Thursday, April 16, 2026
Thursday, April 16, 2026
Homestraight angleആറളത്ത് നിന്നും 4 ആനകളെ തുരത്തി

ആറളത്ത് നിന്നും 4 ആനകളെ തുരത്തി

Published on

കണ്ണൂര്‍: ആറളം ഫാമില്‍ തമ്പടിച്ച കാട്ടാനകളെ തുരത്തുന്ന ആനയോടിക്കല്‍ ദൗത്യം വീണ്ടും ആരംഭിച്ചു. ഫാമിലെ പുനരധിവാസ കേന്ദ്രത്തില്‍പെട്ട മൂന്നാം ബ്ലോക്കില്‍ നിന്ന് നാല് ആനകളെയാണ് ഇന്നലെ തുരത്തിയത്. ഇവയെ താളിപ്പാറ-കോട്ടപ്പാറ വഴി വന്യ ജീവി സങ്കേതത്തിലേക്കാണ് തുരത്തിയത്. ആനയോടിക്കല്‍ ദൗത്യം ഇന്നും തുടരുകയാണ്.
ഇന്നലെ (ഏപ്രില്‍ 02) രാത്രി മൂന്ന് സംഘം വനപാലകരാണ് മേഖലയില്‍ പട്രോളിങ് നടത്തിയത്. ആനയോടിക്കല്‍ ദൗത്യത്തിന് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജി. പ്രദീപ്, കൊട്ടിയൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി. പ്രസാദ്, വൈല്‍ഡ് ലൈഫ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ മനോജ് ബാലകൃഷ്‌ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറളം, കണ്ണൂര്‍ ഡിവിഷനുകളിലെ ജീവനക്കാരും വാച്ചര്‍മാരും ആറളം ഫാം ജീവനക്കാരും ഉള്‍പ്പെടെ 35 ഓളം പേര്‍ ദൗത്യത്തില്‍ പങ്കെടുത്തു.
വന്യ ജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കുന്നത് തടയാന്‍ വനംവകുപ്പ് മാര്‍ച്ച് ഒടുവില്‍ ഫുഡ് ഫോഡര്‍ ആന്‍ഡ് വാട്ടര്‍ മിഷന്‍റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളില്‍ ഭക്ഷണവും വെള്ളവും ഉറപ്പ് വരുത്താനുള്ള പദ്ധതി ആരംഭിച്ചിരുന്നു. സ്വയം സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ജീവനക്കാരാണ് വന്യജീവികള്‍ക്കുള്ള സംവിധാനം ഒരുക്കിയത്. ഇതുവഴി മനുഷ്യ-വന്യജീവി സംഘര്‍ഷം ഒരു പരിധിവരെ ലഘൂകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this