Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesകേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കൊഴിഞ്ഞത് രണ്ടായിരത്തിലധികം സിപിഎം മെമ്പര്‍മാര്‍

കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ കൊഴിഞ്ഞത് രണ്ടായിരത്തിലധികം സിപിഎം മെമ്പര്‍മാര്‍

Published on

മധുര: കേരളത്തില്‍ ഏറ്റവും വലിയ പാര്‍ട്ടി സിപിഎം തന്നെയെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ വളര്‍ച്ച ഒട്ടും ആശാവഹമല്ലെന്ന് അംഗത്വം സംബന്ധിച്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച രേഖ വ്യക്തമാക്കുന്നു. പാര്‍ട്ടിക്ക് 500 അംഗങ്ങള്‍ തികച്ചില്ലാത്ത സംസ്ഥാനങ്ങള്‍ പോലുമുണ്ട്. ടൂറിസ്റ്റുകളുടെ പറുദീസയായ ഗോവയിലും പാര്‍ട്ടി വേരു പിടിക്കുന്നേയില്ല.
23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം 2021 ല്‍ ഗോവയിലെ പാര്‍ട്ടി അംഗ സംഖ്യ കേരളത്തിലെ ഒരു ശരാശരി പാര്‍ട്ടി അംഗത്തെ നിരാശപ്പെടുത്തുന്നതാണ്. 2021 ല്‍ ഗോവയിലെ പാര്‍ട്ടി അംഗ സംഖ്യ വെറും 45. 2022 ല്‍ അത് 45 ആയി തന്നെ തുടര്‍ന്നു. 2023 ലും 2024ലും അതേ 45 തന്നെ, കയറ്റമോ ഇറക്കമോ ഇല്ല. ഗോവ കഴിഞ്ഞാല്‍ പാര്‍ട്ടിക്ക് അല്‍പം കൂടി അംഗങ്ങളുള്ളത് ആന്‍ഡമാന്‍ നിക്കോബാറിലാണ്, 303.
മണിപ്പൂരില്‍ 827 അംഗങ്ങളും പുതുച്ചേരിയില്‍ 812 മെമ്പര്‍മാരുമാണ് പാര്‍ട്ടിക്കുള്ളത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന തമിഴ്‌നാട്ടില്‍ അംഗങ്ങളുടെ കാര്യത്തില്‍ നേരിയ വളര്‍ച്ചയുണ്ടെന്ന ആശ്വാസമുണ്ട്. 2023 ല്‍ 91,422 അംഗങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ 2024 ല്‍ അത് 93,823 ആയി വര്‍ദ്ധിച്ചു.
മറ്റൊരു അയല്‍ സംസ്ഥാനമായ കര്‍ണാടകത്തിലും പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ വളര്‍ച്ചയുണ്ട്. ഇവിടെ പാര്‍ട്ടിക്ക് 8,704 അംഗങ്ങളാണുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 108 അംഗങ്ങള്‍ ഈ സംസ്ഥാനത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. ഒരു കാലത്ത് പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന തെലങ്കാനയില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1,252 അംഗങ്ങള്‍ കുറഞ്ഞു. 38,143 ആണ് അവിടെ ആകെ പാര്‍ട്ടി മെമ്പര്‍ഷിപ്പ്.
പാര്‍ട്ടി 34 വര്‍ഷം അധികാരം കുത്തകയാക്കി വച്ചിരുന്ന പശ്ചിമ ബംഗാളില്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ 1,096 അംഗങ്ങള്‍ വര്‍ധിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ആകെ അംഗ സംഖ്യ 1,58,143 ആണ്.
പാര്‍ട്ടിക്ക് മുമ്പ് ദീര്‍ഘകാലം ഭരണമുണ്ടായിരുന്ന ത്രിപുരയില്‍ പാര്‍ട്ടി ശുഷ്‌കിച്ചുകൊണ്ടിരിക്കുകയാണ്. 44,381 ല്‍ നിന്ന് 39,626ലേക്ക് പാര്‍ട്ടി അംഗസംഖ്യ കുറഞ്ഞു. 2024 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഒരു ലോക്‌സഭാംഗത്തെ ലഭിച്ച രാജസ്ഥാനിലും പാര്‍ട്ടി അംഗ സംഖ്യ കുറയുകയാണ്. ഇവിടെ 5,232 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്.

കേരളത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ 5,64,895
ഇന്ത്യയില്‍ സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള കേരളത്തിലും പാര്‍ട്ടിയില്‍ മുന്‍വര്‍ഷത്തേതിനേക്കാള്‍ മെമ്പര്‍ഷിപ്പില്‍ കുറവുണ്ടായി. 2023 ല്‍ നിന്ന് 2024 ല്‍ എത്തുമ്പോള്‍ കേരളത്തില്‍ 2,228 പേര്‍ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞു പോയി.
2023 ല്‍ കേരളത്തില്‍ 5,67,123 അംഗങ്ങളുണ്ടായിരുന്നെങ്കില്‍ 2024 ല്‍ 5,64,895 അംഗങ്ങളായി കുറഞ്ഞു. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഇന്ന് 10,19,109 അംഗങ്ങളാണുള്ളത്.

താഴേത്തട്ടില്‍ പാര്‍ട്ടി അതീവ ദുര്‍ബ്ബലമെന്ന് പികെ ബിജു
പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക് ഗുരുതരമാണെന്നും താഴേത്തട്ടില്‍ പാര്‍ട്ടി അതീവ ദുര്‍ബ്ബലമാണെന്നും സംഘടനാ റിപ്പോര്‍ട്ടിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് കേരളത്തില്‍ നിന്നുള്ള പികെ ബിജു പറഞ്ഞു. പല സംസ്ഥാനങ്ങളിലും അംഗത്വം കുറയുന്നു. കേരളത്തില്‍ ഉള്‍പ്പെടെ ഈ പ്രശ്‌നമുണ്ട്.
പുതിയ അംഗങ്ങള്‍ വരുന്നു എന്നത് നേരാണെങ്കിലും കൊഴിഞ്ഞു പോക്ക് കൂടുന്നു. ഇത് രണ്ടും കേരളത്തിലാണ് കൂടുതല്‍. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് പാര്‍ട്ടി സമരം ചെയ്യുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നും ബിജു ആവശ്യപ്പെട്ടു.

CPM PARTY MEMBERS STATISTICS

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...