കേന്ദ്ര ബജറ്റ് 2026ൽ വില കുറയുന്നവ
- വിദേശ ടൂറിസം പാക്കേജുകൾ
- ഇലക്ട്രിക് വാഹന ബാറ്ററികള്‍
- വിദേശ വിദ്യാഭ്യാസം
- കാൻസർ മരുന്നുകൾ
- പാദരക്ഷകൾ
- സോളാർ പാനലുകൾ
- തുകൽ ഉൽപ്പന്നങ്ങൾ
- മൈക്രോവേവ് ഓവനുകൾ
- ടിവി
- ക്യാമറകൾ
- വീഡിയോ ഗെയിമുകളുടെ നിർമ്മാണ ഭാഗങ്ങൾ
- കാപ്പി, വെൻഡിംഗ് മെഷീനുകൾ
- സ്‌പോർട്‌സ് ഉപകരണങ്ങൾ
വില കൂടുന്നത്
- ആദായ നികുതി തെറ്റായി റിപ്പോർട്ട് ചെയ്താൽ – നികുതി തുകയുടെ 100 ശതമാനത്തിന് തുല്യമായ പിഴ
- ജംഗമ ആസ്തികൾ വെളിപ്പെടുത്താതിരിക്കൽ
- സ്റ്റോക്ക് ഓപ്ഷനുകളും ഫ്യൂച്ചേഴ്സ് ട്രേഡിംഗും
- കൽക്കരി
- എക്‌സൈസ് തീരുവയിലെ വർദ്ധനവും പുതിയ സെസും കാരണം സിഗരറ്റ്, പാൻ മസാല, മറ്റ് പുകയില ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ വില നല്‍കേണ്ടി വരും
- മദ്യം വില കൂടും
വിദേശ വിനോദയാത്ര: വിദേശ ടൂര്‍ പാക്കേജുകള്‍ക്കുള്ള ടി.സി.എസ് നിരക്ക് 5-20 ശതമാനത്തില്‍ നിന്ന് വെറും 2 ശതമാനമായി കുറച്ചു. വിദേശയാത്രകള്‍ക്ക് ഇനി ചിലവ് കുറയും.
വിദേശ വിദ്യാഭ്യാസം: എല്‍.ആര്‍.എസ് വഴി വിദേശത്തെ പഠനാവശ്യങ്ങള്‍ക്കായി അയക്കുന്ന പണത്തിന്മേലുള്ള നികുതി കുറച്ചു.
മദ്യത്തിന്റെ സ്‌ക്രാപ്പ്, ധാതുക്കള്‍: ആല്‍ക്കഹോളിക് ലിക്വര്‍ സ്‌ക്രാപ്പ്, ചില പ്രത്യേക ധാതുക്കള്‍ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 2 ശതമാനമായി കുറച്ചു.
പാദരക്ഷാ കയറ്റുമതി: ഷൂസിന്റെ മുകള്‍ഭാഗം കയറ്റുമതി ചെയ്യുന്നവര്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ നികുതിയില്ലാതെ ഇറക്കുമതി ചെയ്യാം.
ഊര്‍ജ്ജ ഉപകരണങ്ങള്‍: പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ ഉപകരണങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ ഇളവ് നല്‍കി.
ഓഹരി വിപണിയിലെ ഇടപാടുകള്‍: സ്റ്റോക്ക് ഓപ്ഷനുകളുടെയും ഫ്യൂച്ചേഴ്‌സ് ട്രേഡിംഗിന്റെയും സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് 0.02 ശതമാനത്തില്‍ നിന്ന് 0.05 ശതമാനമായി ഉയര്‍ത്തി.
നികുതി വെട്ടിപ്പ്: വരുമാനം തെറ്റായി റിപ്പോര്‍ട്ട് ചെയ്താല്‍ നികുതി തുകയുടെ 100 ശതമാനം പിഴയായി നല്‍കേണ്ടി വരും.
ആസ്തി വെളിപ്പെടുത്താതിരിക്കല്‍: നിക്ഷേപങ്ങളോ മറ്റ് ജംഗമ ആസ്തികളോ വെളിപ്പെടുത്തിയില്ലെങ്കില്‍ ഇനി മുതല്‍ കനത്ത പിഴ ഈടാക്കും.


