Thursday, April 16, 2026
Thursday, April 16, 2026
Homecommunityമിന്നൽ മുൻകൂട്ടി അറിയാം, രണ്ടര മണിക്കൂർ മുമ്പ്, സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

മിന്നൽ മുൻകൂട്ടി അറിയാം, രണ്ടര മണിക്കൂർ മുമ്പ്, സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ

Published on

ന്യൂഡൽഹി: മിന്നലിനെ രണ്ടര മണിക്കൂർ മുമ്പ് പ്രവചിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യ. ഐഎസ്ആർഒയുടെ നാഷനൽ റിമോട്ട് സെൻസിങ് സെന്ററാണു ഇടിമിന്നലിനെ മുൻകൂട്ടി പ്രവചിക്കാനുള്ള സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതുവഴി ഇന്ത്യയിൽ എവിടെയും ഇടിമിന്നലിനെ മുൻകൂട്ടി പ്രവചിക്കാനാകും എന്നതാണ് പ്രത്യേകത.
ഭൂസ്ഥിര ഉപഗ്രഹങ്ങളിൽ നിന്നുള്ള വിവരങ്ങൾ അപഗ്രഥിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. “ഇൻസാറ്റ്-3D ഉപഗ്രഹം ശേഖരിച്ച ഔട്ട്‌ഗോയിംഗ് ലോംഗ്‌വേവ് റേഡിയേഷൻ ഡാറ്റയിൽ നാഷനൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞർ വ്യതിരിക്തമായ മിന്നൽ സിഗ്നേച്ചറുകൾ കണ്ടെത്തിയിട്ടുണ്ട്.
OLR ശക്തിയിലെ കുറവ് സാധ്യതയുള്ള മിന്നൽ സംഭവങ്ങളുടെ വിശ്വസനീയമായ സൂചകമായി വർത്തിക്കുന്നുവെന്ന് അവരുടെ ഗവേഷണം തെളിയിച്ചതായി ഐഎസ്ആർഒ വെളിപ്പെടുത്തി.
ഇൻസാറ്റ് സീരീസ് ഉപഗ്രഹങ്ങളിൽ നിന്നുള്ള തത്സമയ നിരീക്ഷണങ്ങൾ ഉപയോഗപ്പെടുത്തി ഈ മിന്നൽ സൂചനകൾ കണ്ടെത്താനും തിരിച്ചറിയാനും ഐഎസ്ആർഒ ശ്രമിച്ചു.
പ്രവചന കൃത്യത വർദ്ധിപ്പിക്കുന്നതിനായി ഗവേഷകർ ലാൻഡ് സർഫസ് ടെമ്പറേച്ചർ (എൽഎസ്ടി), കാറ്റ് ഡാറ്റ എന്നിവയുൾപ്പെടെയുള്ള അധിക പാരാമീറ്ററുകൾ പരമാവധി ഉൾപ്പെടുത്തി.

ഈ സംവിധാനങ്ങൾ ഉപയോ​ഗിച്ച് മിന്നൽ പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ ഫലപ്രദമായി പിടിച്ചെടുക്കുകയും ഏകദേശം 2.5 മണിക്കൂർ മുൻകൂർ മുന്നറിയിപ്പോടെ മിന്നൽ പ്രവചനം സാധ്യമാക്കും എന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
ഇടിമിന്നൽ ഭൂമിക്ക് വളരെആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ സാധിക്കില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും. ഇതു വെള്ളത്തിൽ ലയിക്കുകയും പിന്നീട് മണ്ണിൽ നിന്നു വേരുകൾ ഉപയോഗിച്ച് ഈ നൈട്രജൻ വലിച്ചെടുക്കാൻ സസ്യങ്ങൾക്കു കഴിയും.
ഓസോൺ ഉൽപാദനത്തിനും ഈ മിന്നലുകൾ വഴിയൊരുക്കും. അന്തരീക്ഷ ശുദ്ധീകരണത്തിലും മിന്നലുകൾ നിർണായക പങ്കുവഹിക്കുന്നുണ്ട്. എന്നാൽ മിന്നലേൽക്കുന്നത് അത്യന്തം അപകടകരമായ കാര്യമാണ്. 1967 മുതൽ 2020 വരെയുള്ള കാലയളവിൽ ഒരു ലക്ഷത്തിലേറെപ്പേർ മിന്നലേറ്റ് ഇന്ത്യയിൽ മരണപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this