Thursday, April 16, 2026
Thursday, April 16, 2026
Homestraight angleമുത്തച്ഛന്റെ ചിതാഭസ്മം വാരിത്തിന്ന് പിഞ്ചുകുഞ്ഞ്

മുത്തച്ഛന്റെ ചിതാഭസ്മം വാരിത്തിന്ന് പിഞ്ചുകുഞ്ഞ്

Published on

മരിച്ച പ്രിയപ്പെട്ടവരുടെ ചിതാഭസ്മം പവിത്രമായി പലരും വീട്ടിൽ സൂക്ഷിക്കാറുണ്ട്. ലിവിം​ഗ് റൂമിൽ സൂക്ഷിച്ചിരുന്ന തന്റെ അച്ഛന്റെ ചിതാഭസ്മം മകൻ തിന്നതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഒരു യുവതി. ഇതിന്റെ ഒരു വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നതാഷ എമെനി എന്ന യുവതിയാണ് അച്ഛന്റെ ചിതാഭസ്മം തന്റെ കുട്ടി കഴിച്ചതിനെ കുറിച്ച് പറഞ്ഞത്. കുഞ്ഞിനെ മുറിയിൽ തനിച്ചാക്കി വസ്ത്രങ്ങൾ മാറ്റിവെക്കാൻ പോയതായിരുന്നത്രെ നതാഷ. എന്നാൽ, അവൾ തിരികെയെത്തിയപ്പോൾ, കണ്ടത് അവളുടെ ഒരു വയസ്സുള്ള മകൻ കോഹ മരിച്ചുപോയ തന്റെ പിതാവിന്റെ ചിതാഭസ്മത്തിൽ കുളിച്ച് നിൽക്കുന്നതാണ്.
മുറിയിൽ പാത്രത്തിൽ നിന്നും വീണ നിലയിൽ ചിതാഭസ്മവും കാണാം. ഇത് തന്നെ ഏറെ വേദനിപ്പിച്ചു എന്നും നതാഷ പറയുന്നു. അതിൽ ചിതാഭസ്മത്തിൽ കുളിച്ച് കുട്ടി അമ്പരന്ന് നിൽക്കുന്നത് കാണാം. ആവർത്തിച്ച് ആവർത്തിച്ച് കുട്ടി തന്റെ അച്ഛനെ തിന്നു എന്ന് യുവതി പറയുന്നതും കേൾക്കാം. ഒരുവയസ് മാത്രമുള്ള കുട്ടി ആകെ പകച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണാം. സമ്മിശ്ര പ്രതികരണങ്ങളാണ് ഈ പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this