Thursday, April 16, 2026
Thursday, April 16, 2026
Homeviralതൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി, കേരളത്തിൽ 23 രൂപയാണ് കൂട്ടിയത്

തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം കൂട്ടി, കേരളത്തിൽ 23 രൂപയാണ് കൂട്ടിയത്

Published on

തൊഴിലുറപ്പ് തൊഴിലാളുകളുടെ വേതനം കൂട്ടി. 346 രൂപയായിരുന്ന പ്രതിദിന വേതനനിരക്ക് കേന്ദ്ര സർക്കാർ 369 രൂപയാക്കി ഉയർത്തി.
കേരളത്തിൽ 23 രൂപയാണ് കൂട്ടിയത്. സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനത്തില്‍ 2 മുതല്‍ 7 ശതമാനത്തിന്റെ വര്‍ധനയാണ് വരുന്നത്.
ഗ്രാമീണ വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രതിദിന വേതനനിരക്കില്‍ 7 രൂപ മുതല്‍ 26 രൂപയുടെ വരെ വര്‍ധനവാണ് 2025-26 സാമ്പത്തിക വര്‍ഷത്തിലേക്കായി വരുത്തിയത്.
കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും വേതന നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ 7 രൂപയാണ് കൂട്ടിയത്. ഏറ്റവും കൂടുതൽ തുക വർധിപ്പിച്ചത് ഹരിയാനയിലാണ് 26 രൂപയാണ് സംസ്ഥാനത്തു കൂട്ടിയത്.
ഇതോടെ ഹരിയാനയിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസ വേതനം 400 രൂപയായി. ആദ്യമായാണ് ഇത്തരത്തിൽ ഒരു സംസ്ഥാനത്തെ തൊഴിലുറപ്പുകാരുടെ ദിവസ വേതനം 400 രൂപയാകുന്നത്.
2005ലെ മഹാത്മഗാന്ധി തൊഴിലുറപ്പ് പദ്ധതി നിയമത്തിലെ സെക്ഷന്‍ ആറിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരമുള്ള വേതന നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ടാണ് മന്ത്രാലയം പുതയ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നന്നത്. ഏപ്രില്‍ ഒന്ന് മുതൽ ഈ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this