Wednesday, October 22, 2025
Wednesday, October 22, 2025
Homeviralഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം ഈ ആഴ്‌ച വാഷിങ്ടണിലേക്ക്

ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം ഈ ആഴ്‌ച വാഷിങ്ടണിലേക്ക്

Published on

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ (BTA) ആദ്യ ഘട്ടം സമാപനത്തിലേക്ക്. സമയപരിധിക്കുള്ളിൽ കരാർ ചര്‍ച്ചകള്‍ പൂർത്തീകരിക്കുന്നതിൽ ഇരുപക്ഷവും ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിച്ചതായി സർക്കാർ വൃത്തങ്ങൾ അഭിപ്രായപ്പെട്ടു. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കരാറിൻ്റെ പ്രാരംഭ ഘട്ടം അന്തിമമാക്കുന്നതിനും വേണ്ടിയുള്ള ചർച്ചകൾക്കായി ഒരു ഉന്നതതല ഇന്ത്യൻ വ്യാപാര പ്രതിനിധി സംഘം ഈ ആഴ്‌ച വാഷിങ്ടണിലേയ്‌ക്ക് പോകും.
“യുഎസുമായുള്ള ചർച്ചകൾ നല്ല രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഉഭയകക്ഷി വ്യാപാര കരാറിൻ്റെ ആദ്യ ഘട്ടം നിശ്ചിത സമയത്തിനുള്ളിൽ അവസാനിക്കുമെന്ന് ഇരുപക്ഷവും പ്രതീക്ഷിക്കുന്നു,” സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഊർജ്ജ സഹകരണം പരസ്‌പര താത്‌പര്യമുള്ള ഒരു മേഖലയായി തുടരുന്നുവെന്നും, യുഎസ് സ്ഥാപനങ്ങളുമായുള്ള ദീർഘകാല എൽഎൻജി സംഭരണവും പുനരുപയോഗ ഊർജ്ജ സഹകരണവും വർദ്ധിപ്പിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്നും സ്രോതസുകൾ അഭിപ്രായപ്പെട്ടു.
പ്രധാന വിപണി പ്രശ്‌നങ്ങൾ, നിയന്ത്രണ സഹകരണം, ഊർജ്ജ- സാങ്കേതിക മേഖലകളിലെ വ്യാപാരം വികസിപ്പിക്കൽ എന്നിവയിലായിരിക്കും വരാനിരിക്കുന്ന ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന വ്യാപാര ബന്ധത്തിൻ്റെ ഭാഗമായി അമേരിക്കയിൽ നിന്നുള്ള പ്രകൃതിവാതകത്തിൻ്റെയും പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകളുടെയും ഇറക്കുമതി വർദ്ധിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
ഇന്ത്യ പുതിയ വഴികൾ പര്യവേക്ഷണം ചെയ്യുന്നു. യുഎസിൽ നിന്ന് കൂടുതൽ ഗ്യാസും പുനരുപയോഗ ഊർജവും വാങ്ങുന്നതു വഴി ഇത് ശുദ്ധമായ ഊർജ്ജ പരിവർത്തന ലക്ഷ്യങ്ങളുമായി യോജിക്കുകയും ഊർജ്ജ സ്രോതസുകളെ വൈവിധ്യവത്കരിക്കാൻ സഹായിക്കുകയും ചെയ്യുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, കാർബൺ ബോർഡർ അഡ്‌ജസ്റ്റ്‌മെൻ്റ് മെക്കാനിസം (CBAM) സംബന്ധിച്ച കാര്യങ്ങളിലും സ്റ്റീൽ, ഓട്ടോ, കാർഷിക മേഖലകളിലെ വ്യാപാര ആശങ്കകളിലും ഇപ്പോഴും തീർപ്പുകൽപ്പിക്കാനുണ്ട്.
അതേസമയം, സ്വതന്ത്ര വ്യാപാര കരാറിനായുള്ള യൂറോപ്യൻ യൂണിയനുമായുള്ള (FTA) ഇന്ത്യയുടെ സമാന്തര ചർച്ചകളും പുരോഗമിക്കുകയാണ്, എന്നിരുന്നാലും ചില പ്രധാന പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല.” യൂറാപ്യൻ യൂണിയനുമായുമായുള്ള ചർച്ചകൾ നന്നായി പുരോഗമിക്കുന്നുണ്ട്. വ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും സ്വതന്ത്ര വ്യാപാര കരാർ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി മറ്റൊരു റൗണ്ട് ചർച്ചകൾക്കായി ഈ മാസം അവസാനത്തോടെ ഇന്ത്യൻ വ്യാപാര സംഘം ബ്രസൽസിലേക്ക് പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിയന്ത്രണ, താരിഫ് ആശങ്കകൾ സന്തുലിതമായി പരിഹരിക്കാൻ ഇരുപക്ഷവും പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.” ബന്ധപ്പെട്ട വ്യാപാര നടപടികൾ ഉൾപ്പടെ എല്ലാ ശ്രദ്ധേയമായ കാര്യങ്ങളിലും ഇന്ത്യൻ പക്ഷം യൂറോപ്യൻ യൂണിയനുമായി ക്രിയാത്മകമായി ഇടപഴകുന്നു,” ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ, കൂടുതൽ വിപണി പ്രവേശനവും നിയന്ത്രണ പ്രവചനക്ഷമതയും നൽകുന്ന ഒരു കരാർ അവസാനിപ്പിക്കാൻ ഇരുപക്ഷവും താൽപ്പര്യപ്പെടുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഭൗമരാഷ്ട്രീയ, വ്യാപാര ചലനാത്മകതകൾക്കിടയിൽ ആഗോള സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ സുരക്ഷിതമാക്കുന്നതിനുമുള്ള ഇന്ത്യയുടെ വിശാലമായ തന്ത്രത്തിൻ്റെ ഭാഗമായാണ് യുഎസുമായും യൂറോപ്യൻ യൂണിയനുമായും ഉള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾ.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....