Thursday, April 16, 2026
Thursday, April 16, 2026
Homelifestyleമിനുക്കി മിനുക്കി ‘പേട്രിയറ്റ്’, റിലീസ് ഏപ്രിൽ 23ന്

മിനുക്കി മിനുക്കി ‘പേട്രിയറ്റ്’, റിലീസ് ഏപ്രിൽ 23ന്

Published on

മലയാളി സിനിമാസ്വാദകർ ഉറ്റുനോക്കുന്ന ‘പേട്രിയറ്റ്’ അവസാനഘട്ട മിനുക്കുപണികളിൽ. 2026 ഏപ്രിൽ 23-ന് ആൻ മെഗാ മീഡിയയിലൂടെ തീയേറ്ററുകളിലെത്തും. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായ വിവരം അണിയറ പ്രവർത്തകർ ഔദ്യോഗികമായി പങ്കുവെച്ചു. ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള മെഗാസ്റ്റാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന മോഹൻലാൽ നേരത്തെ ഡബ്ബിങ് പൂർത്തിയാക്കിയിരുന്നു. മലയാളത്തിന്റെ രണ്ട് മഹാനടന്മാർ ഒന്നിക്കുന്ന ഈ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
വൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ-സംവിധാനം എന്നിവ മഹേഷ് നാരായണനാണ്. 18 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും വെള്ളിത്തിരയിൽ ഒന്നിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഒരു അന്താരാഷ്ട്ര സ്പൈ ത്രില്ലറിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന പേട്രിയറ്റ്, ആഗോള സാങ്കേതിക തികവോടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഇന്ത്യ കൂടാതെ ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ, യു.എ.ഇ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലായി പത്തിലധികം ഷെഡ്യൂളുകളിലായാണ് ചിത്രീകരണം നടന്നത്. ശ്രീലങ്കൻ എയർഫോഴ്‌സിന്റെ സഹകരണത്തോടെ ചിത്രീകരിച്ച വമ്പൻ ആക്ഷൻ രംഗങ്ങൾ സിനിമയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.
മമ്മൂട്ടിക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി, ദർശന രാജേന്ദ്രൻ എന്നിങ്ങനെ വൻ താരനിര തന്നെ പേട്രിയറ്റിൽ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയും കിച്ചപ്പു ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും മനുഷ് നന്ദൻ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this