Thursday, April 16, 2026
Thursday, April 16, 2026
Homeeventsഡിഗ്രിക്ക് 75 ശതമാനം മാര്‍ക്ക് ഉണ്ടെങ്കിൽ ഒരു ലക്ഷം കിട്ടാൻ വഴിയിതാ

ഡിഗ്രിക്ക് 75 ശതമാനം മാര്‍ക്ക് ഉണ്ടെങ്കിൽ ഒരു ലക്ഷം കിട്ടാൻ വഴിയിതാ

Published on

കേരള സർക്കാരിൻ്റെ ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകുന്ന ശ്രദ്ധേയമായ ഒരു അംഗീകാരമാണ് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള, പഠനത്തിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കു‌ന്ന വിദ്യാർഥികളെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. തെരഞ്ഞെടുക്കപ്പെടുന്ന ഓരോ വിദ്യാർത്ഥിക്കും 1 ലക്ഷം രൂപ വീതമാണ് പുരസ്‌കാര തുകയായി നൽകുന്നത്. തുകയോടൊപ്പം മുഖ്യമന്ത്രി ഒപ്പിട്ട പ്രശസ്‌തി പത്രവും വിദ്യാർഥികൾക്ക് ലഭിക്കും.

2022-23 വർഷത്തിൽ ഡിഗ്രി പരീക്ഷയ്ക്ക് 75 ശതമാനത്തിൽ കൂടുതൽ മാർക്ക് ലഭിച്ച രണ്ട് ലക്ഷത്തി അൻപതിനായിരം രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർഥികൾക്കുള്ള സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 20 നകം അപേക്ഷ നൽകണം. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്ന് ബിരുദം ഏറ്റവും ഉയർന്ന മാർക്കോടെയോ ഗ്രേഡോടെയോ വിജയിച്ചവർക്കായിരിക്കും മുൻഗണന.

അപേക്ഷകരുടെ കുടുംബത്തിൻ്റെ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം. ഓരോ വർഷവും വിവിധ വിഷയങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 1000 വിദ്യാർഥികളെയാണ് സംസ്ഥാനാടിസ്ഥാനത്തിൽ ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുന്നത്.

അപേക്ഷാ നടപടികൾ:

  1. ഔദ്യോഗിക പോർട്ടൽ സന്ദർശിക്കുക:
    ഡി.സി.ഇ സ്കോളർഷിപ്പ് വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഇതിനായി https://cmprathibhapuraskaram.kerala.gov.in സന്ദർശിക്കുക.
  2. രജിസ്ട്രേഷൻ: ആദ്യമായി അപേക്ഷിക്കുന്നവർ ‘Student Registration’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  3. സ്കീം തിരഞ്ഞെടുക്കുക:
    ലോഗിൻ ചെയ്ത ശേഷം ലഭ്യമായ സ്കോളർഷിപ്പുകളുടെ പട്ടികയിൽ നിന്ന് ‘CM’s Student Prize’ അഥവാ ‘മുഖ്യമന്ത്രി പ്രതിഭാ പുരസ്കാരം’ എന്നത് തിരഞ്ഞെടുക്കുക.
  4. വിവരങ്ങൾ രേഖപ്പെടുത്തുക: പഠിച്ച കോളേജ്, സർവകലാശാല, ബിരുദത്തിന് ലഭിച്ച മാർക്ക്/ഗ്രേഡ് തുടങ്ങിയ വിവരങ്ങൾ കൃത്യമായി നൽകുക. കുടുംബത്തിൻ്റെ വാർഷിക വരുമാനം രേഖപ്പെടുത്തുന്ന കോളത്തിൽ വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റിലെ തുക തന്നെ നൽകണം.
  5. രേഖകൾ അപ്‌ലോഡ് ചെയ്യുക:
    അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും:

സർവകലാശാല നൽകിയ ഫൈനൽ മാർക്ക് ലിസ്റ്റ്/ഗ്രേഡ് ഷീറ്റ്.

വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ് (വാർഷിക വരുമാനം 2.5 ലക്ഷത്തിൽ താഴെയായിരിക്കണം).

ആധാർ കാർഡിൻ്റെ പകർപ്പ്.

ബാങ്ക് പാസ്ബുക്കിൻ്റെ മുൻപേജ് (ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം).

നേറ്റീവിറ്റി സർട്ടിഫിക്കറ്റ് (കേരളീയനാണെന്ന് തെളിയിക്കാൻ).

6. അപേക്ഷ സമർപ്പിക്കുക:
വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക. അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കുക.

7.പരിശോധന: ഓൺലൈനായി അപേക്ഷിച്ച ശേഷം നിങ്ങൾ പഠിച്ച കോളേജിലെ സ്കോളർഷിപ്പ് നോഡൽ ഓഫീസർ അപേക്ഷ വെരിഫൈ ചെയ്യേണ്ടതുണ്ട്. അതിനാൽ അപേക്ഷയുടെ പകർപ്പും രേഖകളും കോളേജിൽ സമർപ്പിക്കേണ്ടി വന്നേക്കാം.ഡിഗ്രിക്ക് 75 ശതമാനം മാര്‍ക്ക് ഉണ്ടോ? എന്നാല്‍ ഒരു ലക്ഷം കൈയ്യിലെത്തും,

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...