Thursday, April 16, 2026
Thursday, April 16, 2026
Homelifestyleരണ്ട് നടന്മാരുടെ മത്സര അഭിനയമാണ് ഹൈലൈറ്റ്

രണ്ട് നടന്മാരുടെ മത്സര അഭിനയമാണ് ഹൈലൈറ്റ്

Published on

ബിജു മേനോന്‍ ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് വലതു വശത്തെ കള്ളന്‍. ആഗോളതലത്തില്‍ ഇന്നലെ (ജനുവരി 30) ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഡീനു തോമസ് ഈലന്‍ രചിച്ച ഈ ചിത്രം ആദ്യ ദിനം മുതല്‍ മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
മൈ ബോസ്, മമ്മി ആൻഡ് മി, മെമ്മറീസ്, ദൃശ്യം, ദൃശ്യം 2, കൂമൻ, നേര് തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫിന്‍റെ പുതിയ ചിത്രമെന്ന നിലയില്‍ ആരാധകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷയും ആകാംക്ഷയും വാനോളമായിരുന്നു. ആ പ്രതീക്ഷ തകര്‍ക്കാതെ തന്നെ മികച്ച രീതിയില്‍ ചിത്രം ഒരുക്കാന്‍ ജീത്തു ജോസഫിന് സാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
മലയാളത്തിലെ രണ്ട് നടന്മാരുടെ മത്സരിച്ചുള്ള അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. ജോജു ജോര്‍ജിന്‍റെ ഞെട്ടിക്കുന്ന പ്രകടനം ഇതിന് മുന്‍പും നാം കണ്ടിട്ടുണ്ട്. അതിന് ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഭിനയമാണ് ബിജു മേനോന്‍ ഈ ചിത്രത്തിലും കാഴ്‌ച വയ്ക്കുന്നത്. ആദ്യമായാണ് ജോജു ജോര്‍ജും ബിജു മേനോനും ഒന്നിച്ച് ഒരുസിനിയില്‍ എത്തുന്നത്.
ചിത്രം തിയേറ്ററുകളിലെത്തി ആദ്യ ദിവസം പിന്നിടുമ്പോള്‍ ആഗോളതലതത്തില്‍ നേടിയത് 1.3 കോടി രൂപയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 1.1 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിത്. ഈ വാരന്ത്യങ്ങളില്‍ സിനിമയുടെ കലക്ഷന്‍ ഇനിയും ഉയരുമെന്ന് തന്നെയാണ് ട്രാക്കര്‍മാരുടെയും ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരുടെയും വിലയിരുത്തല്‍.
വലതു വശത്തെ കള്ളന്‍ ചിലയിടങ്ങളില്‍ സംവിധായകന്‍റെ മുന്‍കാല ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട്. എങ്കിലും അവതരണത്തിലെ മികവ് തന്നെയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കോ- പ്രൊഡ്യൂസർമാർ: ടോൺസൺ ടോണി, സുനിൽ രാമാടി, പ്രശാന്ത് നായർ, ഡി ഒ പി : സതീഷ് കുറുപ്പ് , എഡിറ്റർ: വിനായക്, പ്രൊഡക്ഷൻ ഡിസൈൻ: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം , ഗാനരചന: വിനായക് ശശികുമാർ , ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർഫാസ് അയൂബ്, കോസ്റ്റ്യൂം: ലിൻഡ ജീത്തു, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്, മേക്കപ്പ്: ജയൻ പൂങ്കുളം, വി എഫ് എക്സ് : ടോണി മാഗ് മിത്ത്, എക്സി.പ്രൊഡ്യൂസർ: കത്തീന ജീത്തു, മിഥുൻ എബ്രഹാം, സ്റ്റിൽസ്: സാബി ഹംസ, പബ്ലിസിറ്റി സിസൈൻസ്: ഇല്യുമിനാർടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ടിങ്, പിആർഒ : വാഴൂര്‍ ജോസ്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this