Thursday, April 16, 2026
Thursday, April 16, 2026
Homeeventsചൂടും മൂടൽ മഞ്ഞും, ബംഗളൂരുവിന് എന്തുപറ്റി?

ചൂടും മൂടൽ മഞ്ഞും, ബംഗളൂരുവിന് എന്തുപറ്റി?

Published on

ഏറെക്കാലമായി ബംഗളൂരുവിൽ അത്ര നല്ല കാലാവസ്ഥയല്ല. പണ്ട് ഇങ്ങനെയായിരുന്നില്ല സ്ഥിതി. അതുകൊണ്ടാണല്ലോ എല്ലാവരും വിശ്രമജീവിതത്തിന് ബംഗളൂരു തെരഞ്ഞെടുക്കാൻ കാരണം. രാത്രിയും പകലും കോട്ടിടാതെ നടക്കാൻ പറ്റാത്ത നല്ല തണുത്ത കാലം പോയി മറഞ്ഞിട്ട് 15 വർഷത്തിലേറെയായി. ഇപ്പോൾ പകൽ നല്ല ചൂടാണ്.
കനത്ത ചൂടില്‍ വലഞ്ഞ് ബെംഗളൂരു. കൂടാതെ മൂടല്‍ മഞ്ഞും ദുരിതം വിതയ്ക്കുന്നു. കര്‍ണാടകയിലെ ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, കരാവലി എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 17, 18 തീയതികളിലാണ് അലര്‍ട്ടുള്ളത്.
ബെംഗളൂരുവില്‍ 16 ഡിഗ്രി മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില. രാത്രിയില്‍ കനത്ത തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. താപനില ഉയരുന്നതിനൊപ്പം ബെംഗളൂരുവില്‍ കാറ്റും ശക്തമാകുന്നു. പൊടിക്കാറ്റിന്റെ വേഗത മാറിമറിയുന്നത് വിവിധതരത്തിലുള്ള അസുഖങ്ങള്‍ക്ക് ഉള്‍പ്പെടെ കാരണമാകും.
ഫെബ്രുവരി 17, 18 തീയതികളില്‍ സമാന കാലാവസ്ഥ തുടരാനാണ് സാധ്യത. കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസും പരമാവധി താപനില 31 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. പകല്‍ 10 മണി വരെ തണുത്തകാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യതയുണ്ടെങ്കിലും അതിന് ശേഷം ചുട്ടുപ്പൊള്ളുന്ന വെയിലായിരിക്കും. പുറത്തിറങ്ങുമ്പോള്‍ ജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കുന്നു.
എന്നാല്‍ ചൂട് ഉയരുന്നത് മഴയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാര്‍ച്ച് പകുതിയോടെ എത്തേണ്ട വേനല്‍ക്കാലം ഫെബ്രുവരിയുടെ തുടക്കത്തില്‍ തന്നെ വന്നെത്തിയത് രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണ്. കനത്ത വേനല്‍ ജലക്ഷാമത്തിനും അസുഖങ്ങള്‍ക്കും വഴിയൊരുക്കാനിടയുണ്ട്.

വിവിധ നഗരങ്ങളിലെ നില:
ബെംഗളൂരു- 16-31
മംഗലാപുരം- 23-31
ശിവമോഗ- 18-32
മൈസൂര്‍- 18-31
ബെല്‍ഗാം- 18-31
മാണ്ഡ്യ- 18-31
മടിക്കേരി- 16-28
രാമനഗര- 16-29
ഹാസന്‍- 16-29
ചാമരാജനഗര- 17-31
ചിക്കബെല്ലാപൂര്‍- 16-29
കോലാര്‍- 29-15
തുംകൂര്‍- 17-31
ഉഡുപ്പി- 23-31
കാര്‍വാര്‍- 24-29
ചിക്കമംഗളൂരു- 15-28
ദാവന്‍ഗരെ- 19-32
ഹുബ്ലി- 19-32
ചിത്രദുര്‍ഗ- 18-30
ഹാവേരി- 19-32
ബെല്ലാരി- 19-32
ഗദഗ്- 19-31
കൊപ്പള്‍- 19-31
റായ്ച്ചൂര്‍- 20-32
യാദ്ഗിര്‍- 19-32
വിജയപുര- 20-31
ബിദര്‍- 18-31
കലബുറഗി- 19-32
ബാഗല്‍കോട്ട- 19-32

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this