Thursday, April 16, 2026
Thursday, April 16, 2026
Homeeventsറോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകൾക്ക് രണ്ടാംഭാഗം

റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകൾക്ക് രണ്ടാംഭാഗം

Published on

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍ 2. റണ്‍വീര്‍ സിംഗ് പ്രധാന വേഷത്തിലെത്തിയ ചിത്രം ധുരന്ധര്‍ ആഗോളബോക്‌സ് ഓഫിസില്‍ മിന്നുന്ന പ്രകടനം കാഴ്‌ച വച്ച് 1300 കോടി രൂപയിലധികം വരുമാനമാണ് സ്വന്തമാക്കിയത്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് അണിയറ പ്രവര്‍ത്തകര്‍ രണ്ടാം ഭാഗവും പ്രഖ്യാപിച്ചത്.
ഇതോടെ പ്രേക്ഷകരുടെ ആവേശവും ആകാംക്ഷയും വാനോളമായി. ഈ വര്‍ഷം മാര്‍ച്ച് 19 നാണ് ചിത്രം ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തുക. ധുരന്ധര്‍ 2 വിന്‍റെ ആവേശഭരിതമായ ടീസര്‍ ഇന്ന് (ഫെബ്രുവരി 3) സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു. ആദിത്യ ധർ തന്നെയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്.
എന്നാല്‍ ഇതിനോടൊപ്പം ആരാധകര്‍ക്ക് സന്തോഷം പകരുന്ന മറ്റൊരു വാര്‍ത്ത കൂടി അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ധുരന്ധര്‍ 2 ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്‍പേ തന്നെയാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചത്.
ആദ്യത്യ ധര്‍ സംവിധാനം ചെയ്യുന്ന ധുരന്ധര്‍ 2 തിയേറ്റര്‍ റിലീസിന് ശേഷം ജിയോഹോട്സ്റ്റാറിലൂടെയാണ് പ്രേക്ഷകര്‍ക്ക് ആസ്വദിക്കാനാവുക.
ധുരന്ധറിന് ഒടിടിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജനുവരി 30നാണ് ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ പ്രദര്‍ശനത്തിന് എത്തിയത്. പത്തുമിനിറ്റോളം കട്ട് ചെയ്‌ത പതിപ്പാണ് ഒടിടിയില്‍ എത്തിയത്. ഇതിനെതിരെ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ നെറ്റ്‌ഫ്ലിക്‌സില്‍ പാകിസ്ഥാനില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഒന്നാമതായിരിക്കുകയാണ് ചിത്രം.
നേരത്തെ പാകിസ്ഥാനിലും മറ്റ് ആറ് മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലും ഈ ചിത്രത്തിന് തിയേറ്റര്‍ റിലീസ് അനുമതിയുണ്ടായിരുന്നില്ല. ഇത് മറികടന്നാണ് നെറ്റ്ഫ്ലിക്സില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി ഇടം പിടിച്ചിരിക്കുന്നത്. ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ബോളിവുഡ് ചിത്രങ്ങളിലൊന്നായി ധുരന്ധര്‍ മാറി.
ആദിത്യ ധർ സംവിധാനം ചെയ്യുന്ന ഈ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, ആർ മാധവൻ, സാറ അർജുൻ എന്നിവർക്കൊപ്പം രൺവീർ സിംഗ് തിരിച്ചെത്തും. റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തിലൂടെ പ്രശംസ നേടിയ അക്ഷയ് ഖന്ന രണ്ടാം ഭാഗത്തിൽ ഫ്ലാഷ്ബാക്ക് രംഗങ്ങളിൽ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. ഉറി: ദി സർജിക്കൽ സ്ട്രൈക്കിലെ മേജർ വിഹാൻ സിംഗ് ഷെർഗില്ലായി വിക്കി കൗശൽ തിരിച്ചെത്തിയേക്കാമെന്നും സൂചനയുണ്ട്.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് ‘ധുരന്ധർ’ ഒരുക്കിയിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , B62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് നിർമാണം.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this