Friday, October 24, 2025
Friday, October 24, 2025
Homestraight angleസെന്തിൽ ബാലാജിക്കും പൊൻമുടിക്കും പകരം പുതിയവർ; തമിഴ്നാട് മന്ത്രിസഭ പുനസംഘടിപ്പിച്ചു

സെന്തിൽ ബാലാജിക്കും പൊൻമുടിക്കും പകരം പുതിയവർ; തമിഴ്നാട് മന്ത്രിസഭ പുനസംഘടിപ്പിച്ചു

Published on

തമിഴ്നാട്ടിൽ മന്ത്രിസഭാ പുനസംഘടനയ്ക്ക് ഗവർണറുടെ അംഗീകാരം. പുനസംഘടനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ശുപാർശ ചെയ്തിരുന്നു. പിന്നാലെ ഗവർണർ ആർഎൻ രവി അംഗീകാരം നൽകുകയായിരുന്നു.
വൈദ്യുതി, എക്സൈസ് മന്ത്രി ആയിരുന്ന വി സെന്തിൽ ബാലാജി, വനം-ഖാദി മന്ത്രി ഡോ. കെ പൊൻമുടി എന്നിവർ രാജിവച്ചതിനെ തുടർന്നാണ് തമിഴ്നാട്ടിൽ മന്ത്രിസഭ പുനസംഘടന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീം കോടതി മുന്നറിയിപ്പിനെ തുടർന്നാണ് സെന്തിൽ ബാലാജിക്ക് മന്ത്രി സ്ഥാനം നഷ്ടമായത്. അതേസമയം, അടുത്തിടെ വിവാദങ്ങൾക്ക് കാരണമായ ചില അപകീർത്തി പരാമർശങ്ങളാണ് പൊൻമുടിക്ക് മന്ത്രി കസേര നഷ്ടമാകാൻ കാരണമായത്.
രാജ്ഭവൻ പുറപ്പെടുവിച്ച പ്രഖ്യാപനമനുസരിച്ച്, ഗതാഗത മന്ത്രിയായ എസ്എസ് ശിവശങ്കറിന് വൈദ്യുതി വകുപ്പിൻ്റെ അധിക ചുമതല കൂടി നൽകിയിട്ടുണ്ട്. ഭവന, നഗരവികസന മന്ത്രിയായിരുന്ന എസ്. മുത്തുസാമിക്കാണ് എക്സൈസ് വകുപ്പിൻ്റെ അധിക ചുമതല. ക്ഷീര വികസന വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആർഎസ് രാജകണ്ണപ്പൻ ഇനി വനം-ഖാദി വകുപ്പുകളുടെ ചുമതല വഹിക്കും.
ഈ പുനഃസംഘടനകൾക്ക് പുറമേ, പത്മനാഭപുരത്ത് നിന്നുള്ള എംഎൽഎ ടി. മനോ തങ്കരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. ഈ ശുപാർശ ഗവർണറും അംഗീകരിച്ചു. പുതുതായി നിയമിതരായ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് 2025 ഏപ്രിൽ 28 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ചെന്നൈയിലെ രാജ്ഭവനിൽ നടക്കും.

Latest articles

ഗുമ്മടി നർസയ്യയായി ശിവരാജ് കുമാർ

ആന്ധ്ര രാഷ്ട്രീയത്തിലെ കരുത്തുറ്റ ശബ്ദവും ജനകീയ നേതാവുമായിരുന്ന ഗുമ്മടി നർസയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ഗുമ്മടി നർസയ്യ എന്ന പേരിൽ...

ഈ സ്നേഹമാണ് കണ്ണുതുറപ്പിക്കേണ്ടത്, ഈ ത്യാഗമാണ് ഏറ്റുപാ​ടേണ്ടത്

പ്രായമായ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലും തെരുവോരത്തും ഉപേക്ഷിക്കുകയാണ് പലരും. എന്നാൽ കര്‍ണാടകയിലെ കുഗ്രാമത്തില്‍നിന്ന് മാതൃസ്‌നേഹത്തിന്‍റെ വറ്റാത്ത മാതൃകയാവുകയാണ് സദാശിവ. കർണാടക...

വിവാദങ്ങൾ തൊടാത്ത ഇന്ത്യയുടെ ബാഹുബലി

ബാഹുബലി എന്ന ചിത്രത്തിനു ശേഷം പ്രഭാസ് എന്ന താരത്തിന്‍റെ മൂല്യം പതിന്മടങ്ങ് വർദ്ധിക്കുകയും അദ്ദേഹത്തിന്‍റെ ചലച്ചിത്രങ്ങൾക്ക് അന്തർദേശീയ പ്രതിച്ഛായ...

പട്ടിണി മാറാതെ ഗാസ

പശ്ചിമേഷ്യൻ സംഘർഷം കെട്ടടങ്ങിയിട്ടും പട്ടിണി വിട്ടുമാറാതെ ഗാസയിലെ കുടുംബങ്ങൾ. വെടിനിർത്തൽ നിലവിൽ വന്നിട്ടും ഗാസയിലേക്ക് നൽകുന്ന സഹായത്തിൻ്റെ അളവിൽ...

More like this