Thursday, April 16, 2026
Thursday, April 16, 2026
Homeviewsഏപ്രിൽ ഒന്നുമുതൽ പുതിയ ആദായ നികുതി നിയമം

ഏപ്രിൽ ഒന്നുമുതൽ പുതിയ ആദായ നികുതി നിയമം

Published on

നികുതി നിയമങ്ങൾ ലഘൂകരിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ് 2026. ധനക്കമ്മി കുറയുമെന്നും ജിഡിപിയുടെ 4.5 ശതമാനമാക്കുമെന്നാണ് പ്രഖ്യാപനം. നിർമല സീതാരാമൻ്റെ ബജറ്റ് പ്രസംഗത്തിലെ ഏറ്റവും വലിയ ഭരണപരമായ പരിഷ്‌കാരമാണിത്. 64 വർഷം പഴക്കമുള്ള ആദായനികുതി നിയമം പൂർണമായും പുനരവലോകനം ചെയ്‌തതായും പകരം പുതിയ ആദായനികുതി നിയമം 2025 വരാൻ പോകുകയാണെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അതേസമയം ആദായനികുതി സ്ലാബില്‍ മാറ്റമില്ല.
പഴയ നിയമത്തിലെ സങ്കീർണതകൾ ഒഴിവാക്കി സാധാരണക്കാർക്കും ബിസിനസുകാർക്കും എളുപ്പത്തിൽ മനസിലാക്കാവുന്ന രീതിയിലാണ് പുതിയ നിയമം നിർമ്മിച്ചിരിക്കുന്നത്. പുതിയ നിയമം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഈ ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ മാറ്റങ്ങളും ഈ പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിമുകളെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായും ബജറ്റിൽ പ്രഖ്യാപിച്ചു.
2026-27 സാമ്പത്തിക വർഷം ആരംഭിക്കുന്നത് മുതൽ പുതിയ ആദായനികുതി നിയമം പ്രാബല്യത്തിൽ വരുമെന്നാണ് പ്രഖ്യാപനം. ചട്ടങ്ങള്‍ ഉടന്‍ വിജ്ഞാപനം ചെയ്യുമെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേർത്തു. 2026 ജൂലൈ 31 വരെ റിട്ടേണുകൾ സമർപ്പിക്കാമെന്നും പ്രഖ്യാപനം.
പതിനാറാം ധനകാര്യ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനം നിലനിർത്തി. കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം 41 ശതമാനമായി തന്നെ തുടരണമെന്ന പതിനാറാം ധനകാര്യ കമ്മീഷൻ്റെ ശിപാർശ സർക്കാർ അംഗീകരിച്ചു. 2026-27 മുതൽ 2030-31 വരെയുള്ള അടുത്ത അഞ്ച് വർഷത്തേക്കും ഈ നിരക്ക് തുടരും. കേരളം ഉൾപ്പെടെയുള്ള പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ഈ വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും കമ്മീഷൻ നിലവിലെ 41 ശതമാനം തുടരാൻ നിർദ്ദേശിക്കുകയായിരുന്നു. സംസ്ഥാനങ്ങൾക്കായി ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകളായി 1.4 ലക്ഷം കോടി രൂപയും സംസ്ഥാനങ്ങൾക്ക് നൽകും.

നികുതിദായകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കാനും നികുതി ഭാരം കുറയ്ക്കാനുമാണ് പുതിയ നിയമങ്ങളെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. വിദേശ ടൂർ പാക്കേജുകൾക്കും, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കുമായി എൽആർഎസ് (എൽആർഎസ്) വഴി വിദേശത്തേക്ക് അയക്കുന്ന തുകയ്ക്കും ഈടാക്കുന്ന ടാക്‌സ് കളക്‌ഷൻ അറ്റ് സോഴ്‌സ്(ടിസിഎസ്) രണ്ട് ശതമാനമാക്കി കുറച്ചു.
മാൻപവർ സർവീസുകളെ ടിഡിഎസ് ആവശ്യങ്ങൾക്കായി കോൺട്രാക്‌ട് പേയ്‌മെൻ്റുകളുടെ പരിധിയിൽ കൊണ്ടുവന്നു. ഇത് നികുതിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും വിദഗ്‌ധർ പറയുന്നു.
ചെറിയ നികുതി വെട്ടിപ്പുകള്‍ക്ക് പിഴ മാത്രമാകും ശിക്ഷ.വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കുമെന്ന പ്രഖ്യാപനമുണ്ട്. വിദേശത്തെ സ്വത്ത് വെളിപ്പെടുത്താന്‍ ആറ് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
വിമാന ഭാഗങ്ങളുടെ നികുതി ഒഴിവാക്കി. വാഹനാപകട നഷ്‌ടപരിഹാര തുകയ്ക്ക് നികുതിയില്ല. ഡ്യൂട്ടിഫ്രീ ഉത്പന്നങ്ങളുടെ ഇറക്കുമതി പരിധി വര്‍ദ്ധിപ്പിക്കും. വിദേശ ഇന്ത്യാക്കാരുടെ സ്ഥാവര വസ്‌തുക്കളുടെ കൈമാറ്റത്തിന് നികുതി ചുമത്തും.
വിദേശ യാത്രയുടെ നികുതി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചു. ക്ലൗസഡ് സര്‍വീസുകള്‍ക്ക് 2047 വരെ ടാക്‌സ് ഹോളിഡേയും പ്രഖ്യാപിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള നികുതി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി. പരിശോധനക്ക് ശേഷവും റിട്ടേണ്‍ വിവരങ്ങള്‍ പുതുക്കാം. വരുമാനത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷയും ബജറ്റില്‍ വിഭാവന ചെയ്യുന്നു.
നികുതി നിയമങ്ങള്‍ ലഘൂകരിക്കുമെന്ന പ്രഖ്യാപനവുമുണ്ട്. ജൂലൈ 31 വരെ ടാക്‌സ് റിട്ടേണുകള്‍ സമര്‍പ്പിക്കാം. വാഹനാപകട നഷ്‌ടപരിഹാര തുകയ്ക്ക് ഇനി മുതല്‍ നികുതിയുണ്ടാകില്ല. ആകെ നികുതി വരുമാനം 28.4 ലക്ഷം കോടി രൂപയാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു.
നികുതിയില്‍ കുറവ് വരുത്തുന്നതോടെ അര്‍ബുദ മരുന്നുകളുടെ വില കുറയും. പ്രമേഹ മരുന്നുകളുടെ വിലയും കുറയും. ഇവി ബാറ്ററി, കായിക ഉപകരണങ്ങള്‍, സോളാര്‍ പാനല്‍, മൈക്രോവേവ് ഓവന്‍ എന്നിവയുടെ വിലയും കുറയും. തുകല്‍ ഉത്പന്നങ്ങള്‍ക്കും വില കുറയും.
അതേസമയം സിഗററ്റ് അടക്കമുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് വില കൂടും. മദ്യത്തിന് വില കൂടും.

നികുതിദായകർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ് 2026
സാധാരണക്കാരായ നികുതിദായകര്‍ക്ക് നികുതി നടപടികള്‍ ലളിതമാക്കാനും പണമടയ്ക്കുന്നതിലെ ബുദ്ധിമുട്ട് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ പരിഷ്‌കാരങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചു. 2026 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് പുതിയ ‘ഇന്‍കം ടാക്‌സ് ആക്ട്’ നിലവില്‍ വരും.

  1. വിദേശയാത്രയും വിദ്യാഭ്യാസവും വിലകുറയും
    വിദേശ ടൂര്‍ പാക്കേജുകള്‍ക്കുള്ള ടി.സി.എസ് നിരക്ക് 5%, 20% എന്നിവയില്‍ നിന്നും വെറും 2 ശതമാനമായി കുറച്ചു. വിദേശത്തെ ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി പണം അയക്കുന്നവര്‍ക്കുള്ള ടി.സി.എസ് നിരക്ക് 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.
  2. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള പുതിയ സമയപരിധി:
    സാധാരണക്കാര്‍ (ITR-1, ITR-2) ജൂലൈ 31-നകം തന്നെ റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഓഡിറ്റിംഗ് ആവശ്യമില്ലാത്ത ബിസിനസുകള്‍ക്കും ട്രസ്റ്റുകള്‍ക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും. തെറ്റുകള്‍ തിരുത്തി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഓരോ വര്‍ഷവും മാര്‍ച്ച് 31 വരെ സമയം നീട്ടിനല്‍കി.
  3. അപകട ഇന്‍ഷുറന്‍സ് തുകയ്ക്ക് നികുതിയില്ല
    മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണല്‍ വഴി വ്യക്തികള്‍ക്ക് ലഭിക്കുന്ന പലിശ ഇനി മുതല്‍ പൂര്‍ണ്ണമായും നികുതിരഹിതമായിരിക്കും. ഇതിന് ടി.ഡി.എസ് ബാധകമല്ല.
  4. വിദേശ ആസ്തികള്‍ വെളിപ്പെടുത്താന്‍ പ്രത്യേക അവസരം
    വിദേശത്ത് ബാങ്ക് അക്കൗണ്ടോ ആസ്തികളോ ഉള്ള പ്രവാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവ വെളിപ്പെടുത്താന്‍ 6 മാസത്തെ പ്രത്യേക അവസരം നല്‍കും. 1 കോടി വരെയുള്ള ആസ്തികള്‍ക്ക് 60% നികുതിയും പിഴയും നല്‍കി ക്രമപ്പെടുത്താം. 5 കോടി വരെയുള്ള ആസ്തികള്‍ വെളിപ്പെടുത്താന്‍ 1 ലക്ഷം രൂപ ഫീസ് നല്‍കിയാല്‍ മതിയാകും.
  5. നിക്ഷേപകര്‍ക്ക് എളുപ്പവഴി
    ടി.ഡി.എസ് ഒഴിവാക്കാനുള്ള 15G/15H ഫോമുകള്‍ ഇനി മുതല്‍ ഡിപ്പോസിറ്ററികള്‍ നേരിട്ട് സ്വീകരിക്കുകയും കമ്പനികള്‍ക്ക് കൈമാറുകയും ചെയ്യും. ഇത് ചെറുകിട നിക്ഷേപകര്‍ക്ക് വലിയ സൗകര്യമാകും.
  6. തര്‍ക്കപരിഹാരം
    ആദായനികുതി തര്‍ക്കങ്ങളില്‍ അപ്പീല്‍ നല്‍കുമ്പോള്‍ കെട്ടിവയ്‌ക്കേണ്ട തുക 20 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചു. ചെറിയ തെറ്റുകള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കി പിഴ മാത്രം ഈടാക്കാനും തീരുമാനമായി. സങ്കീര്‍ണ്ണമായ നികുതി നടപടികള്‍ ലളിതമാക്കുന്നതിലൂടെ നികുതിദായകര്‍ക്ക് കൂടുതല്‍ സുതാര്യമായ സേവനം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...