Thursday, April 16, 2026
Thursday, April 16, 2026
Homeviewsചൂടിന്റെ കാലം കഴിഞ്ഞു, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

ചൂടിന്റെ കാലം കഴിഞ്ഞു, വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

Published on

സംസ്ഥാനത്ത് തുടരുന്ന കനത്ത ചൂടിന് ശമനമേകി വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രധാനമായും തെക്കൻ, മധ്യ കേരളത്തിലാണ് മഴ പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി 19: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.
ഫെബ്രുവരി 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾക്ക് പുറമെ ഇടുക്കിയിലും നേരിയത് മുതൽ മിതമായ തോതിൽ വരെ മഴ ലഭിച്ചേക്കാം.

ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ രാജീവൻ എരിക്കുളം വ്യക്തമാക്കി.
മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മിന്നൽ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. വൈദ്യുത ഉപകരണങ്ങളുടെ ബന്ധം വിച്ഛേദിക്കാനും മരച്ചുവട്ടിൽ നിൽക്കുന്നത് ഒഴിവാക്കാനും ശ്രദ്ധിക്കുക.
തെക്കൻ ശ്രീലങ്കൻ തീരത്തിന് അകലെയുള്ള വെതർ സിസ്റ്റമാണ് നിലവിലെ മാറ്റങ്ങൾക്ക് കാരണം. മഴ മുന്നറിയിപ്പ് ഉണ്ടെങ്കിലും സംസ്ഥാനത്ത് പലയിടങ്ങളിലും ചൂട് കഠിനമായി തുടരുകയാണ്. നിലവിൽ 37°C രേഖപ്പെടുത്തിയ കോട്ടയമാണ് ഏറ്റവും ചൂടേറിയ ജില്ല. കണ്ണൂർ (36.2°C), പുനലൂർ (35.6°C), കൊച്ചി (34°C) എന്നിവിടങ്ങളിലും ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്.
അൾട്രാവയലറ്റ് സൂചിക ഉയരുന്ന സാഹചര്യത്തിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് സൂര്യാഘാതം, ചർമ്മരോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. അതിനാൽ താഴെ പറയുന്ന മുൻകരുതലുകൾ സ്വീകരിക്കാൻ ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ കുടിവെള്ളം കരുതുക, ലഘുവായ വസ്ത്രങ്ങൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this