Thursday, April 16, 2026
Thursday, April 16, 2026
Homeviralആർക്ക് തിരിച്ചടി, ആർക്ക് കോളടി; ബിസിസിഐ വാർഷിക കരാർ പട്ടിക ഉടൻ

ആർക്ക് തിരിച്ചടി, ആർക്ക് കോളടി; ബിസിസിഐ വാർഷിക കരാർ പട്ടിക ഉടൻ

Published on

2024-25 സീസണിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ വാർഷിക കരാർ പട്ടിക ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്ന്‌ സൂചന. താരങ്ങളെ ഏതൊക്കെ കരാർ ക്യാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ തീരുമാനമായെന്നും ഈയാഴ്ച ഔദ്യോഗിക പ്രഖ്യാപനം വരുമെന്നുമാണ് സൂചനകൾ. കഴിഞ്ഞ വർഷം സി ഗ്രേഡ് കരാർ ലഭിച്ചിരുന്ന മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഇക്കുറിയും സി ഗ്രേഡ് കരാർ നിലനിർത്തുമെന്നാണ് സൂചന.

കഴിഞ്ഞ സീസണിൽ ഇന്ത്യക്ക് വേണ്ടി ടി20 യിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് സഞ്ജു. ഒരു കോടി രൂപയാണ് സി ഗ്രേഡ് കരാറിലുള്ള താരങ്ങൾക്ക് പ്രതിവർഷം ലഭിക്കുക. അതേ സമയം മറ്റൊരു വിക്കറ്റ് കീപ്പർ ബാറ്ററായ ഇഷാൻ കിഷന് പുതിയ വാർഷിക കരാർ പട്ടികയിലും ഇടമുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2023 നവംബറിന് ശേഷം ഇന്ത്യക്ക് വേണ്ടി ഒരു മത്സരം പോലും ഇഷാൻ കളിച്ചിട്ടില്ല. അഭ്യന്തര ക്രിക്കറ്റിൽ കളിക്കാനുള്ള ബിസിസിഐ നിർദേശം അവഗണിച്ചതിനെ തുടർന്നായിരുന്നു കഴിഞ്ഞ തവണ അദ്ദേഹം വാർഷിക കരാർ പട്ടികയിൽ നിന്ന് പുറത്തായത്. 2024-25 സീസണിലെ അഭ്യന്തര ക്രിക്കറ്റിൽ ജാർഖണ്ഡ് ടീമിന് വേണ്ടി സജീവമായി കളിച്ചെങ്കിലും വാർഷിക കരാർ പട്ടികയിലേക്കുള്ള ഇഷാന്റെ തിരിച്ചുവരവ് ഇനിയും നീളുമെന്നാണ് സൂചനകൾ.
അതേ സമയം മധ്യനിര ബാറ്റർ ശ്രേയസ് അയ്യർ പുതിയ വാർഷിക കരാർ പട്ടികയിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഇഷാൻ കിഷനൊപ്പം കരാർ പട്ടികയിൽ നിന്ന് പുറത്തായ താരമായിരുന്നു ശ്രേയസ്. സമീപകാലത്ത് ഇന്ത്യക്ക് വേണ്ടി ഉജ്ജ്വല ഫോമിൽ കളിച്ച ശ്രേയസ് അയ്യർ, ടീം കിരീടം ചൂടിയ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു.

sanju samson

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this