Monday, March 2, 2026
Monday, March 2, 2026
Homeeventsജെമീമ റോഡ്രിഗസിന്‍റെ മിന്നുംപ്രകടനത്തിൽ ഇന്ത്യക്ക് ഉജ്വല വിജയം

ജെമീമ റോഡ്രിഗസിന്‍റെ മിന്നുംപ്രകടനത്തിൽ ഇന്ത്യക്ക് ഉജ്വല വിജയം

Published on

ഐ.സി.സി. വനിതാ ലോകകപ്പ് 2025-ന്റെ ആവേശം നിറഞ്ഞ സെമിഫൈനലില്‍ ഓസ്ട്രേലിയ ഉയര്‍ത്തിയ 339 റണ്‍സ് എന്ന റെക്കോര്‍ഡ് വിജയലക്ഷ്യം അഞ്ചു വിക്കറ്റിന് മറികടന്ന് ഇന്ത്യന്‍ വനിതകള്‍. ഇതോടെ ഇന്ത്യ നവംബര്‍ രണ്ടിന് സൗത്ത് ആഫ്രിക്കയെ ഫൈനലില്‍ നേരിടും. ബാറ്റിംഗ് വിസ്മയം തീര്‍ത്ത ജെമീമ റോഡ്രിഗസിന്‍റെ (134 പന്തില്‍ 127) റണ്‍സിന്‍റെ പ്രകടനമാണ് ഇന്ത്യയെ ഉജ്വല വിജയം നേടാന്‍ സഹായിച്ചത്.
ഓസ്ട്രേലിയന്‍ ബൗളിങ്ങിനെ ഭയമില്ലാതെ നേരിട്ട് 134 പന്തില്‍ 14 ബൗണ്ടറികളോടെ 127 റണ്‍സ് നേടി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസിന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ജെമീമക്ക് മികച്ച പിന്തുണ നല്‍കി. 88 പന്തില്‍ 10 ബൗണ്ടറികളും 2 സിക്‌സറുകളുമായി 89 റണ്‍സെടുത്ത ഹര്‍മന്‍പ്രീത്, അന്നബെല്‍ സതര്‍ലാന്‍ഡിന്‍റെ പന്തില്‍ ആഷ്ലെയ് ഗാര്‍ഡ്നര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങി.
തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ജെമീമയും ഹര്‍മന്‍പ്രീതും ചേര്‍ന്ന് പടുത്തുയര്‍ത്തിയ കൂറ്റന്‍ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 10 റണ്‍സെടുത്ത ഷെഫാലി വര്‍മയെയും 24 റണ്‍സെടുത്ത സ്മൃതി മന്ദാനയെയും ഇന്ത്യ 59-ന് 2 എന്ന നിലയില്‍ പരുങ്ങലിലായിരുന്നു.
എന്നാല്‍, മൂന്നാം വിക്കറ്റില്‍ ജെമീമ – ഹര്‍മന്‍പ്രീത് സഖ്യം ക്രീസില്‍ നിലയുറപ്പിച്ചു. മധ്യനിരയില്‍ ദീപ്തി ശര്‍മ്മ (24 റണ്‍സ്), വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് (16 പന്തില്‍ 26 റണ്‍സ്) എന്നിവര്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. റിച്ച ഘോഷ് അതിവേഗം റണ്‍സ് നേടി വിജയലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചു.
ഓസ്ട്രേലിയക്ക് വേണ്ടി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അന്നബെല്‍ സതര്‍ലാന്‍ഡ് രണ്ട് വിക്കറ്റുകള്‍ നേടി. ശക്തമായ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് എതിരെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് നിര്‍ണായക ഘട്ടങ്ങളില്‍ പിഴവുകള്‍ സംഭവിച്ചു.
നവി മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫീബി ലിച്ച്ഫീല്‍ഡിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും എലിസ് പെറി, ആഷ്ലെയ് ഗാര്‍ഡ്നര്‍ എന്നിവരുടെ അര്‍ദ്ധസെഞ്ച്വറികളുടെയും പിന്‍ബലത്തില്‍ ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ 338 റണ്‍സ് നേടി.
ഓസ്ട്രേലിയന്‍ ഇന്നിങ്സിലെ നട്ടെല്ലായത് 93 പന്തില്‍ 119 റണ്‍സ് നേടിയ ഫീബി ലിച്ച്ഫീല്‍ഡാണ്. താരത്തിന്റെ കന്നി ലോകകപ്പ് സെഞ്ച്വറിയാണിത്. 220-ന് 2 എന്ന ശക്തമായ നിലയില്‍ നിന്ന് ഇന്ത്യ ശക്തമായി തിരിച്ചുവന്നു. അവസാന 16.1 ഓവറിലാണ് ഇന്ത്യ 8 വിക്കറ്റുകള്‍ 118 റണ്‍സിന് വീഴ്ത്തി ഓസ്ട്രേലിയയെ 338-ല്‍ ഒതുക്കിയത്.
കാല്‍വണ്ണയിലെ പരിക്ക് കാരണം രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെട്ട അലിസ ഹീലി ഓസ്ട്രേലിയന്‍ നിരയിലേക്ക് തിരിച്ചെത്തി. ആറാം ഓവറില്‍ ക്രാന്തി ഗൗഡിന്റെ പന്തില്‍ ഹീലിയെ നഷ്ടമായി. ഇതിനിടെ മഴ പെയ്തതിനെ തുടര്‍ന്ന് 15 മിനിറ്റ് കളി തടസ്സപ്പെട്ടിരുന്നു.
മഴയ്ക്ക് ശേഷം ലിച്ച്ഫീല്‍ഡ് ആക്രമണം ആരംഭിച്ചു. അടുത്ത 29 പന്തുകളില്‍ ഒന്‍പത് ബൗണ്ടറികള്‍ പിറന്നതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 72 റണ്‍സിന് 1 എന്ന നിലയിലായി. ക്രാന്തി ഗൗഡിന്‍റെ പന്തുകള്‍ ലക്ഷ്യമിട്ട ലിച്ച്ഫീല്‍ഡ് 15 പന്തില്‍ ആറ് ഫോറുകളാണ് ഗൗഡിന്റെ ഓവറുകളില്‍ നേടിയത്. സ്പിന്‍ ബൗളിംഗ് വന്നപ്പോള്‍ എലിസ് പെറി സ്‌ട്രൈക്ക് നന്നായി കൈമാറുകയും അവസരം കിട്ടിയപ്പോള്‍ ദീപ്തി ശര്‍മ്മയുടെ പന്തില്‍ ലോങ് ഓണിന് മുകളിലൂടെ സിക്‌സ് നേടുകയും ചെയ്തു.
മികച്ച ഫോമിലുള്ള ലിച്ച്ഫീല്‍ഡ് 77 പന്തില്‍ സെഞ്ച്വറി തികച്ചു. എ. കൗറിന്റെ പന്തില്‍ സ്‌കൂപ്പ് ചെയ്യാന്‍ ശ്രമിക്കവെ പുറത്താകുന്നതിന് മുന്‍പ് താരം സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച പ്രകടനം നടത്തി. തുടര്‍ന്ന് എലിസ് പെറിയും അര്‍ധസെഞ്ച്വറി നേടി. എന്നാല്‍, പിന്നീട് വന്ന ബെത് മൂണി, അന്നബെല്‍ സതര്‍ലാന്‍ഡ്, തഹ്ലിയ മഗ്രാത്ത് എന്നിവര്‍ വേഗത്തില്‍ പുറത്തായതോടെ ഓസ്ട്രേലിയക്ക് 4 വിക്കറ്റുകള്‍ 45 റണ്‍സിന് നഷ്ടമായി.
ഇന്ത്യ മത്സരത്തിലേക്ക് തിരികെ വന്നു എന്ന് തോന്നിച്ചെങ്കിലും, ആഷ്ലെയ് ഗാര്‍ഡ്നറുടെ 41 പന്തിലെ അര്‍ദ്ധസെഞ്ച്വറി ഓസ്ട്രേലിയയെ 300 കടത്തി. ഓസ്ട്രേലിയന്‍ ഇന്നിങ്സ് 338 റണ്‍സില്‍ അവസാനിച്ചു.

Latest articles

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...

ശശിയാവാനില്ല, ഒടുക്കം രാജിവെച്ച് തടിരക്ഷിച്ചു, തലവേദനയാവുമോ​?

ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഒരുവശത്ത്. സിപിഎം നേതൃത്വത്തിന് അനഭിമതനായി തുടരേണ്ട സാഹചര്യം മറുവശത്ത്. കോൺഗ്രസിനോട് അടുക്കുന്നുവെന്ന...

More like this

സ്​ക്രീനിലെ ജോഡികൾ ജീവിതത്തിൽ ഒന്നാകുന്ന നിമിഷം 26ന്

2018-ൽ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ രശ്‌മിക മന്ദാന- വിജയ്‌ ദേവരകൊണ്ട കെമിസ്ട്രി തെന്നിന്ത്യയിൽ തരംഗമായിരുന്നു. പിന്നീട്...

2021 മുതൽ ജോലി ചെയ്യുന്ന 20000 അധ്യാപകർക്ക് അംഗീകാരം

എയ്ഡഡ് സ്‌കൂൾ മേഖലയിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എൻഎസ്എസ് (നായർ സർവീസ് സൊസൈറ്റി) നൽകിയ ഹർജിയിൽ സുപ്രീംകോടതി പുറപ്പെടുവിച്ച...

ഇത്തവണ മാരാരുടെ തട്ട് താഴുമോ? കണ്ടറിയാം!

സംവിധായകനും നടനും സോഷ്യൽ മീഡിയ താരവും ബിഗ് ബോസ് വിജയിയുമാണ് അഖില്‍ മാരാര്‍. ഇടക്കിടെ രാഷ്ട്രീയ പ്രസ്താവനകളിറക്കി കളം...