Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesക്രൈസ്തവസഭയ്‌ക്കെന്നല്ല ആർക്കും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാം-രാജീവ് ചന്ദ്രശേഖർ

ക്രൈസ്തവസഭയ്‌ക്കെന്നല്ല ആർക്കും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാം-രാജീവ് ചന്ദ്രശേഖർ

Published on

തിരുവനന്തപുരം: ഒ.ബി.സി സംവരണം ഈഴവർ ഉൾപ്പടെയുള്ള വിഭാഗങ്ങൾക്കുള്ള ഭരണഘടനാവകാശമാണ്, അതിനെ പിൻവാതിലിലൂടെ മതാടിസ്ഥാനത്തിലുള്ള സംവരണമാക്കാൻ ശ്രമിച്ചാൽ ബി.ജെ.പി എതിർക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.
ഒ.ബി.സി റിസർവേഷൻ മതാടിസ്ഥാനത്തിലാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന വികാരം ഈഴവ വിഭാഗത്തിനുണ്ട്. അതിനെ എതിർക്കാൻ അവർക്ക് അവകാശമുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പ്രസ്താവന ഏതു സാഹചര്യത്തിലാണെന്ന് അറിയില്ല.
മാദ്ധ്യമപ്രവർത്തകരോടുള്ള സുരേഷ് ഗോപിയുടെ സമീപനത്തിന്റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി സിൻസിയർ ജെന്റിൽമാനാണ് അതുമാത്രമല്ല മാദ്ധ്യമ പ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ് ബി.ജെ.പി.
ജബൽപൂർ സംഭവത്തെ വിവാദമാക്കുന്നത് പ്രീണന രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസും ഇടത് മുന്നണിയുമാണ്.
ജബൽപൂരിൽ ആക്രമണത്തിന് ഇരയായ വൈദികർക്ക് തീർച്ചയായും നീതി ഉറപ്പാക്കും. ക്രൈസ്തവ സഭകളുടെ സ്വത്തിനെപറ്റിയുള്ള ലേഖനം തെറ്റെന്ന് കണ്ടാണ് ഓർഗനൈസർ പിൻവലിച്ചത്.
ഭൂമി കൈവശം വയ്ക്കുന്നത് തെറ്റല്ല. എന്നാൽ തട്ടിയെടുക്കുന്നതാണ് തെറ്റ്. ക്രൈസ്തവസഭയ്‌ക്കെന്നല്ല ആർക്കും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള അവകാശമുണ്ട്.
നോക്കുകൂലിയുടെ കേരളമല്ല, വികസിത കേരളമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this