Thursday, April 16, 2026
Thursday, April 16, 2026
Homeeventsപോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി മികച്ച വരുമാനം നല്‍കും

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതി മികച്ച വരുമാനം നല്‍കും

Published on

പോസ്റ്റ് ഓഫീസ് ദേശീയ പ്രതിമാസ സമ്പാദ്യ പദ്ധതി അഥവാ പോമിസ് എന്നത് നിങ്ങള്‍ ഒരു തുക പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുകയും കൃത്യമായി ഇതിന് പ്രതിമാസ പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരികയും ചെയ്യുന്ന പദ്ധതിയാണിത്. പെന്‍ഷന്‍ പോലെ ഒരു നിശ്ചിത വരുമാനം എല്ലാ മാസവും ആഗ്രഹിക്കുന്നവര്‍ക്ക് നടത്താവുന്ന ഒരു നിക്ഷേപ പദ്ധതിയാണിത്. യാതൊരു തരത്തിലും പണം നഷ്‌ടമാകുമെന്ന വേവലാതിയും വേണ്ട. വിരമിച്ച ശേഷമോ അല്ലാതെയോ വലിയ ബുദ്ധിമുട്ടില്ലാതെ നിങ്ങള്‍ക്ക് നിശ്ചിത തുക പ്രതിമാസം വരുമാനം വേണോ?എങ്കില്‍ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇന്‍കം സ്‌കീം(പോമിസ്-പിഒഎംഐഎസ്)നിങ്ങള്‍ക്കുള്ള മികച്ച ഒരു നിക്ഷേപ പദ്ധതിയായിരിക്കും. പദ്ധതിയില്‍ നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് 7.4ശതമാനം നിരക്കില്‍ പ്രതിവര്‍ഷം പലിശ കിട്ടും. നിങ്ങളുടെ നിക്ഷേപത്തുക അവിടെ സുരക്ഷിതമായിരിക്കുകയും ചെയ്യും.കേന്ദ്ര സര്‍ക്കാരിന്‍റെ ഹ്രസ്വ നിക്ഷേപങ്ങളുടെ ഭാഗമാണിത്.

സവിശേഷതകള്‍

പ്രതിവര്‍ഷം 7.4ശതമാനം നിരക്കില്‍ പലിശ( പലിശ എല്ലാമാസവും കിട്ടും)
സുരക്ഷാ നിക്ഷേപം പൂര്‍ണമായും സുരക്ഷിതം( സര്‍ക്കാര്‍ ഉറപ്പ്)
കാലാവധി അഞ്ച് വര്‍ഷം( മുഴുവന്‍ തുകയും അഞ്ച് വര്‍ഷത്തിന് ശേഷം തിരികെ കിട്ടുന്നു)
വരുമാനം- നിശ്ചിത തുക എല്ലാ മാസവും, പെന്‍ഷന്‍ പോലെ നിശ്ചിത വരുമാനം

ഓരോ മാസവും എത്ര വരുമാനം

നിങ്ങള്‍ ഒന്‍പത് ലക്ഷം രൂപ പദ്ധതിയില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതുക
വാര്‍ഷിക പലിശ 9,00,000X7.4%=66,600

5,550 രൂപ പ്രതിമാസം

അഞ്ച് വര്‍ഷവും എല്ലാ മാസവും ഈ തുക കിട്ടും.

പതിനഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍
പ്രതിവര്‍ഷ പലിശ-1,11,000
പ്രതിമാസ വരുമാനം 9,250 രൂപ

പോമിസ് അക്കൗണ്ട്
ഇതിനായി ഏറ്റവും അടുത്തുള്ള പോസ്റ്റ് ഓഫീസിലേക്ക് പോകുക
ഇവിടെയൊരു സേവിങ്സ് അക്കൗണ്ട് തുടങ്ങുക
ആധാര്‍ കാര്‍ഡും പാന്‍ നമ്പറും സമര്‍പ്പിച്ചിരിക്കണം
ദേശീയ സമ്പാദ്യ പ്രതിമാസ വരുമാന അക്കൗണ്ട് ഫോം പൂരിപ്പിക്കുക.
പണമായോ ചെക്കായോ നിങ്ങളുടെ തുക നിക്ഷേപിക്കുക.

കുറിപ്പ്: ഈ ലേഖനം നിക്ഷേപ ഉപദേശമായി എടുക്കരുത്. നിക്ഷേപം നടത്തും മുമ്പ് വിദഗ്ദ്ധരില്‍ നിന്ന് ഉപദേശം തേടുക.

Latest articles

കള്ളങ്ങൾക്ക് സഞ്ചാരവേഗം കൂടുന്ന കാലത്ത് സാഹിത്യം കാവലാകണം -വൈശാഖൻ

തൃശൂർ: വിവരസാ​ങ്കേതിക വിദ്യ വികസിച്ചതോടെ സത്യത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതും പ്രചരിക്കുന്നതും വൈകാരികമായ കള്ളങ്ങളാണെന്ന് എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ്...

കോഴിക്കോട് സൗത്ത് – പേരാമ്പ്ര സീറ്റുകളിൽ ബി.ജെ.പി – കോൺഗ്രസ്സ് രഹസ്യ ധാരണയെന്ന് ആരോപണം: ‘ഡീൽ’ തഹ്ലിയ്ക്ക് വേണ്ടിയോ?

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് ബി.ജെ.പി - കോൺഗ്രസ്സ് അവിശുദ്ധ കൂട്ടുകെട്ട്...

ചിരിയും തമാശയും ത്രില്ലും നിറഞ്ഞ melcow Pondicherry 

മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ...

മേഘങ്ങൾക്കിടയിൽ തടിയന്റമോൾ ട്രെക്കിംഗ്

തടിയന്റമോൾ കർണാടകത്തിലെ കുടക് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,735 അടി ഉയരമുള്ള ഈ...

More like this