Wednesday, October 22, 2025
Wednesday, October 22, 2025
Homestraight angle12 ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ കോച്ചു കൂടി

12 ട്രെയിനുകളില്‍ ഓരോ സ്ലീപ്പര്‍ കോച്ചു കൂടി

Published on

ഈ ദീപാവലി അവധിക്കാലത്ത് യാത്രയ്ക്ക് ടിക്കറ്റ് വെയിറ്റിങ് ലിസ്റ്റ് ആയി എന്നു കരുതി നിരാശയരായവര്‍ക്ക് സന്തോഷ വാര്‍ത്ത. ഉത്സവ കാലത്തെ തിരക്കു കണക്കിലെടുത്ത് 14 ദീര്‍ഘ ദൂര ട്രെയിനുകളില്‍ റെയില്‍വേ ഒരു അധിക സ്ലീപ്പര്‍ കോച്ചു കൂടി ഏര്‍പ്പെടുത്തിയതായി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഒക്ടോബര്‍ 16, 18, 20 തീയതികളില്‍ വൈകിട്ട് 3.20ന് യാത്ര തിരിക്കുന്ന കോട്ടയം വഴിയുള്ള എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍(നമ്പര്‍ 12695) സൂപ്പര്‍ ഫാസ്റ്റ്

ഒക്ടോബര്‍ 17, 19, 21 തീയതികളില്‍ വൈകിട്ട് 5.15ന് യാത്ര തിരിക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍- എംജിആര്‍ ചെന്നൈ സെന്‍ട്രല്‍(നമ്പര്‍ 12696) സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്

ഒക്ടോബര്‍ 17, 20 തീയതികളില്‍ വൈകിട്ട് 4.15ന് യാത്ര തിരിക്കുന്ന കാരൈക്കല്‍-എറണാകുളം ജംഗ്ഷന്‍ (നമ്പര്‍ 16187) എക്‌സ്പ്രസ്

ഒക്ടോബര്‍ 18, 21 തീയതികളില്‍ രാത്രി 10.25ന് യാത്ര തിരിക്കുന്ന എറണാകുളം ജംഗ്ഷന്‍-കാരൈക്കല്‍(നമ്പര്‍ 16188) എക്‌സ്പ്രസ്

ഒക്ടോബര്‍ 16, 21 തീയതികളില്‍ യാത്ര തിരിക്കുന്നു തിരുവനന്തപുരം സെന്‍ട്രല്‍-രാമേശ്വരം (നമ്പര്‍ 16344) അമൃത എക്‌സ്പ്രസ്

ഒക്ടോബര്‍ 17, 22 തീയതികളില്‍ യാത്ര തിരിക്കുന്ന രാമേശ്വരം- തിരുവനന്തപുരം സെന്‍ട്രല്‍(നമ്പര്‍ 16344) അമൃത എക്‌സ്പ്രസ്

ഒക്ടോബര്‍ 16, 18, 20 തീയതികളില്‍ വൈകിട്ട് 5.40ന് യാത്ര തിരിക്കുന്ന മംഗലുരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍(നമ്പര്‍ 16603) മാവേലി എക്‌സ്പ്രസ്

ഒക്ടോബര്‍ 17,19, 21 തീയതികളില്‍ രാത്രി 7.25 ന് യാത്ര പുറപ്പെടുന്ന തിരുവനന്തപുരം സെന്‍ട്രല്‍-മംഗലുരു സെന്‍ട്രല്‍ (നമ്പര്‍ 16604) മാവേലി എക്‌സ്പ്രസ്

ഒക്ടോബര്‍ 16, 21 തീയതികളില്‍ രാത്രി 8.55 ന് യാത്ര പുറപ്പെടുന്ന എംജിആര്‍ ചെന്നൈ സെന്‍ട്രല്‍-ആലപ്പുഴ (നമ്പര്‍ 22639) എക്‌സ്പ്രസ്

ഒക്ടോബര്‍ 17, 22 തീയതികളില്‍ വൈകിട്ട് 3.20ന് യാത്ര പുറപ്പെടുന്ന ആലപ്പുഴ-എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ (നമ്പര്‍ 22640) എക്‌സ്പ്രസ്

ഒക്ടോബര്‍ 17ന് ഉച്ചയ്ക്ക് 1.45 ന് യാത്ര പുറപ്പെടുന്ന കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075)തിരുവനന്തപുരം-കോഴിക്കോട്(12706) ജനശതാബ്ദി എക്‌സ്പ്രസ്.

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി
തിരുവനന്തപുരം– മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടാൻ റെയിൽവേ ബോർഡ് അനുമതി നല്‍കിയത് കഴിഞ്ഞ ദിവസമായിരുന്നു. രാത്രി 8.30ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേ ദിവസം ഉച്ചയ്ക്കു 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തു നിന്ന് ഉച്ചയ്ക്കു 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും.

Latest articles

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....

കല്ലുത്താൻ കടവിലെ അഞ്ചര ഏക്കറിൽ ന്യൂ പാളയം മാർക്കറ്റ്‌; പ്രതിഷേധം, ഉദ്ഘാടനം

അത്യാധുനിക സംവിധാനങ്ങളോടെ കോഴിക്കോട് കല്ലുത്താൻ കടവിൽ നിർമാണം പൂർത്തിയാക്കിയ 'ന്യൂ പാളയം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ്' മുഖ്യമന്ത്രി...

More like this

ബിഹാറില്‍ എൻഡിഎക്കെതിരെ ഒറ്റക്കെട്ട് -ഗഹ് ലോട്ട്

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാസഖ്യത്തിൽ വിള്ളലുണ്ടെന്ന ആരോപണം തള്ളി മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ...

കത്തിപ്പടരാൻ കളങ്കാവൽ; മിന്നൽപ്പിണറായി മമ്മുക്ക

മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ...

ഗെറ്റ് സെറ്റ് ഇനി ഗോ

സ്‌കൂള്‍ കായികമേളയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര തുടക്കം. ഇതു രണ്ടാം തവണയാണ് സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽ ഒരുങ്ങുന്നത്....