Wednesday, October 22, 2025
Wednesday, October 22, 2025
Homelifestyleകുതിപ്പ് തുടർന്ന് കാന്താര, നേടിയത് ആഗോളതലത്തില്‍ 717.5 കോടി

കുതിപ്പ് തുടർന്ന് കാന്താര, നേടിയത് ആഗോളതലത്തില്‍ 717.5 കോടി

Published on

ഋഷഭ് ഷെട്ടിയുടെ കാന്താരാ ചാപ്‌റ്റര്‍ 1 ന് തുടക്കം മുതല്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം റിലീസായി രണ്ടാഴ്‌ച കഴിയുമ്പോഴും ബോക്‌സ് ഓഫിസില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. ഇതുവരെ ആഗോളതലത്തില്‍ 717.5 കോടി എന്നാണ് ഔദ്യോഗിക കണക്കുകള്‍. എക്കാലത്തേയും ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ മികച്ച 20 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടികയിലാണ് സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
ദസറ റിലീസായാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. രണ്ടാഴ്‌ചയ്ക്കുള്ളില്‍ തന്നെ ലോകമെമ്പാടുമായി 717.50 കോടി രൂപയാണ് ഇതുവരെ ഗ്രോസ് ബോക്‌സ് ഓഫിസ്(GBOC) നേടിയത്. നിര്‍മാതാക്കളായ ഹോംബാലെ പ്രൊഡക്ഷന്‍സാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
ഇന്ത്യയില്‍ നിന്ന് 15 ദിവസം കൊണ്ട് നേടിയത് 579.5 കോടി ഗ്രോസ് കലക്ഷന്‍ ആണ്. ഓവര്‍ സീസില്‍ നിന്ന് 101.5 കോടി രൂപയാണ്.
15 ാം ദിവസം കൊണ്ട് 152.65 കോടി രൂപയാണ് കന്നഡയില്‍ നിന്ന് മാത്രം നേടിയത്. തെലുഗുവില്‍ നിന്ന് 81.7 കോടി രൂപയും ഹിന്ദിയില്‍ നന്ന് 163 കോടി രൂപയുമാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദിയില്‍ വന്‍ സ്വകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. റിലീസായി ആദ്യ ദിനത്തില്‍ തന്നെ 18 കോടി രൂപ ഹിന്ദിയില്‍ നിന്ന് മാത്രമായി ലഭിച്ചിരുന്നു. അതേസമയം മലയാളത്തില്‍ 38.1 കോടിരൂപയും തമിഴില്‍ നിന്ന് 49.8 രൂപയുമാണ് ലഭിച്ചത്.
ദീപാവലി ഉത്സവ സീസണില്‍ വരുമാനം വീണ്ടും വര്‍ധിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ബൈസണ്‍, ഡ്യൂഡ്, ഡീസല്‍, പെറ്റ് ഡിറ്റക്‌റ്റീവ് എന്നി ചിത്രങ്ങളും ദീപാവലി റിലീസായി തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്. മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രകടനം തന്നെ ചിത്രം കാഴ്‌ച വയ്ക്കുമെന്നാണ് ട്രാക്കര്‍മാര്‍ കരുതുന്നത്.
2022 ല്‍ പുറത്തിറങ്ങിയ വിജയ ചിത്രമായ കാന്താരയുടെ പ്രീക്വല്‍ ആണ് കാന്താര ചാപ്റ്റര്‍ 1. രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ, പ്രകാശ് തുമിനാട്, പ്രമോദ് ഷെട്ടി, നവീൻ ഡി പാഡിൽ, രാകേഷ് പൂജാരി, ദീപക് റായ് പനാജെ, ഹരിപ്രശാന്ത് എംജി, മൈം രാംദാസ്, ബാല രാജ്വാഡി, സമ്പത്ത് റാം എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജനീഷ് ലോക്‌നാഥിന്‍റെയും അരവിന്ദ് കശ്യപിന്‍റെയും സംഗീതവും ഛായാഗ്രഹണവും പ്രേക്ഷകര്‍ എടുത്തു പറയുന്നുണ്ട്.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this