സമാധാനത്തിനുള്ള നോബേൽ നേടി വെനസ്വെലയിലെ ആക്ടിവിസ്റ്റ് മരിയ കൊറീന മച്ചാഡോ. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങൾക്കുമായുള്ള പോരാട്ടങ്ങൾ പരിഗണിച്ചാണ് അംഗീകാരമെന്ന് പുരസ്കാര നിർണയ സമിതി അറിയിച്ചു. വെനസ്വേലയിലെ ജനാധിപത്യ പ്രവർത്തകയും പ്രതിപക്ഷ നേതാവുമാണ് മരിയ കൊറീന മച്ചാഡോ. വെനസ്വേലയിൽ ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിക്കാനുള്ള സമാധാനപരമായ പോരാട്ടം നയിച്ചതിനുമുള്ള അംഗീകാരമായാണ് ഈ പുരസ്കാരം.
‘ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടി വെനസ്വേലൻ ജനതയ്ക്കുവേണ്ടി നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങൾക്കും, രാജ്യത്ത് ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റത്തിനായി നടത്തിയ പോരാട്ടങ്ങൾക്കും മാരിയ കൊറീന മച്ചാഡോയ്ക്ക് 2025-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകാൻ നോർവീജിയൻ നൊബേൽ കമ്മിറ്റി തീരുമാനിച്ചു.’ – നൊബേൽ കമ്മിറ്റി അറിയിച്ചു.
വെനസ്വേലയുടെ ഉരുക്കു വനിത എന്നാണ് മരിയ അറിയപ്പെടുന്നത്. സമാധാനത്തിനുള്ള നൊബേൽ ലഭിക്കുന്ന ഇരുപതാമത് വനിതയാണ് മരിയ. 2011 മുതൽ 2014 വരെ വെനസ്വേലയുടെ നാഷണൽ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗമായിരുന്നു. ലാറ്റിനമേരിക്കയിൽ അടുത്തിടെയുണ്ടായ ജനാധിപത്യ പ്രക്ഷോഭങ്ങളുടെ മുൻനിരയിലെ ഏറ്റവും കരുത്തുറ്റ നേതാക്കളിൽ ഒരാളാണ് മരിയ കൊറീന. വെനസ്വേലയിലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2002ലാണ് മരിയ രാഷ്ട്രീയത്തിലെത്തുന്നത്. അലക്‌സാൻഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തിൽ സജീവമായ മരിയ പിന്നീട് വെന്റെ വെനസ്വേല പാർട്ടിയുടെ ദേശീയ കോർഡിനേറ്ററായി. 2018ൽ ബിബിസി തെരഞ്ഞെടുത്ത ലോകത്തെ 100 ശക്തയായ വനിതകളിൽ ഒരാളാണ്. ഈ വർഷം ലോകത്തെ സ്വാധീനിച്ച 100 വനിതകളെ ടൈം മാഗസിൻ തെരഞ്ഞെടുത്തതിലും മരിയ ഉൾപ്പെട്ടിരുന്നു.
പുരസ്‌കാരം തന്റേതായിരിക്കണമെന്ന് വിശ്വസിക്കുന്നുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകളാണ് സമാധാന നൊബേല്‍ പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കിയത്. കഴിഞ്ഞ ദിവസം ‘ദി പീസ് പ്രസിഡന്റ്’ എന്ന അടിക്കുറിപ്പോടെ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം വൈറ്റ്ഹൗസ് പങ്കുവെച്ചിരുന്നു.ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതുവരെ യുഎസിലെ നാല് പ്രസിഡന്റുമാര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഒരു യുഎസ് വൈസ് പ്രസിഡന്റിനും പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ടായിരുന്നു.
കഴിഞ്ഞദിവസം സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നൊഹോർകായ്ക്ക് ലഭിച്ചിരുന്നു. ക്വാണ്ടം മെക്കാനിക്‌സിനെ പുതിയ തലത്തിൽ എത്തിച്ചതിന് ജോൺ ക്ലാർക്ക്, മൈക്കൽ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവർ 2025-ലെ ഭൗതിക ശാസ്ത്ര നൊബേൽ നേടി.ജ സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്.
നൊബേല്‍ ലഭിക്കാന്‍ ബരാക് ഒബാമ ഒന്നും ചെയ്തിട്ടില്ല- ട്രംപ്
സമാധാനത്തിനുള്ള നൊബേല്‍ ലഭിക്കാന്‍ തനിക്ക് എല്ലാ അര്‍ഹതയുമുണ്ടെന്ന് ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയില്‍ സമാധാനം കൊണ്ടുവരുന്നതടക്കം എട്ട് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് അവസാനിപ്പിച്ചുവെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ട്രംപിന്റെ അവകാശവാദങ്ങള്‍.
നൊബേല്‍ ലഭിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ വിമര്‍ശിക്കാനും ട്രംപ് മറന്നില്ല. നൊബേല്‍ ലഭിക്കാന്‍ ബരാക് ഒബാമ ഒന്നും ചെയ്തിട്ടില്ലെന്നും രാജ്യത്തെ നശിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ട്രംപിന്റെ വിമര്‍ശനം. താന്‍ ഇടപെട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് ഒരു അവാര്‍ഡ് മോഹിച്ചല്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.
സമാധാനത്തിനുള്ള നൊബേല്‍ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് പുരസ്‌കാര മോഹം വീണ്ടും ട്രംപ് വെളിപ്പെടുത്തിയത്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ, ഇലോണ്‍ മസ്‌ക്, പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരും ട്രംപിനൊപ്പം പട്ടികയിലുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പ്രഖ്യാപനം.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, കംബോഡിയന്‍ പ്രധാനമന്ത്രി ഹണ്‍ മാനറ്റ്, യുഎസിലെ നിയമനിര്‍മാതാക്കള്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ എന്നിവരാണ് ഇത്തവണ ട്രംപിനെ നോമിനേറ്റ് ചെയ്തത്. നേരത്തേയും ട്രംപ് നൊബേലിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രസിഡന്റായി ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഒബാമയ്ക്ക് നൊബേല്‍ ലഭിച്ചത്. ഒന്നും ചെയ്യാതെയാണ് അദ്ദേഹത്തിന് പുരസ്‌കാരം കിട്ടിയത്. എന്തിന് തിരഞ്ഞെടുക്കപ്പെട്ടു എന്നു പോലും അദ്ദേഹത്തിന് അറിയില്ല. അമേരിക്കയെ നശിപ്പിക്കുകയല്ലാതെ മറ്റൊന്നും അദ്ദേഹം ചെയ്തിട്ടില്ല. ഒന്നും ചെയ്യാത്തതിനായിരുന്നു പുരസ്‌കാരം.
എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചയാളാണ് താന്‍. അങ്ങനെ ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ട്രംപ് തന്റെ അവകാശവാദത്തിന്റെ പുറത്ത് നൊബേല്‍ ലഭിക്കുമോ എന്നതില്‍ സംശയവും പ്രകടിപ്പിച്ചു. ഇങ്ങനെയൊക്കെയാണെങ്കിലും അവര്‍ ചെയ്യാനുള്ളത് അവര്‍ ചെയ്യും. എന്തായാലും കുഴപ്പമില്ല. അവാര്‍ഡിനു വേണ്ടിയല്ല താന്‍ ഇതൊന്നും ചെയ്തത്. ഒരുപാട് ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.