്യൂഡൽഹി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം നിർമ്മിച്ചത്. 2010ൽ 900 കോടി രൂപ മുടക്കി കോമൺവെൽത്ത് ഗെയിംസിനായി നവീകരിച്ചിരുന്നു. ഈ വർഷം ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നടന്നപ്പോൾ പുതിയ മോണ്ടോ ട്രാക്ക് സ്ഥാപിച്ചിരുന്നു. മുമ്പിവിടെ ഫുട്‌ബോൾ, ക്രിക്കറ്റ് മത്സരങ്ങൾ നടത്തിയിരുന്നു. 1991ലാണ് അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടന്നത്.
അഹമ്മദാബാദിൽ മാത്രമാണ് ഇന്ത്യയിൽ സ്‌പോർട്‌സ് സിറ്റി ഉള്ളത്. 250 ഏക്കറിൽ 4600 കോടി മുടക്കിയാണ് അഹമ്മദാബാദിൽ സർദാർ വല്ലഭായ് പട്ടേൽ സ്‌പോർട്‌സ് സിറ്റി നിർമ്മിച്ചത്. 2030 കോമൺവെൽത്ത് ഗെയിംസിന്റേയും 2036 ഒളിമ്പിക്‌സിന്റേയും മുഖ്യവേദിയായി പരിഗണിക്കുന്നത് ഇതാണ്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this