ധ്യാന്‍ ശ്രീനിവാസന്‍ പ്രണയനായകനായി എത്തുന്ന ഒരു വടക്കന്‍ തേരോട്ടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്‍റെ ബാനറിൽ എ. ആർ. ബിനു രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദില്‍ന രാമകൃഷ്‌ണനാണ് ധ്യാനിന്‍റെ പ്രണയിനിയായി എത്തുന്നത്. അനുരാഗിണി ആരാധികേ …എന്നു തുടങ്ങുന്ന ഒരു യുഗ്മഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
കരിയറിൽ ഇതുവരെ കാണാത്ത പ്രണയഭാവവുമായിട്ടാണ് ധ്യാൻ ഇത്തവണ എത്തിയിരിക്കുന്നത്. ഈ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാറിയിരിക്കുകയാണ്.
ഇന്ന് ഇന്ത്യന്‍ സിനിമയില്‍ തന്നെ യുവാക്കളുടെ ഹരമായി മാറിയിരിക്കുന്ന സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ തന്‍റെ ഓഫീഷ്യല്‍ പേജിലൂടെയാണ് ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്.
ദൃശ്യഭംഗി ഏറെയുള്ള മനോഹരമായ ഈ ഗാനത്തിലെ പ്രണയാതുരമായ വരികൾ കൊണ്ട് ആസ്വാദകരെ വീണ്ടും വിസ്‌മയിപ്പിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. പ്രശസ്‌ത ഗായകൻ പി.ഉണ്ണി കൃഷ്‌ണന്‍റെ മകൻ വസുദേവ് കൃഷ്‌ണയുടെ പിന്നണി ഗാനരംഗത്തേക്കുള്ള അരങ്ങേറ്റ ഗാനം കൂടിയാണിത്.വസുദേവിനൊപ്പം നിത്യ മാമ്മൻ്റെ പ്രണയം തുളുമ്പുന്ന ശബ്ദവും ഈ ഗാനത്തെ ഏറെ പ്രിയപ്പെട്ടതാക്കുന്നു.
മലയാളികൾ ഏറ്റു പാടിയ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകിയ ബേണിഇഗ്നേഷ്യസ് ടീമിലെ ബേണിയും അദ്ദേഹത്തിൻറെ മകൻ ടാൻസനും ചേര്‍ന്നാണ് ഈണം പകര്‍ന്നിരിക്കുന്നത്.
അഭ്യസ്‌ത വിദ്യനായിട്ടും സാധാരണക്കാരനായി ഒരു ഓട്ടോറിക്ഷാ തൊഴിലാളിയായ യുവാവിന്‍റെ ജീവിത കഥയാണ് മലബാറിന്‍റെ പശ്ചാത്തലത്തിലൂടെ തികച്ചും റിയസ്റ്റിക്കായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സനു അശോക് ആണ്.
https://www.youtube.com/channel/UCoRF8GByEjmM_yHwUGIDGyQ
മാളവികാ മേനോൻ, ധർമ്മജൻ ബോൾഗാട്ടി വിജയകുമാർ, സോഹൻ സീനുലാൽ, സുധീർ പറവൂർ, സലിം ഹസ്സൻ (മറിമായം ഫെയിം ആനന്ദ്, രാജേഷ് കേശവ് , രാജ് കപൂർ (തുറുപ്പുഗുലാൻ ഫെയിം) ദിനേശ് പണിക്കർ, ദിലീപ് മേനോൻ,നാറായണൻ നായർ, കിരൺ കുമാർ, അംബികാ മോഹൻ,സംവിധായകൽ മനു സുധാകർ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വടകര, കോഴിക്കോട് ഒറ്റപ്പാലം ഭാഗങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. നവംബറില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും.
കോ-പ്രൊഡ്യൂസേഴ്‌സ് – സൂര്യ എന്ന്.സുഭാഷ്, ജോബിൻ വർഗീസ്, ഹസീന എസ്. കാനമാണ് മറ്റൊരു ഗാനരചയിതാവ്. ഛായാഗ്രഹണം – പവി.കെ. പവൻ , എഡിറ്റിംഗ് – ജിതിൻ, കലാസംവിധാനം – ബോബൻ, മേക്കപ്പ് – സനൂപ് രാജ്, കോസ്റ്റ്യും ഡിസൈൻ- സൂര്യ ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വിഷ്ണു ചന്ദ്രന്‍, സ്റ്റിൽസ് – ഷുക്കു പള്ളിപ്പറമ്പിൽ, പ്രൊജക്റ്റ് ഡിസൈനർ – അമൃതാ മോഹൻ, പ്രൊഡക്ഷൻ മാനേജേഴ്സ് – ജോമോൻ ജോയ് ചാലക്കുടി, റമീസ് കബീർ,പ്രൊഡക്ഷൻ കൺട്രോളർ – എസ് കെ. എസ്‌തപ്പാന്‍, പി ആര്‍ ഒ വാഴൂർ ജോസ്, എ എസ് ദിനേശ്, ഐശ്വര്യ രാജ്.