Thursday, April 16, 2026
Thursday, April 16, 2026
Homecommunityവിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാൻ സ്‌കൂളുകളിൽ സൂംബാ ഡാൻസ്

വിദ്യാർഥികളുടെ സമ്മർദം കുറയ്ക്കാൻ സ്‌കൂളുകളിൽ സൂംബാ ഡാൻസ്

Published on

തിരുവനന്തപുരം: പഠനഭാരം കാരണം വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന മാനസികസമ്മര്‍ദം കുറയ്ക്കാന്‍ പൊതുവിദ്യാലയങ്ങളില്‍ സൂംബാ ഡാന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലഹരിക്കെതിരേയുള്ള കര്‍മപദ്ധതി ആവിഷ്‌കരിക്കാന്‍ ‘ബാല്യത്തിനും യുവത്വത്തിനും ഒപ്പം സര്‍ക്കാര്‍’ എന്നപേരില്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിദഗ്ധരുടെ യോഗത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. വേദിയിലുണ്ടായിരുന്ന മന്ത്രി വി. ശിവന്‍കുട്ടിയോട് ഇക്കാര്യം അടുത്ത അധ്യയനവര്‍ഷത്തില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, സര്‍വീസ് സംഘടനാ നേതാക്കള്‍, സാംസ്‌കാരികപ്രമുഖര്‍, വിവിധ വിഷയങ്ങളിലെ വിദഗ്ധര്‍ തുടങ്ങിയവര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.

പ്രധാന നിര്‍ദേശങ്ങള്‍

വ്യക്തിത്വപ്രശ്‌നങ്ങളും ലഹരി ഉപയോഗവും കണ്ടെത്താന്‍ അധ്യാപകപരിശീലനരീതിയില്‍ മാറ്റംവേണം
അധ്യാപക-വിദ്യാര്‍ഥി ബന്ധം ഊഷ്മളമാക്കണം
തെറ്റുചൂണ്ടിക്കാണിക്കുന്ന അധ്യാപകരെ കുറ്റക്കാരായിമാറ്റുന്ന സമീപനം രക്ഷിതാക്കള്‍ മാറ്റണം
ലഹരി ഇടപാടുകളെക്കുറിച്ച് വിവരം കൈമാറാന്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അണ്ടര്‍കവര്‍ ഏജന്റുമാര്‍
വാര്‍ഡ് അടിസ്ഥാനത്തില്‍ ജനകീയസമിതി
സമ്മര്‍ദമില്ലാത്ത വിദ്യാഭ്യാസരീതി
സ്‌കൂളുകളില്‍ സ്ഥിരം കൗണ്‍സലര്‍മാര്‍
അശാസ്ത്രീയ ട്യൂഷന്‍ സെന്ററുകളും കോച്ചിങ് ക്ലാസുകളും നിര്‍ത്തണം
കാംപസുകളില്‍ വിദ്യാര്‍ഥിരാഷ്ട്രീയം അനുവദിക്കണം
പഠനഭാരം പരിശോധിക്കണം
കാംപസുകളില്‍ ഡ്രോണ്‍ നിരീക്ഷണം
സ്റ്റുഡന്റ് കേഡറ്റ് പദ്ധതി എല്ലാ കലാലയങ്ങളിലേക്കും വ്യാപിപ്പിക്കണം
മുന്‍ സ്റ്റുഡന്റ് കേഡറ്റുകളെയും ലഹരിവിരുദ്ധപ്രചാരണത്തിന് നിയോഗിക്കുക
ഡി-ഡാഡ് (ഡിജിറ്റല്‍ ഡി അഡിക്ഷന്‍) സംവിധാനം എല്ലാജില്ലയിലും വേണം
സ്‌കൂളുകളില്‍ മെന്റല്‍ ഹെല്‍ത്ത് ടീം രൂപവത്കരിക്കുക
അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന ഹോസ്റ്റല്‍ ജാഗ്രതാസമിതി
വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങളറിയിക്കാന്‍ വെബ് പോര്‍ട്ടല്‍
ലഹരി ഉപയോഗം കണ്ടെത്താന്‍ കാംപസുകളില്‍ വൈദ്യപരിശോധന
കായികപരിശീലനം നിര്‍ബന്ധമാക്കുക

Kerala to introduce zumba in schools to reduce student stress

Sourcezumba

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this