Thursday, April 16, 2026
Thursday, April 16, 2026
Homeheadlinesബിഹാര്‍: വീണ്ടും മുഖ്യമന്ത്രിയാവാൻ നിതീഷ് കുമാർ

ബിഹാര്‍: വീണ്ടും മുഖ്യമന്ത്രിയാവാൻ നിതീഷ് കുമാർ

Published on

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതീഷ് കുമാറിനെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ജനാധിപത്യ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ പ്രധാനമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്‍റെ ഗ്രാമമായ സമസ്‌തിപൂരില്‍ പൊുസമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. മോദിയുടെ ആദ്യത്തെ റാലിയാണ് ബിഹാറില്‍ നടന്നത്.
ആദ്യം കര്‍പ്പൂരി ഠാക്കൂറിന്‍റെ ഗ്രാമത്തിലെത്തിയ മോദി അദ്ദേഹത്തിന്‍റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തി. ആര്‍ജെഡിക്കെതിരെ രൂക്ഷമായ ആക്രമണമാണ് മോദി തന്‍റെ പ്രസംഗത്തിലുടനീളം നടത്തിയത്. ജനാധിപത്യത്തിന്‍റെ മഹത്തായ ഉത്സവത്തിന്‍റെ കാഹളമാണ് മുഴങ്ങിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മോദി ബിഹാര്‍ ജനത വീണ്ടും എന്‍ഡിഎ സര്‍ക്കാര്‍ എന്ന ആവശ്യമാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അവകാശപ്പെട്ടു. സമസ്‌തിപൂരിലും ബെഗുസരായിയിലും മോദി ഇന്ന് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നുണ്ട്.
ബിഹാര്‍ കാട്ടുരാജിന്‍റെ ആളുകളെ അകറ്റി നിര്‍ത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങള്‍ ഇപ്പോള്‍ ജിഎസ്‌ടി സേവിങ്സ് ഫെസ്റ്റിവല്‍ ആഘോഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഛാഠ് പൂജ ആഘോഷിക്കാനുള്ള തിരക്കിനിടയിലും ഇത്രയും ജനങ്ങള്‍ ഇവിടെ തടിച്ച് കൂടിയിരിക്കുന്നു. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ ബിഹാറിന് വീണ്ടും വേഗത കൂടുമെന്നും മോദി അവകാശപ്പെട്ടു.
എന്‍ഡിഎ സര്‍ക്കാര്‍ ഇന്‍റര്‍നെറ്റ് താങ്ങാനാകുന്ന വിധത്തിലാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത്രയും വെളിച്ചമുള്ളപ്പോള്‍ നിങ്ങള്‍ക്ക് റാന്തല്‍ വിളക്കിന്‍റെ ആവശ്യമുണ്ടോയെന്ന് ആര്‍ജെഡിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തെ പരിഹസിച്ച മോദി ബിഹാറിന് റാന്തലും കൂട്ടുകാരും ആവശ്യമില്ലെന്നും പറഞ്ഞു. റാലിക്കെത്തിയ ജനങ്ങളോട് മൊബൈല്‍ ഫോണുകളിലെ ടോര്‍ച്ച് തെളിക്കാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
ഭാരത രത്നജേതാവായ കര്‍പ്പൂരി ഠാക്കൂര്‍ ദുര്‍ബല വിഭാഗങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ സുപ്രധാന പങ്ക് വഹിച്ചെന്നും അത് തങ്ങളെയെല്ലാം പ്രചോദിപ്പിച്ചെന്നും മോദി പഞ്ഞു.
കയ്യില്‍ ഭരണഘടനയുമായി നടക്കുന്നവര്‍ ജനങ്ങളെ വഴി തെറ്റിക്കാന്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചു. രാഹുല്‍ഗാന്ധിയെ നേരിട്ട് പരാമര്‍ശിക്കാതെ ആയിരുന്നു ആരോപണം. ഒബിസിക്ക് ഭരണഘടന പദവിയെന്ന ആവശ്യം എന്‍ഡിഎ സര്‍ക്കാര്‍ നിറവേറ്റുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പുത്തന്‍ വിദ്യാഭ്യാസ നയം പ്രാദേശിക ഭാഷയിലുള്ള പഠനത്തിന് ഊന്നല്‍ നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ജെഡിയും കോണ്‍ഗ്രസും അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു. അവരുടെ നേതാക്കള്‍ ഇപ്പോള്‍ ജാമ്യത്തില്‍ പുറത്ത് വന്നിരിക്കുകയാണ്. കര്‍പ്പൂരി ഠാക്കൂറിന്‍റെ ജനനായക പദവി കട്ടെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഇക്കുറി എല്ലാ റെക്കോര്‍ഡുകളും ഭേദിക്കുമെന്നും മോദി അവകാശപ്പെട്ടു. കോണ്‍ഗ്രസും ആര്‍ജെഡിയും നിതീഷ് കുമാര്‍ സര്‍ക്കാരിന് നിരവധി തടസങ്ങള്‍ സൃഷ്‌ടിച്ചെന്നും മോദി ആരോപിച്ചു.
അതേ സമയം ചൊവ്വാഴ്‌ച പ്രകടന പത്രിക പുറത്തിറക്കി പ്രചാരണത്തില്‍ സജീവമാകാനാണ് മഹാസഖ്യത്തിന്‍റെ തീരുമാനം. രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്‍റെയും സംയുക്ത റാലിയും ആസൂത്രണം ചെയ്‌തിട്ടുണ്ട്.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...