Thursday, April 16, 2026
Thursday, April 16, 2026
Homelifestyleത്രില്ലടിപ്പിക്കാൻ വരുന്നു ‘ഈ തനിനിറം’

ത്രില്ലടിപ്പിക്കാൻ വരുന്നു ‘ഈ തനിനിറം’

Published on

അനൂപ് മേനോന്‍ ഇന്‍വസ്റ്റിഗേറ്റീവ് ഓഫിസറായി എത്തുന്ന ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ‘ഈ തനിനിറം’. രതീഷ് നെടുമങ്ങാടാണ് സംവിധാനം . ധനുഷ് ഫിലിംസിൻ്റെ ബാനറിൽ എസ്. മോഹൻ നിര്‍മിക്കുന്ന ചിത്രം ഫെബ്രുവരി 13 ന് തിയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ക്ക് ട്വിസ്റ്റുകളും സസ്‌പെന്‍സുകളും സമ്മാനിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അപരിചിതര്‍ ഒന്നിച്ച് ചേര്‍ന്ന ഒരു ക്യാമ്പില്‍ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവമാണ് ഈ ചിത്രം പറയുന്നത്. എസ് ഐ ഫെലിക്സ് ലോപ്പസായാണ് അനൂപ് മേനോന്‍ എത്തുന്നത്. പതിവ് കുറ്റാന്വേഷണ കഥകളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ഒരു കുറ്റാന്വേഷണ ഉദ്യോഗസ്ഥനേയും സംഘത്തെയുമാണ് സംവിധായകന്‍ അവതരിപ്പിക്കുന്നത്. ഗാനങ്ങള്‍ക്കും പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
അംബിക കണ്ണന്‍ ബായ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പാലാ ഭരണങ്ങാനം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
രമേഷ് പിഷാരടി, നോബി ജി.സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ (അറബിക്കഥ ഫെയിം ) ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ, ആതിര എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഈ തനിനിറം എന്ന ചിത്രത്തിൻ്റെ പോസ്റ്റ്പ്രൊഡക്ഷന്‍ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
ഗാനങ്ങൾ – അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു ഭരത്, സംഗീതം – നിനോയ് വർഗീസ്, രാജ്കുമാർ രാധാകൃഷ്ണൻ, ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് അജു അജയ്, കലാസംവിധാനം – അശോക് നാരായണൻ, കോസ്റ്റ്യൂം ഡിസൈൻ – അശോക് നാരായണൻ, മേക്കപ്പ് – റാണാപ്രതാപ്, മേക്കപ്പ്- രാജേഷ് രവി.സ്‌റ്റിൽസ് – സാബി ഹംസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജു സമഞ്ജസ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ഷാജി വിൻസൻ്റ് സൂര്യ, പരസ്യകല -എസ്. കെ.ഡി, ഫിനാൻസ് കൺട്രോളർ.- ദില്ലി ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രതാപൻ കല്ലിയൂർ, പ്രൊജക്റ്റ് ഡിസൈനർ – ആനന്ദ് പയ്യന്നൂർ, പി ആര്‍ ഒ വാഴൂര്‍ ജോസ്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this