Monday, March 2, 2026
Monday, March 2, 2026
Homeheadlinesകേരളത്തിന് ധാതു ഇടനാഴി, കടലാമ പരിചരണത്തിന് കേരളത്തിൽ കേന്ദ്രം

കേരളത്തിന് ധാതു ഇടനാഴി, കടലാമ പരിചരണത്തിന് കേരളത്തിൽ കേന്ദ്രം

Published on

ഹൈസ്‌പീഡ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം ഇല്ല. കേന്ദ്ര ബജറ്റ് 2026ൽ കേരളത്തിന് ധാതു ഇടനാഴിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലുടനീളം ഏഴ് അതിവേഗ റെയിൽ ഇടനാഴികളും സീതാരാമൻ നിർദേശിച്ചു. ഇതിലാണ് കേരളം ഒഴിവാക്കപ്പെട്ടത്.
മുംബൈ മുതൽ പൂനെ വരെ; പൂനെ മുതൽ ഹൈദരാബാദ് വരെ; ഹൈദരാബാദ് മുതൽ ബെംഗളൂരു വരെ; ബെംഗളൂരു മുതൽ ചെന്നൈ വരെ. രാജ്യത്തുടനീളമുള്ള പ്രാദേശിക കണക്റ്റിവിറ്റിയും സാമ്പത്തിക വളർച്ചയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് കൂടുതൽ ഇടനാഴികൾ ആസൂത്രണം ചെയ്‌തിട്ടുണ്ടെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ അപൂർവ ധാതു ഘനനം വർധിപ്പിക്കാനാണ് പദ്ധതിയെന്നും മന്ത്രി. കേരളത്തെ കൂടാതെ ഒഡിഷ, തമിഴ്‌നാട് എന്നിവിടങ്ങളിലും ധാതു ഇടനാഴി ഉണ്ടാകും. ധാതു സമ്പന്നമായ സംസ്ഥാനങ്ങളെ ചേർത്താണ് ഇടനാഴി തയാറാക്കുന്നത്.
കടലാമ പരിചരണത്തന് കേരളത്തിൽ കേന്ദ്രമെന്ന പ്രഖ്യാപനവുമായി ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കടലോര മേഖലകളിലെ പക്ഷികളുടെയും കടലാമകളുടെയും മുട്ടയിടുന്ന ഇടങ്ങളെയാണ് ‘നെസ്‌റ്റിങ് സൈറ്റ്സ്’ (കൂടുണ്ടാക്കുന്ന ഇടങ്ങൾ) എന്ന് വിളിക്കുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളിൽ ഇതിന് വലിയ പ്രാധാന്യമുണ്ട്.
പ്രധാനമായും രണ്ട് വിഭാഗങ്ങളുടെ നെസ്റ്റിങ് സൈറ്റുകളാണ് കേരളാ തീരങ്ങളിൽ കണ്ടുവരുന്നത്. ഒലിവ് റിഡ്‌ലി (Olive Ridley) വിഭാഗത്തിൽപ്പെട്ട കടലാമകൾ മുട്ടയിടാനായി കടൽത്തീരങ്ങൾ തെരഞ്ഞെടുക്കാറുണ്ട്. കോഴിക്കോടുള്ള കൊളാവിപ്പാലം, കാസർകോട് തൈക്കടപ്പുറം, മലപ്പുറത്തെ വിവിധ കടൽ തീരങ്ങൾ എന്നിവയാണ് കേരളത്തിലെ പ്രശസ്‌തമായ കടലാമ സംരക്ഷണ കേന്ദ്രങ്ങൾ. കേരളത്തിലെ ഈ സ്ഥലങ്ങളിൽ എല്ലാം വർഷം തോറും ഒരേ തീരങ്ങളിൽ തന്നെ മുട്ടയിടാൻ തിരിച്ചെത്തുന്നുണ്ട്.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this