Thursday, April 16, 2026
Thursday, April 16, 2026
Homestraight angleവിസ തട്ടിപ്പ്; യുക്തിവാദി സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായി

വിസ തട്ടിപ്പ്; യുക്തിവാദി സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായി

Published on

ഹെൽസിങ്കി: പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനൽ ഇടമറുക് പോളണ്ടിൽ അറസ്റ്റിലായി. പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽ വച്ചായിരുന്നു സനൽ ഇടമറുകിനെ അറസ്റ്റ് ചെയ്തത്.2020 ലെ വിസ തട്ടിപ്പുകേസിൽ സനലിനെതിരെ നേരത്തെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പോളണ്ടിലെ വാർസോ മോഡ്ലിൻ വിമാനത്താവളത്തിൽവെച്ച് മാർച്ച് 28-ാം തീയതി അധികൃതർ കസ്റ്റഡിയിലെടുത്തെന്നാണ് ഫിൻലൻഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.സനൽ ഇടമറുക് അറസ്റ്റിലായതായി ഫിൻലൻഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട് .രാജ്യാന്തര കോൺഫറൻസിൽ പങ്കെടുക്കാനാണ് സനൽ പോളണ്ടിലെത്തിയത്.മതനിന്ദാ കേസിൽപ്പെട്ട് ഇന്ത്യവിട്ട സനൽ 2012 മുതൽ ഫിൻലൻഡിലായിരുന്നു താമസിച്ചിരുന്നത്. ഇന്ത്യയുടെ നിർദേശപ്രകാരം ഇന്റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനൽ ഇടമുറകിനെ പോളണ്ടിൽ വച്ച് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.പോളണ്ടിൽ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this